ഒരു കുഞ്ഞുപടമല്ലേ കാതല്‍, നമുക്ക് ജയിലറുമൊയൊക്കെ മുട്ടാന്‍ പറ്റുമോ, റിലീസ് വൈകുന്നതിന്റെ കാരണം വെളിപ്പെടുത്തി മമ്മൂട്ടി

1216

മലയാള സിനിമയിലെ താരരാജാവാണ് മമ്മൂട്ടി. ഇതിനോടകം നിരവധി ചിത്രങ്ങളില്‍ നായകവേഷങ്ങളിലെത്തിയ മമ്മൂട്ടി തന്റെ സിനിമകളുടെ തെരഞ്ഞെടുപ്പില്‍ മലയാളത്തില്‍ ഏറ്റവും വിസ്മിയിപ്പിച്ചിട്ടുള്ള നടന്‍ കൂടിയാണ്.

Advertisements

അടുത്തിടെ തിയ്യേറ്ററിലെത്തിയ അദ്ദേഹത്തിന്റെ കണ്ണൂര്‍ സ്‌ക്വാഡിന് മികച്ച അഭിപ്രായമാണ് തിയ്യേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. നിറഞ്ഞ പ്രേക്ഷകരുമായി ചിത്രം തിയ്യേറ്ററുകളില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണിപ്പോള്‍.

Also Read: വിവാഹം കുട്ടിക്കളിയല്ല, എന്റെ വിവാഹബന്ധം ആറ് മാസത്തിനുള്ളില്‍ തകരുമെന്ന് പറഞ്ഞവരുണ്ട്, തുറന്നുപറഞ്ഞ് അസ്ല മാര്‍ലി

മമ്മൂട്ടിയുടെ അപ്പ്കമിങ് ലൈനപ്പില്‍ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമാണ് കാതല്‍. തമിഴ് താരം ജ്യോതിക നായികയായി എത്തുന്ന ചിത്രം ജിയോ ബേബിയാണ് സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ നവംബറില്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂര്‍ത്തിയായതാണ്.

എന്നാല്‍ ഇതുവരെ റില്ീസ് തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. ഇപ്പോഴിതാ എന്തുകൊണ്ടാണ് ചിത്രം തിയ്യേറ്ററുകളിലെത്താന്‍ വൈകുന്നതെന്ന ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് മമ്മൂട്ടി. വലിയ ചിത്രങ്ങള്‍ തുടര്‍ച്ചായി എത്തുന്നത് കൊണ്ടാണ് കാതലിന്റെ റിലീസ് പ്ലാന്‍ ചെയ്യാന്‍ പ്രയാസം നേരിടുന്നത് എന്ന് മമ്മൂട്ടി പറയുന്നു.

Also Read:സംവിധായകന്‍ രാംഗോപാല്‍ വര്‍മ തിരഞ്ഞ ആ മലയാളി പെണ്‍കുട്ടിയെ കണ്ടെത്തി സോഷ്യല്‍മീഡിയ, ശ്രീലക്ഷ്മിക്ക് ബോളിവുഡിലേക്ക് ക്ഷണം

ഒരു ചെറിയ ചിത്രമാണ് കാതല്‍, പ്രമേയത്തില്‍ വൈവിധ്യമുണ്ട്. ശരിക്കും ഒരു കുടുംബ ചിത്രമാണിത്. ആ സിനിമയൊന്ന് പുറത്തിറക്കണമെന്ന് വിചാരിച്ചാലും അപ്പോഴേക്കും വലിയ പടങ്ങള്‍ വരുന്നു. പിന്നെ എന്ത് ചെയ്യുമെന്നും ജയിലറുമായൊക്കെ മുട്ടാന്‍ നമുക്ക് പറ്റുമോ എന്നും മമ്മൂട്ടി ചോദിക്കുന്നു.

Advertisement