ഏതൊരും മക്കളും ഏതെങ്കിലും വിധത്തിൽ അച്ഛനെ അനുകരിക്കാൻ ആഗ്രഹിക്കുന്നവരാണ്, അങ്ങനെ എന്റെ ജീവിതത്തിലും സംഭവിച്ചിട്ടുണ്ട് : മമ്മൂട്ടിയെ കുറിച്ച് ദുൽഖർ

76

തെന്നിന്ത്യൻ സിനിലോകത്ത് വലിയ ഒരു ആരാധക വൃന്ദമുള്ള താരമാണ് ദുൽഖർ സൽമാൻ. 2012 ൽ പുറത്ത് ഇറങ്ങിയ സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയാണ് ഡിക്യൂ സിനിമയിൽ അരങ്ങേറ്റം കുറിയ്ക്കുന്നത്. മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകൻ എന്ന ലേബലിലൂടൊണ് ദുൽഖർ സിനിമയിൽ എത്തുന്നതെങ്കിലും പിന്നീട് സ്വന്തം പേരിലൂടെ സിനിമയിൽ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. ഇപ്പോൾ മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യയിലും ബോളിവുഡിലും ദുൽഖർ സൂപ്പർ താരമാണ്. പാൻ ഇന്ത്യൻ സ്റ്റാർ എന്നാണ് താരം ഇപ്പോൾ അറിയപ്പെടുന്നത്.

ദുൽഖർ സൽമാൻ സിനിമ ജീവിതം തുടങ്ങിയിട്ട് 10 വർഷം പൂർത്തിയാവുകയാണ്. ഈ കഴിഞ്ഞ് പോയ ഫെബ്രുവരി 3 ന് ആയിരുന്നു അഭിനയ ജീവിതത്തിൽ 10 വർഷം പിന്നിട്ടത്. ഇപ്പോഴിതാ തന്റെ പത്ത് വർഷത്തെ സിനിമാ ജീവിത ജീവിതത്തെ കുറിച്ച് പങ്കുവെക്കുകയാണ് താരം. പത്ത് വർഷത്തിനിപ്പുറം തരിഞ്ഞുനോക്കുമ്പോൾ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് തനിക്ക് ഉറപ്പൊന്നും ഇല്ലായിരുന്നു എന്നാണ് ദുൽഖർ പറയുന്നത്. ഒ.ടി.ടി പ്ലേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒപ്പം പിതാവായ മമ്മൂട്ടിയെ കുറിച്ചും പറയുന്നുണ്ട്.

Advertisements

ALSO READ

സൗന്ദര്യത്തിന്റെ രഹസ്യം അതായിരുന്നോ ? മഞ്ജുവിന്റെ വാക്കുകൾ ചർച്ച ചെയ്ത് സോഷ്യൽമീഡിയ

ദുൽഖറിന്റെ വാക്കുകൾ ഇങ്ങനെ…പത്ത് വർഷത്തിനിപ്പുറം തിരിഞ്ഞുനോക്കുമ്പോൾ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നില്ല. എന്നാൽ വലിയ സ്വീകാര്യതയുള്ള നടനാകാൻ ആഗ്രഹിച്ചിരുന്നതായും ദുൽഖർ പറയുന്നു. എല്ലാവരുടേയും ജീവിതത്തിൽ രക്ഷിതാക്കൾ സ്വാധീനം ചെലുത്തിയത് പോലെ തന്റെ ജീവിതത്തിലും മമ്മൂട്ടിയുടെ സാന്നിധ്യത്തിന് വലിയ പങ്കുണ്ടെന്ന് താരം കൂട്ടിച്ചേർത്തു.

‘ഏതൊരും മക്കളും ഏതെങ്കിലും വിധത്തിൽ അച്ഛനെ അനുകരിക്കാൻ ആഗ്രഹിക്കുന്നവരാണ്. അത് എല്ലായ്പ്പോഴും അവരുടെ കരിയർ പാത തെരഞ്ഞെടുക്കുന്നതിന് മാത്രമാകില്ല. അവരുടെ മൂല്യങ്ങൾ, സ്വഭാവവിശേഷങ്ങൾ അല്ലെങ്കിൽ അവർ സ്വയം എങ്ങനെ പെരുമാറുന്നു, അങ്ങനെ പലതിനേയും കുറിച്ചായിരിക്കാം. അങ്ങനെ എന്റെ ജീവിതത്തിലും സംഭവിച്ചിട്ടുണ്ട്,’ ദുൽഖർ പറഞ്ഞു.

