ഇന്ത്യൻ സിനിമയിൽ നായികാ കഥാപാത്രത്തെ അവതരിപ്പിച്ച ആദ്യത്തെ ട്രാൻസ്‌ജെന്റർ ആണ് അഞ്ജലി അമീർ. ഇന്ന് അറിയപ്പെടുന്ന ഒരു ട്രാൻസ്‌ജെന്റർ നടിയും മോഡലുമാണ് താരം. 2018-ലെ ബിഗ്‌ബോസ് മലയാളത്തിൽ വൈൽഡ് കാർഡ് എൻട്രിയിലൂടെ താരം എത്തിയിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിക്കൊപ്പം പേരൻപിൽ നായികയായി അഭിനയിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ തന്നെ വലിയ ഭാഗ്യമായാണ് കാണുന്നതെന്നാണ് അഞ്ജലി അമീർ പറയുന്നത്.
ഫ്ളവേഴ്സ് ഒരുകോടിയിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു അഞ്ജലി വിശേഷങ്ങൾ പങ്കുവെച്ചത്. ഒരു ഡോക്യുമെന്ററി കണ്ടായിരുന്നു എന്നെ ചിത്രത്തിലേക്ക് ക്ഷണിച്ചത്. സിനിമയിൽ അവസരം കിട്ടുമെന്ന് പ്രതീക്ഷിച്ചല്ല ഡോക്യുമെന്ററി ചെയ്തത്. പ്രാങ്ക് കോളാണോ അതെന്നായിരുന്നു ആദ്യം സംശയിച്ചത്. ജനുവിനാണെന്ന് മനസിലാക്കിയതോടെയാണ് സിനിമ സ്വീകരിച്ചത്.
ALSO READ
മമ്മൂക്കയെ ആണോ ലാലേട്ടനെ ആണോ ഇഷ്ടം എന്ന് ചോദ്യം, നിഖില വിമൽ പറഞ്ഞ ഉത്തരം കേട്ടോ, കൈയ്യടിച്ച് ആരാധകർ
മമ്മൂക്കയെ ആദ്യമായി കണ്ടത് വേഷം സിനിമയുടെ ചിത്രീകരണത്തിനിടയിലായിരുന്നു. അന്ന് ഞാൻ ചെറിയതാണ്. ദൂരെ നിന്നാണ് അദ്ദേഹത്തെ കണ്ടത്. അദ്ദേഹത്തിനൊപ്പം ഫോട്ടോയെടുക്കാനും ഒന്നിച്ച് സംസാരിക്കണമെന്നുമൊക്കെയായിരുന്നു അന്നാഗ്രഹിച്ചത്.
പിന്നീട് അദ്ദേഹത്തിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിലൊരുപാട് സന്തോഷം തോന്നി. പേരൻപ് ചിത്രീകരണം തുടങ്ങിയപ്പോൾ തമിഴ് അറിയാത്ത പ്രശ്നമുണ്ടായിരുന്നു. എനിക്കൊരു പേര് കിട്ടിയ സിനിമയാണ് പേരൻപ്. ഒരു ട്രാൻസ് വുമണിനെയായിരുന്നു ആ ചിത്രത്തിൽ അവതരിപ്പിച്ചത്. മമ്മൂക്കയുടെ ഭാര്യയായാണ് അഭിനയിച്ചത്. പ്രണയരംഗങ്ങളിലും എനിക്ക് തോന്നിയത് പേടിയായിരുന്നുവെന്നുമായിരുന്നു അഞ്ജലി പറഞ്ഞത്.
ഇടയ്ക്കൊരു സിനിമയിൽ അവസരം ലഭിച്ചിരുന്നുവെങ്കിലും എന്റെ ജെൻഡർ ഐഡന്റിറ്റി കാരണം എനിക്ക് ആ ക്യാരക്ടർ നഷ്ടമാവുകയായിരുന്നു. ആ ഡിപ്രഷനിലിരിക്കുമ്പോഴായിരുന്നു എനിക്ക് ഡോക്യുമെന്ററിയിൽ അവസരം ലഭിച്ചത്. എന്നെ വിളിച്ചയാൾക്ക് അറിയാമായിരുന്നു എന്റെ ജെൻഡർ. കോഡിനേറ്ററിന് അറിയാമായിരുന്നു.
ALSO READ
അത് അവരോട് പറഞ്ഞില്ലെന്ന് തോന്നുന്നു. ആ കോഡിനേറ്ററെ വിളിച്ചപ്പോഴാണ് നീയൊരു ട്രാൻസ് വുമണായതിനാലാണ് നിനക്ക് അവസരം നഷ്ടമായതെന്ന് പറഞ്ഞത്. അതിന് ശേഷം ഞാൻ ആ ഡയറക്ടറെ വിളിച്ചിരുന്നു. കല്യാണം കഴിച്ച് കൂടെക്കഴിയാനാല്ലല്ലോ വിളിച്ചത്. സിനിമയിൽ അഭിനയിക്കാനല്ലേയെന്ന് ചോദിച്ചിരുന്നു. അന്നത്തെ തെറ്റ് പുള്ളി ഇപ്പോൾ തിരുത്തിയെന്നുമായിരുന്നു അഞ്ജലി പറഞ്ഞത്.