മലയാളത്തിന്റെ യുവനടന്‍ പൃഥ്വിരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ആദ്യ ചിത്രമായ ലൂസിഫര്‍ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് മാര്‍ച്ച് 28ന് തിരശീലയ്ക്കു മുന്നിലെത്തും.
റിലീസിന് മുമ്പ് തന്നെ ചിത്രത്തിന് ആശംസകള്‍ നേര്‍ന്ന് നിരവധി പ്രമുഖര്‍ രംഗത്തെത്തി. അച്ഛന്റെ ആഗ്രഹം മകനിലൂടെ നടത്തപ്പെടുന്നത് കാണുമ്പോള്‍ വളരെ സന്തോഷമുണ്ടെന്ന് ചിത്രത്തിന് ആശംസകള്‍ നേര്‍ന്ന് നടന്‍ മമ്മൂട്ടി പറഞ്ഞു.
അബുദാബിയില്‍ വച്ച് നടന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിയിലാണ് മമ്മൂട്ടി ചിത്രത്തിന് ആശംസകള്‍ നേര്‍ന്നത്.
സിനിമ കണ്ട് ഇഷ്ടമായാല്‍ തനിക്കൊരു ഡേറ്റ് നല്‍കണമെന്നും താരപുത്രന്‍ മമ്മൂട്ടിയോട് ആവശ്യപ്പെട്ടിരുന്നു.
എന്നേ നല്‍കിക്കഴിഞ്ഞു എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. മമ്മൂട്ടിയുടെ പുതിയ ചിത്രമായ മധുരരാജ എന്തായിരിക്കുമെന്ന് അവതാരകയുടെ ചോദ്യത്തിന് അത് എന്തായിരിക്കുമെന്നായിരുന്നു അദ്ദേഹവും തിരിച്ചു ചോദിച്ചത്.
മരണമാസ്സായിരിക്കുമെന്ന് പറഞ്ഞപ്പോള്‍ മമ്മൂട്ടിയും അത് ശരിവയ്ക്കുകയായിരുന്നു. ഏപ്രില്‍ 12നാണ് മധുരരാജ എത്തുന്നത്. ഇതിനുപിന്നാലെ മമ്മൂക്കയുടെ മധുരരാജയ്ക്കും ആശംസ നേരുന്നുവെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.
കൈരളി ടിവിയുടെ ‘ഇശല്‍ ലൈല ‘ പരിപാടിയിലും ലൂസിഫര്‍ ടീം പങ്കെടുത്തിരുന്നു. മോഹന്‍ലാല്‍, മമ്മൂട്ടി, ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, ആന്റണി പെരുമ്പാവൂര്‍ തുടങ്ങിയവരും ടീമിലുണ്ട്.
കൈരളി ടിവിയുടെ ഇശല്‍ ലൈല പരിപാടിയില്‍ പങ്കെടുക്കുന്നതിന് വേണ്ടിയായിരുന്നു മമ്മൂട്ടി ദുബായിലെത്തിയത്. പുത്തന്‍ ലുക്കിലുള്ള അദ്ദേഹത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.