‘നെഗറ്റീവ് തംപ്നെയിൽ ഇട്ട് ഞാൻ മുതലെടുക്കുന്നത് തന്നെയാണ്; ഇന്ന് വരുമാനം ലക്ഷങ്ങളാണ്; പൊന്നു പിണങ്ങിപ്പോയെന്ന് പറഞ്ഞത് കള്ളമല്ല’: സുജിൻ പറയുന്നു

119

മലയാളികൾക്ക് ഇന്ന് സുപരിചിതരാണ് മല്ലു ഫാമിലി. യൂട്യൂബിലുടെ ജനശ്രദ്ധ നേടിയ മല്ലു ഫാമിലിയിലെ സുജിനും സുചിത്രയുമെല്ലാം ഇന്ന് മലയാളികൾക്ക് ഏറെ പ്രിയങ്കരരാണ്. പൊന്നൂസും കുഞ്ചൂസും സുജിനുമൊക്കെ മല്ലു ഫാമിലി എന്ന യൂട്യൂബ് ചാനലിലൂടെ പരിചിതരാ്.

എന്നാൽ ഈടുത്ത് ഇവരുടടെ നെഗറ്റീവ് തംപ്‌നെയിലുകൾ വ്യാപകമായ വിമർശനത്തിന് കാരണമായിരുന്നു. ഇപ്പോഴിതാ അതേ കുറിച്ച് സംസാരിക്കുകയാണ് സുജിനും പൊന്നുവും.

Advertisements

കൊവിഡ് കാലത്താണ് ഞങ്ങൾ യൂട്യൂബ് ആരംഭിയ്ക്കുന്നത്. ഒരു യൂട്യൂബ് ചാനൽ തുടങ്ങുകയാണ് എന്ന് ടിക് ടോക്കിൽ റീൽ ഇട്ടതോടെ തന്നെ സബസ്‌ക്രൈബേഴ്സ് വന്നു തുടങ്ങി. അറുപത് ദിവസം കൊണ്ട് തന്നെ വൺ ലാക്ക് അടിച്ചു. പിന്നെ പെട്ടന്നായിരുന്നു എല്ലാം. യൂട്യൂബിൽ നിന്ന് കിട്ടിയ ആദ്യത്തെ വരുമാനം മുപ്പത്തിയയ്യായിരം രൂപയാണ്. ആ പൈസ കിട്ടിയപ്പോൾ തന്നെ നാട്ടിലെ ചെറിയ ചെറിയ കടങ്ങൾ എല്ലാം വീട്ടി. പിന്നെ വരുമാനവും കൂടിയെന്നും ഇപ്പോൾ രണ്ട് ലക്ഷത്തോളം വരുമാനം ഉണ്ടെന്നും സുജിൻ പറയുന്നു.

ALSO READ- ‘രാത്രിയിൽ മുഴുവൻ വെള്ളത്തിൽ മുങ്ങി കരച്ചിൽ മാത്രം, എങ്കിലും ഇന്ന് ആലോചിക്കുമ്പോൾ നഷ്ടബോധമില്ല’: മീര ജാസ്മിൻ

സബ്സ്‌ക്രൈബേഴ്സ് വന്നത് പോലെ തന്നെ പോയ ചരിത്രവും ഉണ്ട്. പുതിയ കാർ വാങ്ങി, വീടു പണി തുടങ്ങി. ഇടയ്ക്ക് ഒരു ബൈക്ക് കണ്ട് ഇഷ്ടപ്പെട്ട് അപ്പോൾ തന്നെ അത് വാങ്ങിക്കുകയും ചെയ്തു. അഞ്ച് ലക്ഷം രൂപയ്ക്ക് വാങ്ങിയ വണ്ടി, 12 ലക്ഷത്തിന് വാങ്ങി എന്ന് പറഞ്ഞ് തംപ്നെയിൽ ഇട്ടത് പണിയായി. ഒറ്റ രാത്രികൊണ്ട് 65 ആയിരം സബ്സ്‌ക്രൈബേഴ്സ് അൺ ഫോളോ ചെയ്ത് പോയപ്പോൾ തകർന്നു പോയെന്നും പിന്നീട് തിരിച്ചു വന്നെന്നും സുജിൻ പറയുകയാണ്.

