മലയാളികളുടെ മനസ്സിൽ ഒരു പ്രത്യേക സ്ഥാനം നേടിയ നടിയാണ് നടി ലക്ഷ്മി ഗോപാലസ്വാമി. നടിയുടെ ആദ്യ ചിത്രമായിരുന്നു അരയന്നങ്ങളുടെ വീട്. ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായിട്ടായിരുന്നു ലക്ഷ്മിയുടെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം.
അടുത്തിടെ അമൃത ടി.വിയിലെ റെഡ് കാർപ്പറ്റിൽ അതിഥിയായെത്തിയ ലക്ഷ്മി ഗോപാലസ്വാമി മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധിയ്ക്കപ്പെടുന്നത്.
ഒരു സൂപ്പർസ്റ്റാർ എന്നത് പ്രതിഭാസം ആയി എനിക്ക് തോന്നിയത് മമ്മൂട്ടിയെ കണ്ടപ്പോഴാണ്. എപ്പോഴും ചുറ്റിലും അഞ്ചാറ് പേർ സഹായികളായി ഉണ്ടാകും. എല്ലാ കാര്യങ്ങളും ചെയ്തു നൽകാൻ ഒപ്പം തന്നെ അവർ കാണും.
കൂടാതെ മമ്മൂട്ടി ഷൂട്ടിങ്ങ് സെറ്റിലെത്തുമ്പോൾ വരവേൽക്കാനായി ആളുകൾ കാത്തുനിൽക്കുക, അദ്ദേഹത്തെ സ്വീകരിക്കുക, അങ്ങനെ തുടങ്ങി മമ്മൂട്ടിയിൽ കണ്ട ഒരുപാട് കാര്യങ്ങൾ എന്നെ ഞെട്ടിച്ചുകളഞ്ഞു. ഒരു സൂപ്പർസ്റ്റാർ എന്താണ്, എങ്ങനെയാണ് എന്നൊക്കെ ഞാൻ കണ്ടു മനസ്സിലാക്കുന്നത് അപ്പോഴാണ്.
വളരെ ആകർഷണശക്തിയുള്ള കണ്ണുകളാണ് അദ്ദേഹത്തിന്റേത്. ആ കണ്ണുകൾക്ക് ചുറ്റും ഒരു നീലനിറമുള്ളതായി എനിക്കു തോന്നിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഫോട്ടോഗ്രാഫുകൾ കണ്ടാൽ മനസ്സിലാകുമത്. അദ്ദേഹത്തിന് ചുറ്റും ഒരു പ്രഭാവലയം ഉണ്ടെന്ന് എപ്പോഴും തോന്നാറുണ്ട്. എന്നും ലക്ഷ്മി പറയുന്നുണ്ട്.