റാം സംവിധാനം ചെയ്ത പേരന്‍പ് സിനിമയില്‍ മമ്മൂട്ടിയുടെ പ്രകടനത്തെ പ്രശംസിച്ച് നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. ഫെബ്രുവരി ഒന്നിനു റിലീസ് ആകുന്ന ചിത്രത്തിനു മികച്ച റിവ്യൂസ് ആണ് ലഭിച്ചത്. നിരവധി ചലച്ചിത്രമേളകള്‍ പ്രദര്‍ശിപ്പിച്ച ചിത്രം ഇതിനോടകം ഏറെ പ്രശംസകള്‍ ലഭിച്ചുകഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രശംസിച്ച് രംഗത്തെത്തിയ സെലിബ്രിറ്റികള്‍ ആരെല്ലാമാണെന്ന് നോക്കാം.
‘റാം ഇത് നമുക്ക് തന്ന ദാനമാണ്. പൈസയ്ക്ക് വേണ്ടി ചെയ്ത സിനിമയല്ല. ഇത് ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച ചിത്രമാകും. മമ്മൂട്ടിയെ തിരഞ്ഞെടുത്തതില്‍ ഞാന്‍ റാമിനെ അഭിനന്ദിക്കുന്നു. അതൊരു വലിയ ചോയ്സ് തന്നെയായിരുന്നു.
സിനിമ മുഴുവന്‍ മമ്മൂട്ടി സര്‍ ആണ്. സിനിമ കാണുമ്ബോള്‍ മമ്മൂക്ക സാറിനെ മാത്രമേ കാണുന്നുള്ളു. അദ്ദേഹം മികച്ച നടനാണ്. ഒരു പാഠപുസ്തകം. അദ്ദേഹം സിനിമയില്‍ അഭിനയിക്കുകയല്ല, ജീവിക്കുകയാണ്.’ – തമിഴ് സംവിധായകന്‍ മിഷ്‌കിന്‍
‘ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ട ഏറ്റവും മികച്ച ചിത്രമാണ് പേരന്‍പ്. മികച്ച തിരക്കഥ കൊണ്ടും ഉജ്ജ്വലമായ അഭിനയമുഹൂര്‍ത്തങ്ങള്‍ കൊണ്ടും മനോഹരമായ സിനിമ. നിങ്ങളുടെ മനസ്സില്‍ എന്നും നിറഞ്ഞുനില്‍ക്കുന്ന സിനിമയാകും പേര്‍ന്‍പ്’. – ജര്‍മന്‍ സംവിധായകന്‍ റോബേര്‍ട്ട് ഷ്വങ്ക്.
‘പ്രിയ സംവിധായകന്റെ മാസ്റ്റര്‍പീസ് തന്നെയാകും പേരന്‍പ്. നിങ്ങള്‍ പ്രതീക്ഷിക്കുന്നതിലും ആഴത്തില്‍ ഈ ചിത്രം നിങ്ങളെ സ്പര്‍ശിക്കും. തീര്‍ച്ചയാകും മാസ്സീവ് ഹിറ്റ് തന്നെയാകും പേരന്‍പ്.’ – തമിഴ് സംവിധായകന്‍ വിഘ്നേഷ് ശിവന്‍
‘2019ലെ ഏറ്റവും മികച്ച ചിത്രമായിരിക്കും പേരന്‍പ്. പേരന്‍പ് ഒരു അവിശ്വസനീയ സിനിമയാണ്. എപ്പോഴൊക്കെ ഈ സിനിമ കണ്ടാലും കരഞ്ഞു പോകും. കണ്ണീരോടെയല്ലാതെ പേരന്‍പ് കണ്ട് അവസാനിപ്പിക്കാന്‍ ആകില്ല.
– നടന്‍ കതിര്‍ (പരിയേറും പെരുമാള്‍ നായകന്‍)
‘പേരന്‍പ് റാമിന്റെ ഒരു അസാധ്യ സിനിമയാണ്. മമ്മൂട്ടി തന്റെ അഭിനയം കൊണ്ട് ചിത്രത്തെ വേറെ ലെവലില്‍ എത്തിച്ചു.’ – പ്രശസ്ത ഛായാഗ്രാഹകന്‍ പി സി ശ്രീറാം.
‘റാമിന്റെ മാസ്റ്റര്‍പീസാണ് പേരന്‍പ്. നമ്മളെ എല്ലാം അഭിമാനത്തിന്റെ കൊടുമുടിയില്‍ എത്തിക്കാന്‍ കഴിയുന്ന ചുരുക്കം ചില സംവിധായകരില്‍ ഒരാളാണ് റാം. അദ്ദേഹത്തേയും ഈ ചിത്രത്തേയും വാഴ്ത്തേണ്ടതുണ്ട്. ആത്മാവില്‍ തൊട്ടുണര്‍ത്തുന്ന ഈ ചിത്രവുമായി നാം പ്രണയത്തിലാകും.’ – തമിഴ് സംവിധായകന്‍ ആദിക് രവിചന്ദ്രന്‍
‘അളവറ്റ, ഇനിയെന്ത് എന്ന് നിശ്ചയിക്കാന്‍ കഴിയാത്ത അപാര സിനിമയാണ് പേരന്‍പ്. സ്നേഹത്തിന്റെ കഥ പറയുന്ന, പ്രണയം സംസാരിക്കുന്ന സിനിമ.’ – സംവിധായകന്‍ വെട്രി മാരന്‍
‘മമ്മൂട്ടി സാറിന്റെ അഭിനയത്തിലുള്ള മാസ്റ്റര്‍ ക്ലാസ് ആണ് ഈ ചിത്രം. മക്കളോടുള്ള സ്നേഹത്തിന്റെ, സഹനത്തിന്റെ ഒരു നോവല്‍ തന്നെയാണ് റാമിന്റെ പേരന്‍പ്
“.- നടന്‍ സിദ്ധാര്‍ത്ഥ് ട്വിറ്ററില്‍ കുറിച്ചു.
അതോടൊപ്പം, എഴുത്തുകാരന്‍ ആനന്ദ് നീലകണ്‍ഠന്‍, നിരൂപകരായ ഷാജി ചെന്‍, ഡാനിയേല്‍ കസ്മാന്‍ തുടങ്ങിയവരും പേരന്‍പ് ഒരു അതുല്യപ്രതുഭാസമാണെന്നാണ് പറയുന്നത്. ഏതായാലും ആരാധകര്‍ ഏറ്റവും അധികം കാത്തിരിക്കുന്ന ചിത്രം ഫെബ്രുവരി 1നു റിലീസ് ആവുകയാണ്.