മലയാള സിനിമയില്‍ ഇപ്പോള്‍ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ യുവനടിയാണ് മമിത ബൈജു. വളരെ ചുരുങ്ങിയ സിനിമകള്‍ കൊണ്ട് തന്നെ ശ്രദ്ധ നേടാന്‍ മമിതയ്ക്കായി. അസാധ്യ സ്‌ക്രീന്‍ പ്രസന്‍സുള്ള താരമാണ് മമിത എന്നാണ് ആരാധകര്‍ പറയുന്നത്.
ഖോ ഖോ, ഓപ്പറേഷന്‍ ജാവ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഈയ്യടുത്തിറങ്ങിയ സൂപ്പര്‍ ശരണ്യയിലും മമിത കയ്യടി നേടിയിരുന്നു. സൂപ്പര്‍ ശരണ്യയിലെ കഥാപാത്രത്തെ സൂപ്പര്‍ സോന എന്നാണ് ആരാധകര്‍ വിളിക്കുന്നത്. ഇപ്പോഴിതാ തമിഴിലേക്കും ചുവടുവെക്കാന്‍ ഒരുങ്ങുകയാണ് മമിത. ആദ്യമായി കമ്മിറ്റ് ചെയ്ത മമിതയുടെ തമിഴ് ചിത്രം ഉപേക്ഷിക്കപ്പെട്ടിരുന്നു.
സൂര്യയെ നായകനാക്കി ബാല സംവിധാനം ചെയ്യാനിരുന്ന ചിത്രത്തിലേക്ക് അഭിനയിക്കുന്നതിനായാണ് മമിതയെ തെരഞ്ഞെടുത്തിരുന്നത്. വണങ്കാന്‍ എന്ന് പേരിട്ടിരുന്ന ചിത്രത്തിലെ തിരക്കഥയിലെ ചില മാറ്റങ്ങള്‍ മൂലം സൂര്യ ചിത്രത്തില്‍ നിന്നും പിന്മാറുകയായിരുന്നു.
ഇപ്പോഴിതാ സ്ത്രീകളുടെ ആര്‍ത്തവ കാലത്തെ കുറിച്ച് സംസാരിക്കുകയാണ് മമിത. ആണുങ്ങളുടെ ഏറ്റവും വലിയ പ്രിവിലേജ് എന്നത് പിരീഡ്‌സ് പെയിന്‍ അനുഭവിക്കേണ്ട എന്നതാണെന്നും എത്രമാത്രം വേദനയാണ് സ്ത്രീകള്‍ അനുഭവിക്കുന്നതെന്ന് ആണുങ്ങള്‍ക്ക് അറിയില്ലെന്നും മമിത പറയുന്നു.
ഇത് എല്ലാ പെണ്‍കുട്ടികള്‍ക്കും ഉള്ളതാണല്ലോ എ്ന്നതാണ് ആണുങ്ങളുടെ മനോഭാവം. എന്നാല്‍ എല്ലാ സ്ത്രീകള്‍ക്കും പിരിയഡ്‌സിന്റെ സമയത്ത് വേദനയില്ല, പക്ഷേ ചിലര്‍ക്ക് തീരെ സുഖമില്ലാതെ എഴുന്നേല്‍ക്കാന്‍ പോലും പറ്റാതെ തളര്‍ന്ന അവസ്ഥയിലാവുമെന്നും മമിത പറയുന്നു.
തങ്ങള്‍ക്ക് കോളേജില്‍ പിരിയഡ്‌സ് അവധിയുണ്ടെന്നും എന്നാല്‍ തനിക്ക് ഇതുവരെ എടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും പിരിയഡ്‌സ് ആവുമ്പോള്‍ വീട്ടില്‍ ചടഞ്ഞിരുന്നാല്‍ വേദനകൂടുമെന്നാണ് താന്‍ മനസ്സിലാക്കിയതെന്നും പുറത്തൊക്കെ പോയിട്ട് നല്ല ഭക്ഷണമൊക്കെ കഴിച്ച് കൂളായിട്ട് നടക്കുകയാണേല്‍ വേദന കുറയുമെന്നും മമിത പറയുന്നു.