സമൂഹത്തിൽ മാത്രമല്ല, കുടുംബങ്ങൾക്കുള്ളിലും വലിയ ബഹുമാനമുള്ള ആളാണ് വാപ്പച്ചിയെന്നും അതുകൊണ്ടുതന്നെ അദ്ദേഹത്തെപോലെ ഒരാളാകാൻ താനും ആഗ്രഹിച്ചിരുന്നു. ഇനിയും കൂടുതൽ സിനിമ ചെയ്യാൻ ആഗ്രഹിക്കുന്നതായും ദുൽഖർ അഭിമുഖത്തിൽ പറയുന്നുണ്ട്. കഥാപാത്രത്തേക്കാൾ വലുതാണ് സിനിമയെന്ന് വിശ്വസിക്കുന്ന ആളാണ് താൻ. കൂടാതെ യാത്രകളേയും ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട്. എന്നാൽ തന്റെ മാതാപിതാക്കൾ പ്രൊട്ടക്റ്റീവ് ആയതുകൊണ്ട് അതിന് അവസരം ലഭിച്ചിരുന്നില്ലെന്നും ദുൽഖർ അഭിമുഖത്തിൽ പറയുന്നു.

‘നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന സിനിമയുമായി സമീർക്ക എന്നെ സമീപിച്ചപ്പോൾ ഞാൻ പറഞ്ഞത് ഇന്നും ഓർക്കുന്നുണ്ട്. എനിക്ക് വളരെ പ്രൊട്ടക്റ്റീവായ മാതാപിതാക്കളാണുള്ളത്. ഞാനൊരു മോട്ടോർ സൈക്കിളിൽ കയറിയാൽ പോലും അവർക്ക് പേടിയാണ് ഞാൻ പുറത്താണെങ്കിൽ മടങ്ങിവരുന്നതുവരെ അവർക്ക് സമാധാനമുണ്ടാകില്ല. സോളോ റൈഡർമാരുടെ നിരവധി പുസ്തകങ്ങൾ ഞാൻ വായിച്ചിട്ടുണ്ട്. എന്നാൽ എന്റെ ജോലിയെ യാത്ര ചെയ്യാൻ എനിക്ക് ലഭിക്കുന്ന വലിയ അവസരമായിട്ടാണ് ഞാൻ കാണുന്നതെന്നും അഭിമുഖത്തിൽ ദുൽഖർ കൂട്ടിച്ചേർത്തു.

ALSO READ

വളർച്ചയിൽ ഒപ്പം ഉണ്ടായിരുന്ന വ്യക്തിയോടുള്ള കരുതൽ ; തൊഴിലാളിക്ക് മുതലാളിയുടെ വക ബെൻസ്

മുൻപ് നൽകിയ അഭിമുഖത്തിൽ ഏറ്റവും ഭയപ്പെടുന്ന കാര്യത്തെ കുറിച്ചും ദുൽഖർ പറഞ്ഞിരുന്നു. പരാജയത്തെയാണ് നടൻ ഏറ്റവും കൂടുതൽ ഭയപ്പെടുന്നത്. എന്നാൽ സിനിമകളുടെ പരാജയമാണെന്ന് താരം അഭിമുഖത്തിൽ പറഞ്ഞിട്ടില്ല. കൂടാതെ അവഗണിയ്ക്കുന്നത് ഇഷ്ടമല്ലെന്നും നടൻ പറഞ്ഞിരുന്നു. നേരത്തെ ഒരു അഭിമുഖത്തിലും ഇക്കാര്യം ദുൽഖർ പറഞ്ഞിരുന്നു. ചിലർ അവഗണിച്ച് സംസാരിക്കുന്നത് ദുൽഖറിന് ഇഷ്ടമല്ല എന്നാണ് പറഞ്ഞത്.

എല്ലാവർക്കും അവരവരുടേതായ അഭിപ്രായം ഉണ്ടാവും. എന്നാൽ ചിലർ അത് മാനിക്കില്ല. എന്തെങ്കിലും നമ്മൾ സംസാരിക്കുമ്പോൾ, എനിക്ക് അത് അറിയില്ല, അങ്ങനെയല്ല എന്ന തരത്തിൽ യാതൊരു ലോജിക്കും ഇല്ലാതെ പറയും. ഗൂഗിൾ ചെയ്താൽ എല്ലാ വിവരങ്ങളും നമ്മുടെ വിരൽത്തുമ്പിൽ കിട്ടും എന്ന അവസ്ഥയിൽ നിൽക്കെ ഒന്നും അറിയില്ല എന്ന് പറയുന്നത് കേൾക്കുന്നത് എനിക്ക് ഇഷ്ടമല്ല. അത്തരക്കാരോട്, പോ പോയി വല്ലതും വായിക്ക് എന്ന് പറയാൻ തോന്നും എന്നും ദുൽഖർ അഭിമുഖത്തിൽ പറയുന്നുണ്ട്.

Advertisement