മലയാളികളുടെ പ്രിയപ്പെട്ട സൂപ്പർതാരമാണ് മമ്മൂട്ടി. അദ്ദേഹം അഭിനയത്തിന്റെ കാര്യത്തിൽ മാത്രമല്ല ജീവിത ശൈലിയുടെ കാര്യത്തിലും മറ്റുള്ളവരെ സഹായിക്കുന്ന കാര്യത്തിലും മലയാളികൾക്ക് മാതൃകയാണ്. 70 പിന്നിട്ടിട്ടും മമ്മൂട്ടിയുടെ സൗന്ദര്യത്തിനോ ആരോഗ്യത്തിനോ ഒരു കോട്ടവും തട്ടിയിട്ടില്ല. കൃത്യമായ വ്യായാമവും ഭക്ഷണരീതികളും കൂടാതെ ദുശീലങ്ങളില്ലാത്ത ജീവിതവുമാണ് താരത്തിന്റെ തിളങ്ങുന്ന ആരോഗ്യത്തിന് പിന്നിൽ.
താരത്തിൻരെ തിളങ്ങുന്ന സൗന്ദര്യം മാത്രമല്ല, തിളങ്ങുന്ന മനസിനും ഉടമയാണ് താരമെന്ന് മുൻപും പലരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. സഹതാരങ്ങൾക്ക് സാമ്പത്തികമായി ബുദ്ധിമുട്ട് ഉണ്ടാകുമ്പോഴും ചികിത്സാ സഹായത്തിനും താങ്ങായി മുന്നിൽ തന്നെ ഉണ്ടാകാറുണ്ട് മമ്മൂട്ടി.
ഇപ്പോഴിതാ താരത്തിന്റെ നന്മയെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടൻ മനോജ് നായർ. അധികമാർക്കും അറിയാത്ത മമ്മൂട്ടി നൽകിയ സഹായത്തെ കുറിച്ചാണ് മനോജ് വെളിപ്പെടുത്തുന്നത്. മമ്മൂക്ക ചെയ്ത ഒരു വലിയ കാര്യത്തെ പറ്റി ഇനിയും തുറന്നു പറഞ്ഞില്ലെങ്കിൽ തനിക്ക് ഒരു സമാധാനം കിട്ടില്ല എന്നാണ് മനോജ് പറയുന്നത്. തന്റെ സോഷ്യൽ മീഡിയയിലൂടെയാണ് മനോജ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.
മലയാളം സീരിയലുകളിൽ സജീവമായിരുന്നു കൊല്ലം ഷായുടെ ഹൃദയ ശ സ് ത്രക്രിയയ്ക്കാണ് മമ്മൂട്ടി കൈയ്യയച്ച് സഹായം നൽകിയതെന്നാണ് മനോജ് പറയുന്നത്. കൊല്ലം ഷായുടെ ഹൃദയത്തിൽ നാല് ബ്ലോക്ക് ഉണ്ടായിരുന്നുവെന്നും അതിന്റെ ഓപ്പറേഷനായുള്ള ചിലവ് മമ്മൂക്കയുടെ ഇടപെടൽ കാരണം സൗജന്യമായി ലഭിച്ചുവെന്നുമാണ് മനോജ് പറയുന്നത്.
തനിക്ക് മമ്മൂക്ക ചേട്ടനെ പോലെയാണ്. സിനിമ കാണാൻ തുടങ്ങുന്ന സമയം മുതൽ എനിക്ക് മമ്മൂക്കയെ ഇഷ്ടമാണ്. ഇരട്ടി സന്തോഷമുള്ള കാര്യമാണ് അത്. ജീവിതത്തിലാദ്യമായി മമ്മൂക്ക എന്നെ വിളിച്ചു. സീരിയൽ കുടുംബം എന്നൊരു ഗ്രൂപ്പുണ്ട്. ആർടിസ്റ്റുകളും ടെക്‌നീഷ്യൻമാരുമൊക്കെയാണ് ആ ഗ്രൂപ്പിലുള്ളത്. ചാരിറ്റി പരമായ കാര്യങ്ങളൊക്കെ ആ ഗ്രൂപ്പിൽ ഇടാറുണ്ട്. ഈ ഗ്രൂപ്പിലെ അംഗങ്ങളിലൊരാളാണ് കൊല്ലം ഷാ. അദ്ദേഹം വർഷങ്ങളായി സീരിയൽ മേഖലയിൽ സജീവമാണ്. പെട്ടെന്നൊരു ദിവസം അദ്ദേഹത്തിന് സീരിയൽ ലൊക്കേഷനിൽ വച്ച് നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നു.
തുടർന്ന് ആശുപത്രിയിൽ പോയപ്പോഴാണ് ഹൃദയത്തിന് നാല് ബ്ലോക്കുള്ള കാര്യം മനസിലായത്. പെട്ടെന്ന് ബ്ലോക്ക് മാറ്റണമെന്നും സർജറി വേണമെന്നും ഡോക്ടർമാർ അറിയിച്ചിരുന്നു. സാമ്പത്തികമായി അത്ര മെച്ചപ്പെട്ട സ്ഥിതിയിൽ അല്ലായിരുന്നു അദ്ദേഹം. ആത്മ സംഘടന അദ്ദേഹത്തെ സഹായിച്ചിരുന്നു, മമ്മൂക്കയോട് സഹായം ചോദിച്ചാലോ എന്നും മനസിലു ണ്ടായിരുന്നു. അങ്ങനെയാണ് ഷാ ഇക്കയുടെ ഫോട്ടോയ്‌ക്കൊപ്പമായി മെസ്സേജ് ഇട്ടത്. പൊതുവെ എല്ലാത്തിനും റിപ്ലൈ തരാറുണ്ടെങ്കിലും അതിന് അദ്ദേഹം മറുപടി തന്നിരുന്നില്ല.
ഇതോടെ താൻ പറഞ്ഞത് മമ്മൂക്കയ്ക്ക് ഇഷ്ടമായില്ലേ എന്ന് തനിക്ക് തോന്നി. മറുപടി കിട്ടിയില്ല. അതിനിടയിൽ താൻ സോറി പറഞ്ഞിരുന്നു. അതിനും മറുപടി തന്നില്ല. പിന്നീട് ജൂൺ 15നാണ് തനിക്ക് മമ്മൂക്കയുടെ കോൾ വന്നിരുന്നു, ‘മനോജേ കാര്യങ്ങളെല്ലാം ഞാൻ വിളിച്ച് പറയാമെന്ന്’ മമ്മൂക്ക പറഞ്ഞു. പിന്നീട് ജൂണ് 27നാണ് ഷാ ഇക്കയുടെ ഓപ്പൺ ഹാർട്ട് സർജറി നടത്തിയത്. മമ്മൂക്ക പറഞ്ഞതിനാൽ ഷാ ഇക്കയുടെ വലിയ തുക വരുന്ന ചികിത്സ സൗജന്യമായി ലഭിക്കുകയായിരുന്നു എന്നും മനോജ് പറയുന്നു..