മമ്മൂക്കയെ നമ്മൾ അടുത്തറിയും തോറും ഇഷ്ടപ്പെട്ട് കൊണ്ടോയിരിക്കും, അത് അദ്ദേഹത്തിന്റെ പെർഫോമൻസിലൂടെയല്ല, മമ്മൂട്ടി എന്ന വ്യക്തിയിലൂടെ : ഷൈൻ ടോം ചാക്കോ

72

മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനാണ് ഷൈൻ ടോം ചാക്കോ. സഹസംവിധായകനായി സിനിമ കരിയർ തുടങ്ങിയ താരം പിന്നീട് മലയാള സിനിമയുടെ പ്രധാന ഭാഗമായിമാറുകയായിരുന്നു. കമലിന്റെ സംവിധാന സഹായി ആയി തുടങ്ങിയ ഷൈൻ ടോം ചാക്കോ കരിയർ തുടങ്ങുന്നത്. സഹസംവിധായകനായിട്ടാണ് സിനിമ ജീവിതം തുടങ്ങുന്നതെങ്കലും അഭിനയമായിരുന്ന അന്നും മനസിൽ.

കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിൽ തല കാണിച്ചിരുന്നുവെങ്കിലും അഭിനയ ജീവിതം തുടങ്ങുന്നത് ഗദ്ദാമ എന്ന ചിത്രത്തിലൂടെയാണ്. ഈ ചിത്രത്തിന് ശേഷം നടനായും വില്ലനായും സഹനടനായും ഷൈൻ ശ്രദ്ധ നേടി.

Advertisements

ALSO READ

മിന്നൽ മുരളിയ്ക്ക് ശേഷം ചില സിനിമകളിൽ നിന്നും വിളി വന്നിരുന്നു, തത്കാലം കുറച്ച് നാളത്തേക്ക് സീരിയൽ വേണ്ടെന്ന തീരുമാനത്തിലാണ് : ഷെല്ലി

ഷെയിൻ നിഗം ചിത്രമായ വെയിൽ ആണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ ഷൈൻ ടോം ചാക്കോയുടെ ചിത്രം. ദുൽഖർ ചിത്രമായ കുറുപ്പിലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. പ്രേക്ഷകർ കാത്തിരിക്കുന്നത് മമ്മൂട്ടി ചിത്രമായ ഭീഷ്മ പർവത്തിന് വേണ്ടിയാണ്. നടനോടൊപ്പം വൻ താരനിരയാണ് ചിത്രത്തിൽ എത്തുന്നത്. മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്.ചെറിയ ഇടവേളയ്ക്ക് ശേഷം പുറത്ത് വരുന്ന മമ്മൂട്ടിയുടെ ചിത്രമാണ് ഭീഷ്മപർവം.

ഇപ്പോഴിത മമ്മൂട്ടിയ്‌ക്കൊപ്പവും മകൻ ദുൽഖറിനോടൊപ്പവും അഭിനയിച്ചപ്പോഴുണ്ടായ അനുഭവം പങ്കുവെയ്ക്കുകയാണ് ഷൈൻ ടോം ചാക്കോ. ഒര സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. സിനിമ മോഹം ഉണ്ടായിരുന്നുവെങ്കിലും മമ്മൂട്ടി- മോഹൽലാലിനോടൊപ്പം എന്നിവരോടൊപ്പം അഭിനയിക്കുക എന്നത് സ്വപ്നത്തിൽ പോലും ഇല്ലായിരുന്നു എന്നാണ് നടൻ പറയുന്നത്.

മമ്മൂട്ടിയെ നോക്കി പെട്ടെന്ന് ഡയലോഗ് ഒന്നും പറയാൻ സാധിക്കില്ലെന്നാണ് ഷൈൻ ടോം പറയുന്നത്. അതൊന്നും ഒരു അഭിനേതാവിനെ ബാധിക്കേണ്ട കാര്യമല്ല. എന്നാൽ ആദ്യമായി ചെയ്യുമ്പോൾ എന്തായാലും അതൊക്കെയുണ്ടാവും. മമ്മൂക്കയെ നമ്മൾ അടുത്തറിയും തോറും ഇഷ്ടപ്പെട്ട് കൊണ്ടോയിരിക്കും. അത് അദ്ദേഹത്തിന്റെ പെർഫോമൻസിലൂടെയല്ല. മമ്മൂട്ടി എന്ന വ്യക്തിയിലൂടെയാണ്. മമ്മൂക്കയെ നേരിൽ കാണുന്നത് മുതൽ മമ്മൂക്കയുടെ ഫാൻ ആയി മാറും. അടുത്ത് കാണാത്തിടത്തോളം കാലം മമ്മൂക്ക വലിയ ദേഷ്യക്കാരനും ഗൗരവക്കാരനുമൊക്കെ ആയിരിക്കും. പക്ഷം അദ്ദേഹത്തിനോട് തോന്നുന്ന ഇഷ്ടം അത് വലിയ സ്‌ട്രോങ്ങ് ആയിരിക്കുമെന്നും ഷെൻ ടോം ചാക്കോ പറയുന്നത്.

