കുമ്പളങ്ങി നൈറ്റ്സ്, ഹെലന്, സാറാസ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക മനസില്‍ ഇടംപിടിച്ച താരമാണ് അന്ന ബെന്‍. പ്രശസ്ത തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്തിന്റെ മകളായ അന്ന ബെന്‍ നടിയായാണ് പേരെടുത്തത്. താരത്തിന്റെ നൈറ്റ് ഡ്രൈവ്, കാപ്പ തുടങ്ങിയ ചിത്രങ്ങളിലെ വ്യത്യസ്തമായ വേഷങ്ങളും ഇതിനോടകം ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ സിനിമയില്‍ തിരക്കേറുന്ന താരത്തിന്റെ അടുത്ത ചിത്രം ത്രിശങ്കുവാണ്. അച്യുത് വിനായക് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അര്ജുന് അശോകനാണ് നായകന്. മെയ് 26ന് ചിത്രം റിലീസ് ചെയ്യും.
ഇതിനിടെ സിനിമയുടെ പ്രമോഷന്റെ ഭാഗമായി താരം പങ്കെടുത്ത ഇന്റര്‍വ്യൂവില്‍ പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ചുറ്റുമുള്ള ആളുകളെ ഒരുപാട് സ്നേഹിക്കുന്ന ആളാണ് മമ്മൂട്ടിയെന്നാണ് താരം അഭിമുഖത്തില്‍ പറയുന്നത്.
മമ്മൂട്ടി കോവിഡ് സമയത്ത് ഇന്‍ഡസ്ട്രിയിലുള്ള എല്ലാവരേയും വിളിച്ച് സംസാരിച്ചിട്ടുണ്ട് എന്നാണ് തനിക്ക് തോന്നുന്നതെന്നാണ് വീട്ടിലൊക്കെ ഓക്കെയല്ലേ എന്ന് ചോദിച്ചിട്ടുണ്ട്. അങ്ങനെയൊക്കെ നില്ക്കുന്ന ആളാണ്. അത്രയും സ്നേഹമുണ്ട്. പപ്പക്കും അതിന്റെ ഒരു ഭാഗമാവാന്‍ പറ്റിയിട്ടുണ്ട്. ഒരുപാട് പടങ്ങ
ആ സ്നേഹത്തിന്റെ അതിന്റെ ഭാഗമാവാന്‍ തന്റെ അച്ഛനും പറ്റിയിട്ടുണ്ടെന്നും അന്ന പറഞ്ഞു. മമ്മൂട്ടിയുടെ മടിയില്‍ കിടന്ന് ബെന്നി പി നായരമ്പലം ഒരിക്കല്‍ ഉറങ്ങിയ സംഭവത്തെ പറ്റിയും അന്ന സംസാരിച്ചു. ഉച്ചയ്ക്ക് ഭക്ഷണ ശേഷം ഉറങ്ങാന്‍ പോയ തന്നെ മമ്മൂട്ടി മടിയില്‍ കിടത്തി ഉറക്കി എന്ന് ബെന്നി പി നായരമ്പലം മുന്‍പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
ഇപ്പോഴിതാ പോപ്പര്‍ സ്റ്റോപ്പ് മലയാളത്തിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യത്തെ പറ്റിയുള്ള ചോദ്യത്തിന് അന്ന മറുപടി പറഞ്ഞിരിക്കുന്നത്.
‘ആ സംഭവം സത്യമാണ്. ശരിക്കും പറഞ്ഞാല്‍ ചുറ്റും നില്ക്കുന്ന ആളുകളെ മമ്മൂട്ടിയങ്കിള്‍ ഒരുപാട് സ്നേഹിക്കും. ഇത്രയും വലിയ സ്റ്റാറായിട്ട് പോലും ആളുകളെ റിസീവ് ചെയ്യുന്ന ഒരു രീതിയുണ്ട്’ എന്നും അന്ന ബെന്‍ പറയുകയാണ്.
അതേസമയം, ഓരോ കഥാപാത്രങ്ങളും സാധാരണ കഥാപാത്രമാണെങ്കിലും എക്സ്ട്രാ ഓര്ഡിനറിയാണെങ്കിലും എടുക്കുന്ന എഫേര്‍ട്ട് ഒന്ന് തന്നെയാണ്. ആ സമയത്ത് പോയി ഡയലോഗ് വായിച്ച് ചെയ്താല്‍ അത് വര്‍ക്കാവില്ല. എത്രയും ജെനുവിനായി ആ കഥാപാത്രം ചെയ്യുന്നോ അത്രയും ആ കഥാപാത്രം സ്വീകരിക്കപ്പെടുമെന്നാണ് അന്ന പറയുന്നത്.
എനിക്ക് പറയുന്ന ഡയലോഗ് ക്ലിക്കായിട്ടില്ലെങ്കില് അത് കാണുന്ന പ്രേക്ഷകര്‍ക്ക് മനസിലാവും. ആ ഡയലോഗിന് എന്തോ കുഴപ്പമുണ്ടല്ലോ എന്ന് തോന്നും. ഈ സിനിമയും കഥാപാത്രവും എനിക്ക് ചെയ്യാന്‍ പറ്റുമെന്ന് ആദ്യം ഞാന്‍ എന്നെ തന്നെ കണ്‍വിന്‍സ് ചെയ്യണം. അങ്ങനെ ചെയ്താലേ ആളുകളിലേക്ക് അത് എത്തുകയുള്ളൂവെന്ന് അന്ന ബെന്‍ വിശദീകരിച്ചു.