ഒരു സുപ്രഭാതത്തില്‍ ഞാന്‍ മുരളിയുടെ ശത്രുവായി, എന്ത് ചെയ്തിട്ടാണെന്ന് അറിയില്ല, പ്രിയസുഹൃത്തിനെ കുറിച്ച് നിറകണ്ണുകളോടെ മമ്മൂക്ക പറയുന്നു

107

അസാധ്യമായ അഭിനയശൈലിക്കൊണ്ട് ആരാധകരെ സ്വന്തമാക്കിയ താരമാണ് അന്തരിച്ച നടന്‍ മുരളി. മുരളിയെ കുറിച്ച് പറയാന്‍ ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങളാണ്. വിടപറഞ്ഞുവെങ്കിലും ഇന്നും മലയാളികളുടെ ഹൃദയത്തില്‍ ഒരു സ്ഥാനം അദ്ദേഹത്തിനുണ്ട്.

Advertisements

പുറമേ പരുക്കനാണെങ്കിലും അകമേ സ്നേഹസമ്പന്നനായ വ്യക്തിയായിരുന്നു അദ്ദേഹമെന്ന് പലപ്പോഴായി പലരും തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ മുരളിയെ കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാകുന്നത്.

Also Read: ഒടുവില്‍ ശ്രീജയുടെ കരച്ചില്‍ മമ്മൂക്ക കേട്ടു, തുണയായി എത്തി താരം, ദുരിതജീവിതത്തില്‍ നിന്നും 37കാരി ഇനി പുതുലോകത്തേക്ക്

മുരളി തനിക്കേറ്റവും പ്രിയപ്പെട്ടവനായിരുന്നു. സിനിമക്കുള്ളിലെ സൗഹൃദം വ്യക്തി ജീവിതത്തിലും കൊണ്ടുനടക്കാന്‍ തങ്ങള്‍ക്ക് കഴിയാതെ പോയി എന്നും ജീവിതത്തില്‍ താന്‍ മദ്യപിക്കാറില്ല, ആരെങ്കിലും മദ്യപിച്ചിട്ട് താന്‍ ബില്ലുകൊടുത്തിട്ടുണ്ടെങ്കില്‍ അത് മുരളിയുടേതാണെന്നും ഒരു ഇമോഷണല്‍ ലോക്കുണ്ടായിരുന്നു തങ്ങള്‍ തമ്മിലെന്നും മമ്മൂട്ടി പറയുന്നു.

അത് തങ്ങള്‍ അഭിനയിച്ച സിനിമകള്‍ മാത്രം നോക്കിയാല്‍ മനസ്സിലാവും. എന്നാല്‍ ഒരു സുപ്രഭാതത്തില്‍ താന്‍ മുരളിയുടെ ശത്രുവായി മാറിയെന്നും എന്ത് ചെയ്തിട്ടാണെന്ന് തനിക്ക് അറിയില്ലെന്നും തനിക്ക് ആദ്യമായി നാഷണല്‍ അവാര്‍ഡ് കിട്ടിയപ്പോള്‍ മുരളി തന്നെ കുറിച്ച് പറഞ്ഞത് ഗ്രേറ്റ് ആക്ടര്‍ എന്നായിരുന്നുവെന്നും അങ്ങനെയുള്ള മുരളി എന്തിനാണ് തന്നോട് പിണങ്ങിയതെന്ന് അറിയില്ലെന്നും മമ്മൂട്ടി പറയുന്നു.

Also Read: 17ാം വയസ്സില്‍ വിവാഹം, ഭര്‍ത്താവുമായി 23 വയസ്സിന്റെ വ്യത്യാസം, മൂന്ന് വിവാഹം കഴിച്ച കാര്യം മറച്ചുവെച്ചായിരുന്നു തന്നെ വിവാഹം ചെയ്തതെന്ന് അഞ്ജു, ജീവിതത്തില്‍ സംഭവിച്ച ദുരന്തം വെളിപ്പെടുത്തി താരം

വളരെ പെട്ടന്നാണ് അദ്ദേഹം തന്നില്‍ നിന്നും അകന്നുപോയത്. അതുമാത്രമുള്ള കാരണമെന്താണെന്ന് അദ്ദേഹത്തിന് പോലും പിടിയുണ്ടാവില്ലെന്നും മമ്മൂട്ടി പറഞ്ഞു. വളരെ ഇമോഷണലായിട്ടായിരുന്നു മമ്മൂട്ടി മുരളിയെ കുറിച്ച് വീഡിയോയില്‍ സംസാരിച്ചത്.

Advertisement