എനിക്ക് പിരീയഡ്‌സായാൽ നാട്ടുകാർ മൊത്തം അറിയും; ഷൂട്ടിങ് പോലും നിർത്തിവെച്ചിട്ടുണ്ട്! മമിത ശുശ്രൂഷിച്ചതിനെ കുറിച്ച് അനശ്വര രാജൻ

4405

2018 ൽ പുറത്തിറങ്ങിയ മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ നായികയായി ഉദാഹരണം സുജാത എന്ന ചിത്രത്തിൽ മഞ്ജു വാര്യരുടെ മകളായി അഭിനയിച്ച് സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് അനശ്വര രാജൻ. ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയ ആകാൻ അനശ്വരയ്ക്ക് കഴിഞ്ഞു

ആദ്യ ചിത്രത്തിന്റെ തകർപ്പൻ വിജയത്തിന് ശേഷം 2019ൽ പുറത്തിറങ്ങിയ തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രം ഏറെ ശ്രദ്ധേയമായി മാറി. കീർത്തി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അനശ്വര അവതരിപ്പിച്ചത്. പിന്നീട് ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ നിരവധി സൂപ്പർഹിറ്റ് സിനിമകളിലൂടെ മലയാള സിനിമാ മേഖലയിൽ തന്റേതായ സ്ഥാനം അനശ്വരം നേടിയെടുത്തു.

Advertisements

സോഷ്യൽ മീഡിയകളിലും ഏറെ സജീവായ നടി തന്റെ പുതിയ ഫോട്ടോഷൂട്ടുകളും പുതിയ വിശേഷങ്ങളും എല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. പലപ്പോഴും ഗ്ലാമറസ് ഫോട്ടോകൾ പങ്കുവെച്ച് ആരാധകരെ ഞെട്ടിച്ചുള്ള അനശ്വര വലിയ സൈബർ അ റ്റാ ക്കു കൾക്കും ഇര ആയി മാറിയിട്ടുണ്ട്.

ALSO READ- സോനാക്ഷി വിളിച്ചിരുന്നത് അങ്കിളെന്ന്; കരീനയ്ക്ക് ഒപ്പം അഭിനയിച്ചില്ല; സമപ്രായക്കാരായ നായികമാരേക്കാൾ പുതുമുഖങ്ങളെ തെരഞ്ഞടുക്കാൻ കാരണമിത്: സൽമാൻ ഖാൻ

ഇപ്പോഴിതാ സൂപ്പർ ശരണ്യക്ക് ശേഷം മമിത, അനശ്വര, അർജുൻ അശോകൻ എന്നിവർ ഒരുമിച്ചഭിനയിച്ച ചിത്രം ‘പ്രണയ വിലാസം’ റിലീസിന് ഒരുങ്ങുകയാണ്. ഫെബ്രുവരി 24 ന് സിനിമ തിയേറ്ററുകളിൽ എത്തുകയാണ്.

സിനിമയുടെ പ്രമോഷന്റെ ഭാഗമായി മൈൽ സ്റ്റോൺ മേക്കേർസിന് നൽകിയ അഭിമുഖത്തിലാണ് താരങ്ങൾ മനസ് തുറന്നിരിക്കുന്നത്. താരങ്ങൾ നൽകിയ അഭിമുഖമാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഒരു ദിവസം ആൺകുട്ടിയായി മാറിയാലുള്ള ഗുണത്തെ കുറിച്ച് അവതാരക ചോദിച്ചപ്പോഴാണ് ഇരുവരും വ്യത്യസ്തമായ മരുപടികൾ നൽകുന്നത്.

ALSO READ- ‘ഒന്ന് ആയിരുന്നെങ്കിൽ ഒന്നൂടെ ആലോചിക്കാമായിരുന്നു, സോറി ടീച്ചർ, ഞാൻ രണ്ട് വിവാഹം കഴിച്ചയാളാണ്’; സ്‌കൂളിൽ വെച്ച് മനോജ് കെ ജയൻ പറഞ്ഞത് വൈറൽ

പീരിയഡ്‌സ് അനശ്വരയ്ക്ക് വളരെ ബുദ്ധിമുട്ടുള്ള ഒരു സമയമാണെന്നാണ് വെളിപ്പെടുത്തുന്നത്. താൻ ഒരുപാട് കഷ്ടപ്പെടാറുണ്ടെന്നും, വേദന കാരണം ഷൂട്ടിംഗ് നിർത്തി വെച്ചിട്ടുണ്ടെന്നും അനശ്വര പറയുകയാണ്.

താൻ പീരിയഡ്‌സിന്റെ സമയത്ത് പുറത്തിറങ്ങാൻ പോലും പറ്റാത്തവരിൽ ഒരാളാണ്. സൂപ്പർ ശരണ്യയുടെ ഷൂട്ടിന്റെ സമയത്ത് മമിതയായിരുന്നു എന്നെ നോക്കിക്കൊണ്ടിരുന്നത്. അന്ന് ഷൂട്ട് നിർത്തി വെച്ചെന്നും താരം വെളിപ്പെടുത്തുന്നു.

അതിന് കാരണം തനിക്ക് പറ്റുന്നില്ല. ഗേൾസ് സ്‌കൂളിൽ പഠിച്ചിരുന്ന സമയത്ത് തന്നോട് ടീച്ചർമാർ ചോദിക്കാറുണ്ട് എല്ലാവർക്കും ഉണ്ടാവുന്ന വേദനയല്ലേയെന്നാണ്.

‘ഗേൾസ് സ്‌കൂളിലെ ടീച്ചർമാരാണ് പറയുന്നത്. അവർക്ക് അറിയുമോ എന്നറിയില്ല, എല്ലാവർക്കും വരുന്ന വേദന വ്യത്യസ്തമാണ്. എന്റെ ഫ്രണ്ടിന് അറിയുക പോലുമില്ല. എനിക്ക് നേരെ തിരിച്ചാണ്. ഞാൻ പിരീയഡ്‌സായി കിടക്കുന്നത് നാട്ടുകാർ മൊത്തമറിയുമെന്നും’ താരം വെളിപ്പെടുത്തി.

ഇനി അഥവാ ആൺകുട്ടി ആയി മാറിയാൽ ആർത്തവ കാലത്തെ വേദന സഹിക്കണ്ടല്ലോ എന്നാണ് മമിത പറയുന്നത്. എനിക്ക് ആകെപ്പാടെ തോന്നിയത് പീരിയഡ്‌സിന്റെ വേദന അറിയേണ്ടെന്നതാണ്. പീരിയഡ്‌സായി വീട്ടിൽ ചടച്ചിരിക്കുമ്പോൾ പിന്നെയും പെയ്ൻ വരും. ഒന്ന് പുറത്ത് പോയി വരുമ്പോൾ ആ ഒരു ഫേസങ്ങ് മാറിക്കിട്ടുമെന്നും മമിത പറയുന്നു.

Advertisement