മലയാളികളുടെ അഭിമാനമായ മെഗാസ്റ്റാര്‍ മമ്മൂട്ടി അഭിനയം ജീവിതം തുടങ്ങിയിട്ട് മഹത്തായ അമ്പത് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കിയാണ്. മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത നിരവധി കഥാപാത്രങ്ങളെ ആണ് അദ്ദേഹം വെള്ളിത്തിരയില്‍ അവിസ്മരണീയമാക്കി മാറ്റിയിരിക്കുന്നത്.
അതേ സമയം മുഹമ്മദ്കുട്ടി ഇസ്മായില്‍ എന്ന മമ്മൂട്ടി നിയമബിരുദം നേടിയതിന് ശേഷം രണ്ട് വര്‍ഷം അഭിഭാഷകനായി ജോലി നോക്കിയിരുന്നു. 1971 ല്‍ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സേതുമാധവന്‍ സിനിമയില്‍ ചെറിയ ഒരു രംഗത്ത് മുഖം കാണിച്ചായിരുന്നു അരങ്ങേറ്റം. അതിന് ശേഷം കാലചക്രം, സബര്‍മതി എന്നീ സിനിമകളിലും ചെറിയ വേഷത്തിലെത്തി.
ഇപ്പോള്‍ 52 വര്‍ഷങ്ങളും പിന്നിട്ട് മുന്നേറുകയാണ് ആ ജൈത്രയാത്ര. 1979 ല്‍ അദ്ദേഹം സുല്‍ഫത്തിനെ വിവഹം കഴിച്ചു. ആദ്യ സിനിമയില്‍ മുഖം കാണിച്ച ശേഷം അഭിഭാഷകനായി ജോലി നോക്കിയ മമ്മുട്ടി പിന്നീട് ഭാര്യ സുല്‍ഫത്തിന്റെ പൂര്‍ണ പിന്തുണയോടെ മുഴുവന്‍ സമയവും സിനിമയിലക്കേ് എത്തുക ആയിരുന്നു.
ഇപ്പോഴിതാ മലയാളത്തിലെ ഹിറ്റ് ചിത്രമായ നാടോടിക്കാറ്റിനെ കുറിച്ച് മമ്മൂട്ടി നടത്തിയ ഒരു വെളിപ്പെടുത്തലാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്. നാടോടിക്കാറ്റ് ചിത്രത്തിലെ ഹിറ്റായി മാറിയ കഥാപാത്രം പവനായി ചെയ്യേണ്ടിയിരുന്നത് താനായിരുന്നുവെന്നാണ് മമ്മൂട്ടി പറയുന്നത്.
പവനായി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ക്യാപ്റ്റന്‍ രാജു ആയിരുന്നു. ആ ചിത്രം വളരെ ചെറിയ ഒരു സിനിമയായി ആലോചിച്ച ഒന്നായിരുന്നുവെന്നും മറ്റ് സിനിമാതിരക്കുകള്‍ മൂലം വേണ്ടെന്ന് വെക്കുകയായിരുന്നുവെന്നും മമ്മൂട്ടി പറയുന്നു. എന്നാല്‍ നാടോടിക്കാറ്റ് ചിത്രവും അതിലെ എല്ലാ കഥാപാത്രങ്ങളും വലയി രീതിയിലാണ് ശ്രദ്ധിക്കപ്പെട്ടത്.