മരണമാസ് റിലീസിനൊരുങ്ങി മമ്മൂട്ടി ചിത്രങ്ങള്‍, ഇനി മമ്മൂക്ക ആരാധകര്‍ അര്‍മാദിക്കും!

58

ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങളാണ് പേരൻപും യാത്രയും. നീണ്ട ഇടവേളയ്‌ക്ക് ശേഷം മമ്മൂട്ടി തമിഴിലും തെലുങ്കിലും അഭിനയിക്കുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രങ്ങൾക്ക് ഉണ്ട്.

Advertisements

രണ്ട് ചിത്രങ്ങളും അടുത്ത ഫെബ്രുവരി മാസമാണ് റിലീസിന് എത്തുന്നത്.

അതേസമയം, തമിഴ് ചിത്രമായ പേരന്‍പിന്റെ കേരള വിതരണാവകാശം ആന്റോ ജോസഫാണ് സ്വന്തമാക്കിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ആന്റോ ജോസഫ് ഫിലിം കമ്പനിയായിരിക്കും മമ്മൂക്കയുടെ പേരന്‍പ് കേരളത്തില്‍ വിതരണത്തിനെത്തിക്കുക.

സെന്‍സര്‍ ബോര്‍ഡ് യു/എ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ചിത്രത്തിന് 2 മണിക്കൂര്‍ 27 മിനുട്ട് ദൈര്‍ഘ്യമാണുളളത്. ശ്രീ രാജലക്ഷ്മി ഫിലിംസിന്റെ ബാനറില്‍ പിഎല്‍ തെനപ്പന്‍ ആണ് ചിത്രം നിര്‍മ്മിച്ചിരുന്നത്.

ലൈറ്റ് വെയ്റ്റ് ഫിലിംസ് തമിഴ്‌നാട്ടിലും നന്ദിനി എന്റര്‍ടെയ്ന്‍മെന്റ്‌സ് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളും ചിത്രം വിതരണത്തിനെത്തിക്കും, ജിസിസി യില്‍ വേള്‍ഡ് വൈഡ് ഫിലിംസാണ് വിതരണത്തിനെത്തിക്കുക.

Advertisement