വാങ്ങുന്നത് 10കോടി, പ്രതിഫലത്തിന്റെ കാര്യത്തില്‍ മോഹന്‍ലാലിനെ പിന്നിലാക്കി മമ്മൂട്ടി, ആസ്തിയിലും ലാലേട്ടന്‍ പിറകില്‍

3279

മലയാള സിനിമയിലെ താരരാജാക്കാന്‍മാരാണ് മെഗാസ്റ്റാര്‍ മമ്മൂട്ടിയും കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാലും. പരസ്പരം വളരെ ഏറെ സൗഹൃദം കാത്തു സൂക്ഷിക്കുന്നവരാണ് ഇരുവരും. സഹോദര തുല്യമായ ഇവരുടെ സ്‌നേഹ ബന്ധം മറ്റു ഭാഷകളിലെയെല്ലാം സൂപ്പര്‍ താരങ്ങള്‍ക്കും മാതൃകയായി മാറുന്ന ഒന്നാണ്.

ഇരുവരും നിരവധി സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ആരാധകര്‍ തമ്മില്‍ പലപ്പോഴും സിനിമകളുടെ പേരില്‍ വാക്കുതര്‍ക്കങ്ങളും മറ്റും ഉണ്ടായിട്ടുണ്ടെങ്കിലും ഇരുവരുടെയും സൗഹൃദത്തെ ഇതൊന്നും ബാധിച്ചിട്ടില്ല.

Advertisements

മലയാളത്തിലെ നിലവിലെ സൂപ്പര്‍സ്റ്റാറുകളായ മമ്മൂട്ടിയും മോഹന്‍ലാലും തന്നെയാണ് പ്രിതഫലത്തിന്റെ കാര്യത്തിലും മുന്നില്‍ നില്‍ക്കുന്നത്.ഇരുവരും വാങ്ങുന്ന പ്രതിഫലത്തിന്റെ ലിസ്റ്റ് ഐഎംഡിബി കഴിഞ്ഞ വര്‍ഷം പുറത്തുവിട്ടിരുന്നു.

Also Read: പ്രണയത്തിലായ ഇരുവരും ഒന്നിച്ച് താമസിച്ചത് നാല് വര്‍ഷം, കല്യാണം കഴിക്കാതിരുന്നത് ശിവാജി ഗണേഷ് കാരണം, വീണ്ടും വൈറലായി ഖുശ്ബു പ്രഭു പ്രണയകഥ

ഇത് പ്രകാരം മോഹന്‍ലാലാണ് മമ്മൂട്ടിയേക്കാള്‍ കൂടുതല്‍ പ്രതിഫലം വാങ്ങുന്നത്. 8 കോടി മുതലാണ് മോഹന്‍ലാലിന്റെ പ്രതിഫലം. എന്നാല്‍ ഇപ്പോള്‍ പുതിയ ലിസ്റ്റ് പ്രകാരം പ്രതിഫലത്തിന്റെ കാര്യത്തില്‍ മോഹന്‍ലാലിനെ പിന്തള്ളി മുന്നിലെത്തിയിരിക്കുകയാണ് മമ്മൂട്ടി.

നേരത്തെ 4 മുതല്‍ 8 കോടി വരെയായിരുന്നു താരത്തിന്റെ പ്രതിഫലം. ഇപ്പോഴത് 10 കോടിയായി മാറിയിരിക്കുകയാണ്. ആഡംബര വസ്തുക്കള്‍ വാങ്ങുന്നതും ഇരുവരും പുറകിലല്ലെന്ന് ആഡംബവാച്ചുകളെ പറ്റി വീഡിയോകള്‍ ചെയ്യുന്ന എഫിന്‍ പറയുന്നു.

Also Read: ആ അത്ഭുതം എന്റെ ജീവിതത്തിലും സംഭവിച്ചു, സന്തോഷം കൊണ്ട് മതിമറന്ന് ശ്രീനിഷ, വൈറലായി പുതിയ പോസ്റ്റ്

ലാലേട്ടന്റെ കൈയ്യില്‍ നാല് കോടി വരെ വിലമതിക്കുന്ന വാച്ചുകള്‍ ഉണ്ടെനന്നാണ് എഫിന്‍ പറയുന്നത്. മമ്മൂട്ടിയുടെ കൈയ്യിലും ഗോള്‍ഡിന്റെ വാച്ചുണ്ടെന്നും എഫിന്‍ കൂട്ടിച്ചേര്‍ത്തു. 70 ലക്ഷം മുതല്‍ ഒരു കോടി വരെയാണ് ഈ വാച്ചിന്റെ വിലയെന്നും എഫിന്‍ പറയുന്നു.

അതേസമയം, ആസ്തിയുടെയ കാര്യത്തിലും ഇരുവരും തോളോട് തോള്‍ നില്‍ക്കുന്നവരാണ്. മോഹന്‍ലാലിനേക്കാള്‍ ആസ്തിയുള്ളത് മമ്മൂട്ടിക്കാണ്‍. 330 കോടിയോളമാണ് മമ്മൂട്ടിയുടെ ആസ്തിയെന്നാണ് റിപ്പോര്‍ട്ട്. മോഹന്‍ലാലിന് 313 കോടിയുടെ ആസ്തിയുമാണുള്ളത്.

Advertisement