മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് പ്രേക്ഷകര്‍ക്കിടയിലും ഏറെ ശ്രദ്ധിക്കപ്പെട്ട പ്രേമലു എന്ന ചിത്രത്തിന്റെ വമ്പൻ വിജയം നടി മമിത ബൈജുവിന് വലിയ കരിയര്‍ ബ്രേക്ക് ആണ് നേടിക്കൊടുത്തത്.
പ്രേമലുവിന് പിന്നാലെയാണ് മമിതയുടെ ആദ്യ തമിഴ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. ജി വി പ്രകാശ് കുമാര്‍ നായകനായെത്തിയ റിബല്‍ എന്ന ചിത്രമായിരുന്നു അത്. ഇപ്പോഴിതാ മറ്റൊരു തമിഴ് ചിത്രത്തിലും നായികയായി മമിത എത്തുകയാണ്.
പ്രേക്ഷകശ്രദ്ധ നേടിയ ലവ് ടുഡേ എന്ന ചിത്രം സംവിധാനം ചെയ്ത്, നായകനായി അഭിനയിച്ച പ്രദീപ് രംഗനാഥനാണ് ഈ ചിത്രത്തിലെ നായകൻ. കീര്‍ത്തീശ്വരനാണ് മമിത ബൈജുവിനെയും പ്രദീപിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഈ സിനിമ സംവിധാനം ചെയ്യുന്നത്.
മമിത ബൈജുവിൻ്റെ മറ്റൊരു തമിഴ് ചിത്രവും പ്രദര്‍ശനത്തിനെത്താനുണ്ട്.
അരുണ്‍ വിജയ്യെ നായകനാക്കി ബാല സംവിധാനം ചെയ്ത ‘വണങ്കാന്‍’ എന്ന ചിത്രമാണ് അത്.