ആളുകൾക്ക് നെഗറ്റീവാണ് ഇഷ്ടം എന്നറിഞ്ഞപ്പോൾ ഞാൻ അത് മുതലെടുക്കാനും തുടങ്ങി. നെഗറ്റീവ് തംപ്നെയിൽ ഇടുന്നതും അതുകൊണ്ടാണെന്ന് സുജിൻ പറയുന്നു. കൂടാതെ തന്റെ ഭാര്യ പൊന്നു വന്നു, പോയി, പിണങ്ങി എന്നൊക്കെ പറയുന്നതൊന്നും സ്‌ക്രിപ്റ്റഡ് അല്ല.വലിയ ചില പ്രശ്നങ്ങൾ തങ്ങൾക്കിടയിലുണ്ടായി എന്നും സുജിൻ വെളിപ്പെടുത്തി.

ALSO READ- ‘ഞാൻ വക്കീലായാൽ മതിയായിരുന്നു അല്ലേ’; ഓരോ സീൻ കാണുമ്പോഴും മോഹൻലാൽ ചോദിച്ചിരുന്നു: വെളിപ്പെടുത്തി ശാന്തി മായാദേവി

മക്കൾ രണ്ടും ആയതിന് ശേഷം ഞങ്ങൾക്കിടയിൽ വലിയൊരു കമ്യൂണിക്കേഷൻ ഗാപ് വന്നു. കല്യാണം കഴിഞ്ഞിട്ട് ആറ് വർഷമായി, നാല് വർഷത്തോളം രണ്ടു പേർക്കിടയിലും കമ്യൂണിക്കേഷൻ കുറഞ്ഞത് വലിയ അകലം സൃഷ്ടിച്ചു. ഒരിക്കൽ അത് പൊട്ടിത്തെറിച്ചപ്പോഴാണ് പിണങ്ങിപ്പോയത്. രണ്ട് പേർക്കും നല്ല ദേഷ്യവും വാശിയും ആയിരുന്നു.

ഇനി ഒന്നിക്കില്ല എന്ന് പറഞ്ഞ് തന്നെയാണ് അന്ന് പിരിഞ്ഞത്. എന്നാൽ അളിയൻ വന്നു സംസാരിച്ചതോടെ എല്ലാം ശരിയായി. വീണ്ടും ഒന്നിക്കാൻ കാരണം പെങ്ങളുടെ ഭർത്താവാണ്. കോടതി വരെ എത്തിയിരുന്നു കാര്യങ്ങളെന്നും അവസാന ഘട്ടത്തിൽ അളിയൻ ഇടപെട്ടതെന്നും സുജിൻ പറഞ്ഞു.

പൊന്നൂസ് ആദ്യം പിണങ്ങിപ്പോയപ്പോൾ പറയേണ്ട എന്നാണ് കരുതിയത്. പൊന്നൂസിനെ എവിടെ എന്ന് തിരക്കി വന്ന ഒറു നെഗറ്റീവ് കമന്റ് തംപ്നെയിൽ ആയി ഇട്ടിട്ടാണ് വീഡിയോ ചെയ്തത്. അതിന് ഭയങ്കര റീച്ച് കിട്ടി. കൊള്ളാമല്ലോ എന്ന് തോന്നിയപ്പോഴാണ് ആളുകൾക്ക് നെഗറ്റീവാണ് ഇഷ്ടം എന്ന് മനസ്സിലാക്കിയപ്പോഴാണ്, പിന്നീട് നെഗറ്റീവിൽ പിടിച്ചത്. അത് ഞാൻ മുതലെടുത്തതാണ് എന്ന് സമ്മതിക്കുന്നു. അല്ലാതെ വേർപിരിയൽ സ്‌ക്രിപ്റ്റഡ് ആയിരുന്നില്ലെന്നും ഇരുവരും പറഞ്ഞു.

Advertisement