സിനിമാ സെറ്റില്‍ വെച്ച് അസീസ് പാട്ടുപാടി, അതോടെ പാട്ടുപാടല്‍ ഞങ്ങള്‍ നിര്‍ത്തിച്ചു, രസകരമായ അനുഭവം പങ്കുവെച്ച് മമ്മൂട്ടി

734

മലയാളികളുടെ പ്രിയപ്പെട്ട സൂപ്പര്‍താരമാണ് മമ്മൂട്ടി. അഞ്ച് പതിറ്റാണ്ടിലേറെയായി മലയാള സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന താരം കൂടിയാണ്. 1971 ല്‍ പുറത്തിറങ്ങിയ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ താരം പിന്നീട് 400 ല്‍ അധികം സിനിമകളുടെ ഭാഗമായി.

Advertisements

സിനിമാജിവിതത്തില്‍ അപ്രധാനമായ വേഷങ്ങളിലൂടെയാണ് അദ്ദേഹം ആദ്യകാലങ്ങളില്‍ അഭിനയിച്ചിരുന്നത്. എം.ടി. വാസുദേവന്‍ നായര്‍ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത ദേവലോകം എന്ന മലയാളചലച്ചിത്രമാണ് മമ്മൂട്ടി പ്രധാന വേഷത്തില്‍ അഭിനയിച്ച ആദ്യത്തെ ചലച്ചിത്രം.

Also Read: ഒരുപാട് കാര്യങ്ങള്‍ വളച്ചൊടിച്ചതാണ്, വളരെ കഷ്ടപ്പെട്ടാണ് ഇവിടെ വരെ എത്തിയതെന്ന് ഷിയാസ് കരീം, മാപ്പ് പറഞ്ഞ് താരം

എന്നാല്‍ ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായില്ല. പിന്നീട് കെ. ജി. ജോര്‍ജ് സംവിധാനം ചെയ്ത മേള എന്ന ചിത്രമാണ് മമ്മൂട്ടിയിലെ അഭിനേതാവിനെ ശ്രദ്ധേയനാക്കിയത്. അദ്ദേഹത്തിന്റെ യവനിക, 1987ല്‍ ജോഷി സംവിധാനം ചെയ്ത ന്യൂ ഡല്‍ഹി എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടെ താരമൂല്യം ഉയര്‍ത്തിയത്. പിന്നീട് നടന്നത് ചരിത്രമാണ് 73ാം വയസിലും താരം ചുറുചുറുക്കുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് വിസമയിപ്പിക്കുകയാണ്.

ഇപ്പോഴിതാ കണ്ണൂര്‍ സക്വാഡ് എന്ന പുതിയ ചിത്രത്തിലെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് മമ്മൂക്ക. സിനിമ സെറ്റിലെ അസീസിന്റെയും ശബരീഷിന്റെയും പാട്ടിനെ കുറിച്ചായിരുന്നു താരം പറഞ്ഞത്. ശബരീഷ് നന്നായി പാടുമെന്ന് അറിഞ്ഞപ്പോള്‍ ‘ചേ’ എന്ന് ആയിരുന്നു മമ്മൂക്കയുടെ മറുപടി.

Also Read: രാവിലെ ഞാന്‍ ബിലാലായിട്ട് ഇറങ്ങിയാല്‍ ശരിയാവില്ലല്ലോ, അവര്‍ സന്നാഹങ്ങള്‍ ഒരുക്കിക്കൊണ്ടിരിക്കുകയാണ്, ബിഗ് ബി രണ്ടാം ഭാഗത്തെ കുറിച്ച് മനസ്സുതുറന്ന് മമ്മൂട്ടി, ആരാധകര്‍ കാത്തിരിപ്പില്‍

തനിക്ക് പാടുന്നതിനേക്കാള്‍ ഇഷ്ടം മമ്മൂക്കയോട് സംസാരിക്കുന്നതാണെന്ന് ശബരീഷ് പറഞ്ഞു. അപ്പോള്‍ പാടാന്‍ താന്‍ ചാന്‍സ് കൊടുക്കില്ലെന്നും ശബരീഷിന് പാട്ട് അറിയാമായിരുന്നുവെങ്കില്‍ താന്‍ കുറച്ച് റിലാക്‌സ് ചെയ്‌തേനെ എന്നും അസീസ് സെറ്റില്‍ പാടിയിട്ടുണ്ടെന്നും അതോടെ താന്‍ പാട്ടുപാടല്‍ നിര്‍ത്തിച്ചിട്ടുണ്ടെന്നും വെറുതേ പരീക്ഷിക്കണ്ടല്ലോ എന്നും താരം പറയുന്നു.

Advertisement