നമ്മളോട് പിണക്കവും ഇണക്കവും കാണിക്കുന്ന വ്യക്തി അത് വളരെ ചുരിക്കമായിരിക്കും. മറയില്ലാതെയാണ് അദ്ദേഹം ഇടപെടുന്നത്. എല്ലാ ഇമോഷൻസും നമുക്ക് കാണാൻ സാധിക്കമെന്നും താരം കൂട്ടിച്ചേർത്തു. മമ്മൂക്കയ്ക്ക് ഉണ്ടാവുന്ന ജെനുവിനായിട്ടുള്ള ദേഷ്യം പോലും ദുൽഖറിന് ഇല്ലെന്നാണ് നടൻ പറയുന്നത്. ദുൽഖർ കുറച്ച് കൂടി കൂളാണ്. എന്നാൽ മമ്മൂക്കയ്‌ക്കൊപ്പമാണ് നടൻ എന്ന രീതിയിൽ കംഫർട്ട് എന്നും പറയുന്നുണ്ട്.

ALSO READ

സ്റ്റാർമാജിക്കിൽ അടിമാലിയെ കടത്തി വെട്ടി ഉല്ലാസ് ; ഉല്ലാസ് പന്തളത്തിന്റെ മുന്നിൽ പിടിച്ചു നിൽക്കാൻ ബിനു അടിമാലി അല്പം വിയർക്കുമെന്ന് ആരാധകർ

ദുൽഖർ നമ്മുടെയൊക്കെ സെയിം പ്രായമാണെങ്കിലും മമ്മൂക്കയോടാണ് കുടുതൽ പരിചയം. ജനിച്ച്, സിനിമ കാണുന്നത് മുതലുളള ബന്ധമാണ് മമ്മൂട്ടിയുമായിട്ടുളളത്. ചിലപ്പോൾ പ്രേക്ഷകർ അറിയുന്നത് പോലെ ദുൽഖഖറിന് പോലും അദ്ദേഹത്തെ അറിയില്ലായിരിക്കുമെന്നും ഷൈൻ വ്യക്തമാക്കി. ഇത് പോലെയാണ് ലാലേട്ടനും. പ്രണവിന്റെ ജീവിതത്തിൽ അങ്ങനെയൊരു മോഹൻലാൽ ഉണ്ടായിരിക്കില്ലെന്നും താരം കൂട്ടിച്ചേർത്തു.

മറ്റൊരു അഭിമുഖത്തിൽ മമ്മൂട്ടിയ്ക്കൊപ്പം സിനിമ ചെയ്തതിനെ കുറിച്ച് പറഞ്ഞിരുന്നു. മമ്മൂക്ക നമ്മൾ സിനിമയിൽ കാണുന്ന കഥാപാത്രങ്ങൾ പോലെയാണ്. ഭയങ്കരമായി സംസാരിക്കും. നമ്മൾ തനിയെ കംഫർട്ടാകും. എന്നാൽ പെട്ടെന്ന് കയറി വന്ന് അദ്ദേഹത്തിനോടൊപ്പം സംസാരിക്കാൻ കഴിയില്ല. താൻ മമ്മൂക്കയ്ക്കൊപ്പം സംസാരിക്കുന്നത്ത മൂന്ന് പടം അസിസ്റ്റ് ചെയ്ത് ഉണ്ട ചെയ്തതിന് ശേഷമാണ്. ഭീഷ്മ പർവത്തിൽ എത്തിയപ്പോഴാണ് കുറച്ച് കൂടി ഈസിയായത്. എന്നാൽ ദുൽഖറിനോട് അങ്ങനെയല്ല. എപ്പോൾ വേണമെങ്കിലും സംസാരിക്കാമെന്നാണ് ഷൈൻ പറയുന്നത്.

Advertisement