മലയാളത്തിന്റെ എവർഗ്രീൻ ക്ലാസിക്ക് ഹിറ്റായ ഒരു വടക്കൻ വീരഗാഥയിലെ ചന്തുവും, 2019ലെ മാമാങ്കത്തിലെ നായകനും തമ്മിലെ വ്യത്യാസം എന്തെന്ന് ചോദിച്ചാൽ അതിനുത്തരം കണ്ടുപിടിക്കുക അത്ര എളുപ്പമല്ല.
ഈ രണ്ടും കൈകാര്യം ചെയ്തത് മെഗാസ്റ്റാർ മമ്മൂട്ടി ആണെന്നതിനാലും, ഇന്നും യുവ നടന്മാരെക്കാളും പ്രസരിപ്പും ചുറുചുറുക്കും ഉള്ള നടൻ ആയതിനാലും സംഗതി കടുകട്ടി ആവാനേ സാധ്യതയുള്ളൂ.
ഇപ്പോഴിതാ മാമാങ്കത്തിലെ മമ്മൂട്ടി എന്ന നിലയിൽ സമൂഹ മാധ്യമങ്ങളിൽ ഒരു ഫോട്ടോ പ്രചരിക്കുന്നു. ഇത് മാമാങ്കത്തിലെ തന്നെയാണോ എന്ന് സ്ഥരീകരണം ഇല്ല്.
എന്നാൽ പഴശ്ശിരാജയ്ക്ക് ശേഷം മമ്മൂട്ടി ഇത്തരം കഥാപാത്രങ്ങൾ ഒന്നും ചെയ്തിട്ടില്ലാത്ത് കൊണ്ടും പുതിയ ഫോട്ടോ എന്ന ഫീൽ ഉള്ളത് കൊണ്ടും ആരാധകർ ഇത് മാമാങ്കത്തിലെ ആണെന്ന് ഉറപ്പിക്കുകയാണ്.
അതേ സമയം നിരവധി വിവാദങ്ങൾക്ക് ശേഷം മാമാങ്കം കൊച്ചിയിൽ അവസാന ഘട്ട ചിത്രീകരണത്തിലാണ്.
സിനിമയിൽ ഒരു യോദ്ധാവിന്റെ വേഷം ചെയ്യാൻ ഒരു വർഷം കഠിനാധ്വാനം നടത്തിയ ധ്രുവനിൽ തുടങ്ങി 20 വർഷം ഗവേഷണം നടത്തി തിരക്കഥ ചിട്ടപ്പെടുത്തിയ സംവിധായകൻ സജീവ് പിള്ളയെവരെ പുറത്താക്കി വിവാദം സൃഷ്ടിച്ച ചിത്രമാണിത്.