സേതുരാമയ്യര്‍ വരാന്‍ കുറച്ച് സമയം എടുക്കും, അതിനു മുന്‍പേ മറ്റേ പുള്ളി വരും: കിടിലന്‍ വെളിപ്പെടുത്തലുമായി മമ്മൂട്ടി, വീഡിയോ

24

തന്റെ ഏറ്റവും പുതിയ സിനിമയായ മധുരരാജ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന ചിത്രമാണെന്ന് മെഗാസ്റ്രാര്‍ മമ്മൂട്ടി.

മധുരരാജ ഒരു കംപ്ലീക്ട് എന്റര്‍ടൈനറാണ്. പ്രത്യേകിച്ച് കുട്ടികള്‍ക്ക് വേണ്ടിയുള്ള സിനിമയാണ്. യാതൊരു പിരിമുറുക്കവുമില്ലാതെ കാണാന്‍ കഴിയുന്ന ഒരു സിനിമയാണിത്.

Advertisements

മാതൃഭൂമി ക്ലബ് എഫ്എം യുഎഇയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ എന്ന കഥാപാത്രത്തെ വീണ്ടും ഉപയോഗിക്കാമെന്നാണ് വൈശാഖ് എന്നോട് പറഞ്ഞത്.

അങ്ങനെ ഒരു പുതിയ കഥയില്‍ ചെന്നെത്തുകയായിരുന്നു. 120 ദിവസത്തോളം ഷൂട്ട് ഉണ്ടായിരുന്നു. ധാരാളം ഫൈറ്റ് ഉണ്ട്, ഡാന്‍സ് ഉണ്ട്. അങ്ങനെ പ്രേക്ഷകര്‍ക്ക് ആസ്വദിക്കാന്‍ വേണ്ട എല്ലാ ചേരുവയുമുണ്ട്.

കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ മധുരരാജയ്ക്കും സംഭവിച്ചിട്ടുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. ഒപ്പം തന്നെ തന്റെ സിബിഐ സീരിസിന്റെ പുതിയ ഭാഗത്തെക്കുറിച്ചും സ്റ്റൈലിഷ് ബിലാലിനെകുറിച്ചും മമ്മൂട്ടി നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തി.

സേതുരാമയ്യര്‍ വരാന്‍ കുറച്ച് സമയം എടുക്കും. അതിനും മുന്‍പ് മറ്റേ പുള്ളി വരും. 2007 ല്‍ പുറത്തിറങ്ങിയ ബിഗ് ബി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ ബിലാലിനെക്കുറിച്ചാണ് മമ്മൂട്ടി പറഞ്ഞത്.

അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രത്തില്‍ ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. സിനിമയുടെ രണ്ടാംഭാഗം അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുകയാണ്.

മമ്മൂട്ടിയുടെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് കഥാപാത്രമായ സേതുരാമയ്യര്‍ സിബിഐയുടെ അഞ്ചാംഭാഗം ഒരുക്കുമെന്ന് സംവിധായകന്‍ കെ മധു പ്രഖ്യാപിച്ചിരുന്നു. ബിലാലിന് ശേഷമാണ് മമ്മൂട്ടി സേതുരാമയ്യരുടെ ഭാഗമാവുന്നത്.

വീഡിയോ

Advertisement