മലയാള സിനിമയിലെ മാമാങ്കം വിവാദം കത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ തര്‍ക്കങ്ങളുടെ ഒരു ഘട്ടത്തിലും ചിത്രത്തില്‍ നായകകഥാപാത്രത്തെ അവതരിപ്പിക്കുന്ന മമ്മൂട്ടി ഇടപെട്ടില്ലേ എന്ന ചോദ്യം പ്രസക്തമാണ്.
മമ്മൂട്ടി അഭിപ്രായം പറഞ്ഞിരുന്നുവെന്നാണ് സജീവ് പിള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.താന്‍ രചിച്ച തിരക്കഥ തിരുത്താതെ ഇനി ഷൂട്ടിംഗുമായി മുന്നോട്ടുപോകാന്‍ പറ്റില്ലെന്നും ഒപ്പം പൂര്‍ണമായും തന്റെ വരുതിയില്‍ നിന്ന് പ്രവര്‍ത്തിക്കണമെന്നും നിര്‍മ്മാതാവ് ശാഠ്യം പിടിച്ച സമയത്ത് മമ്മൂട്ടിയുടെ സാന്നിധ്യത്തില്‍ അദ്ദേഹത്തിന്റെ വീട്ടില്‍വച്ച് ഒരു ഒത്തുതീര്‍പ്പാക്കാനുള്ള ചര്‍ച്ച നടന്നിരുന്നുവെന്ന് സജീവ് പിള്ള പറഞ്ഞു.
ആ ചര്‍ച്ചയില്‍ തെലുങ്ക് സിനിമാമേഖലയില്‍ നിന്ന് അതിനകം കൊണ്ടുവന്ന അസോസിയേറ്റുകളെ ഒഴിവാക്കണമെന്ന് മമ്മൂട്ടി ആവശ്യപ്പെട്ടെന്നും.
‘ഇതര നാട്ടുകാരായ അസോസിയേറ്റുകളെ ഒഴിവാക്കണമെന്നും മലയാളത്തില്‍ നിന്നുതന്നെ തഴക്കം ചെന്ന അസോസിയേറ്റുകളെ വെക്കണമെന്നുമുള്ള നിര്‍ദേശം ആ ചര്‍ച്ചയില്‍ ഉണ്ടായി.
സ്വതന്ത്രമായി സിനിമ സംവിധാനം ചെയ്തിട്ടുള്ള ഒരാളെപ്പോലും അസോസിയേറ്റ് ആയി വെക്കരുതെന്നായിരുന്നു മമ്മൂക്കയുടെ നിര്‍ദേശം.’