കോമഡി വേഷങ്ങളിലും സഹതാരമായും അഭിനയ മുഹൂർത്തങ്ങൾ കാഴ്ചവെച്ച താരമാണ് കുഞ്ചൻ. ഏയ് ഓട്ടോ, കോട്ടയം കുഞ്ഞച്ചൻ എന്നീ സിനിമകളിലെ ഫ്രീക്കനായി എത്തിയ കുഞ്ചന്റെ വേഷങ്ങൾ അനശ്വരമാണ്.
സഹതാരങ്ങളുമായി മികച്ച ബന്ധം പുലർത്തുന്ന കുഞ്ചൻ ഇപ്പോൾ മെഗാതാരം മമ്മൂട്ടിയെയും കുടുംബത്തേയും കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.
ഈയടുത്ത് നൽകിയ ഒരു അഭിമുഖത്തിലാണ് താരം മമ്മുട്ടിയും താനും തമ്മിൽ ചെറിയ ഒരു ബന്ധമുണ്ട്. ബന്ധം എന്ന് പറയുമോ എന്നറിയില്ല. മെഗാസ്റ്റാർ മമ്മൂട്ടി പനമ്പിള്ളി നഗറിൽ കുഞ്ചന്റെ വീടിന്റെ തൊട്ടു അയൽവക്കമായിരുന്നു ഒരു സമയത്ത്. പിന്നീട് മമ്മൂക്കയും കുടുംബവും ഇളം കുളത്തേയ്ക്ക് മാറുകയായിരുന്നു.
തുടക്കത്തിൽ പനമ്പിള്ളി നഗറിൽ ആദ്യത്തെ വീട് കുഞ്ചന്റേത് ആയിരുന്നു. മമ്മൂക്കയും കുടുംബവും പനമ്പിള്ളിയിലേയ്ക്ക് പിന്നീടാണ് വന്നത്. ആ സ്ഥലം പിന്നെ മമ്മൂട്ടിയുടെ പേരിലാണ് അറിയപ്പെട്ടത്. അദ്ദേഹം പുതിയ വീട്ടിൽ താമസിക്കുന്നതിൽ സന്തോഷമുണ്ടെങ്കിലും നല്ല അയൽക്കാരനെ നഷ്ടമായതിൽ ദുഖവുമുണ്ടെന്ന് കുഞ്ചൻ പറഞ്ഞിട്ടുണ്ട്. മമ്മൂക്കയുടെ വീട്ടിൽ എന്ത് ആഘോഷമുണ്ടെങ്കിലും ഞങ്ങളെ ക്ഷണിക്കാറുണ്ടായിരുന്നു ഇവിടെ ആയിരുന്നപ്പോഴെന്നാണ് കുഞ്ചൻ പറയുന്നത്.
തനിക്ക് മമ്മൂക്ക നല്ല അയൽക്കാരനും നല്ല സുഹൃത്തുമാണ്. മമ്മൂക്ക നമ്മൾ വിചാരിക്കുന്ന ഒരു വ്യക്തിയല്ല. അത്രയും നല്ല മനുഷ്യനാണ്. അദ്ദേഹത്തിന്റെ ഭാര്യ സുൽഫത്ത്. സുലുക്കുട്ടിയെ എനിക്ക് ചെറുപ്പം മുതൽ അറിയാം. എന്റെ സ്നേഹിതന്റെ മകളാണ്. പണ്ടത്തെ സ്നേഹ ബന്ധം ഇപ്പോഴും അങ്ങനെ തന്നെ നിലനിർത്തുന്നത് സുലുവാണ്. മകളുമായിട്ടും നല്ല ബന്ധമാണെന്നും കുഞ്ചൻ പറയുന്നു..
ഇക്കാലത്ത് ബന്ധങ്ങൾ സിനിമയിൽ ആണെങ്കിലും കാലക്രമേണ കുറഞ്ഞ് വരികയാണ് ചെയ്യുന്നത്. സിനിമയിൽ ഇപ്പോൾ ക്യാരവാൻ സംസ്‌കാരമാണ് നിലനിൽക്കുന്നത്. പണ്ട് കാലങ്ങളിൽ അതായിരുന്നില്ല. അത് കൊണ്ട് തന്നെ ബന്ധങ്ങൾക്ക് വിലയുണ്ടായിരുന്നുവെന്നാണ് കുഞ്ചൻ പ്രതികരിച്ചത്.