ഹൃദയത്തോട് ചേർത്ത് വച്ചിരുന്ന ഒരാൾ കൂടി വിടവാങ്ങി; കെജി ജോർജിന്റെ വിയോഗത്തിൽ ഹൃദയഭാരത്തോടെ മമ്മൂട്ടി

294

മലയാള സിനിമയിൽ വിപ്ലവം സൃഷ്ടിച്ച സംവിധായകൻ കെ ജി ജോർജിന്റെ വിയോഗത്തിലെ സഹ്കടം അറിയിച്ച് നടൻ മമ്മൂട്ടി. തന്റെ ഹൃദയത്തോട് ചേർത്ത് വച്ചിരുന്ന ഒരാൾ കൂടി വിടവാങ്ങിയെന്ന് മമ്മൂട്ടി സോഷ്യൽ മീഡിയ പേജിൽ കുറിച്ചു.

സിനിമയിൽ അരങ്ങേറിയ കാലഘട്ടം മുതൽ കെ ജി ജോർജ് ചിത്രങ്ങളിൽ സ്ഥിരസാന്നിധ്യമായിരുന്നു മമ്മൂട്ടി. ഇന്നത്തെ മമ്മൂട്ടി എന്നനിലയിലേക്ക് അദ്ദേഹത്തെ താരമായി വളർത്താൻ സഹായകരമായ മലയാള സിനിമാ സാന്നിധ്യം നൽകിയത് കെ ജി ജോർജ് ആയിരന്നു.

Advertisements

ജോർജിന്റെ അവസാന ചിത്രമായ ഇലവങ്കോട് ദേശത്തിന്റെ നായകൻ മമ്മൂട്ടിയായിരുന്നു. കെ ജി ജോർജ് ആദ്യമായി നിർമ്മിച്ച മഹനഗരത്തിലെ നായകനും മമ്മൂട്ടിയായിരുന്നു. മമ്മൂട്ടിക്ക് ആദ്യമായി പ്രാധാന്യമുള്ള കഥാപാത്രത്തെ കിട്ടിയതും മേള എന്ന കെജി ജോർജ്ചിത്രത്തിലൂടെയായിരുന്നു.

ALSO READ- ധ്രുവ നച്ചത്തിരത്തില്‍ നായകനാവേണ്ടിയിരുന്നത് സൂര്യ, വിക്രമിലേക്ക് എത്തിയത് ഇങ്ങനെ, വെളിപ്പെടുത്തലുമായി ഗൗതം വാസുദേവ് മേനോന്‍

ഇന്ന് രാവിലെ കൊച്ചിയിലെ വയോജന കേന്ദ്രത്തിലാൽ വെച്ചായിരുന്നു കെജി ജോർജിന്റെ അന്ത്യം. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. പക്ഷാധാതം വന്ന് അവശതയിലായിരുന്നു.

കുളക്കാട്ടിൽ ഗീവർഗീസ് ജോർജ് എന്ന കെജി ജോർജിന്റെ ആദ്യചിത്രം സ്വപ്നാടനമാണ്. നെല്ല് എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായാണ് അദ്ദേഹം സിനിമയിലേക്ക് എത്തുന്നത്. 1946-ൽ തിരുവല്ലയിൽ ജനിച്ച അദ്ദേഹം 1968-ൽ കേരള സർവ്വകലാശാലയിൽ നിന്നു ബിരുദവും 1971-ൽ പൂനെ ഫിലിം ഇൻസ്റ്റിറ്റൂട്ടിൽ നിന്നു സിനിമാസംവിധാനത്തിൽ ഡിപ്ലോമയും നേടിയാണ് സിനിമയിലേക്ക് എത്തിയത്.

ALSO READ- 1000 കോടി മറികടന്ന് ജവാന്‍, ഷാരൂഖിനെ വെല്ലാന്‍ വേറെ നടനില്ല മക്കളേ, പുതിയ വിവരം പുറത്ത്

രാമു കാര്യാട്ടിന്റെ മായ എന്ന ചിത്രത്തിന്റെ സംവിധാന സഹായിയായാണ് ചലച്ചിത്ര ജിവിതം ആരംഭിച്ചത്. ഇരകൾ,യവനിക, ആദാമിന്റെ വാരിയെല്ല്, ലേഖയുടെ മരണം ഒരു ഫ്‌ലാഷ്ബാക്ക് തുടങ്ങിയ നിരവധി ക്ലാസികളുടെ സംവിധായകനായിരുന്നു അദ്ദേഹം.

പ്രണയസിനിമകളിൽ നിന്നും വ്യത്യസ്തമായി അന്നത്തെ സമകാലിക രാഷ്ട്രീയ സാമൂഹ്യ പ്രശ്നങ്ങളെ അവലംബിച്ച് സിനിമകൾ ചെയ്തു. 1970-കൾ മുതൽ ചലച്ചിത്ര സമീപനങ്ങളെ നവീകരിച്ച സംവിധായകരിൽ ഒരാളായാണ് ജോർജ് കണക്കാക്കുന്നത്.

സ്വപ്നാടനം, പിജെ ആന്റണി എഴുതിയ ഒരു ഗ്രാമത്തിന്റെ ആത്മാവ് എന്ന നോവലിനെ ആസ്പദമാക്കി നിർമ്മിച്ച കോലങ്ങൾ, യവനിക, ലേഖയുടെ മരണം: ഒരു ഫ്‌ലാഷ്ബാക്ക്, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, ഇരകൾ എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ. ഗായിക സൽമയാണ് ഭാര്യ.

Advertisement