വിവാഹം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞാണ് എല്ലാവരോടും പറഞ്ഞത്; സിനിമാ വിലക്ക് വന്നപ്പോൾ അഭിനയം വേണ്ട, കഞ്ഞിയും ചമ്മന്തിയുമായി കഴിയാമെന്നാണ് സുകുവേട്ടൻ പറഞ്ഞത്: മല്ലിക സുകുമാരൻ

587

മലയാളത്തിൽ കാരിരുമ്പിന്റെ കരുത്തുള്ള നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൈയ്യടി നേടിയ സൂപ്പർ താരമായിരുന്നു അന്തരിച്ച നടൻ സുകുമാരൻ. ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമാണ് സുകുമാരന്റേത്. സുകുമാരൻ നമ്മെ വിട്ടു പിരിഞ്ഞെങ്കിലും ഭാര്യ മല്ലിക സുകുമാരനും മക്കളായ പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും അവരുടെ കുടുംബവും മലയാളികളുടെ പ്രിയപ്പെട്ട അഭിനേതാക്കളാണ്.

സിനിമയിലും സീരിയലുകളിലും എത്തി വർഷങ്ങളായെങ്കിലും ഇപ്പോഴും ഈ രംഗത്ത് സജീവമാണ് മല്ലിക സുകുമാരൻ. തിരക്കുകൾക്കിടയിലും സോഷ്യൽ മീഡിയയിലും സജീവമാണ് നടി. കുടുംബത്തോടൊപ്പമുള്ള പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം മല്ലിക സുകുമാരൻ പങ്കുവെക്കാറുണ്ട്. അതേ സമയം ഇപ്പോഴിതാ നടൻ സുകുമാരനെ കുറിച്ചുള്ള ഓർമ്മകൾ പങ്കിടുകയാണ് മല്ലിക സുകുമാരൻ.

Advertisements

അതേസമയം, ജീവിതത്തിൽ വ്യത്യസ്തനായിരുന്നു സുകുമാരനെന്നും മല്ലിക ഓർക്കുന്നു. തന്റേയും സുകുമാരന്റേയും വിവാഹം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞാണ് പലരും ഇക്കാര്യം അറിഞ്ഞു എന്നും സുകുമാരൻ അക്കാര്യം മറച്ചുവെച്ചുവെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് മല്ലിക സുകുമാരൻ.

‘അന്ന് രാവിലെ 7.40ന് ആയിരുന്നു താലികെട്ട്. എന്റെ ബ്രദറിന്റെ വഴുതക്കാടുള്ള വീട്ടിൽ വെച്ചായിരുന്നു ചടങ്ങുകൾ നടന്നത്. അന്ന് പത്ത് മണിക്ക് എന്റെ നീലാകാശം എന്നൊരു പുതിയ പടത്തിന്റെ ഷൂട്ടിങ് തുടങ്ങുകയാണ് കൊല്ലത്ത്. തോപ്പിൽ ഭാസി സാറൊക്കെയുള്ള സിനിമയാണ്.’

ALSO READ- ‘ഇൻകംടാക്‌സുകാർ കൊണ്ടുപോകുമെന്ന് പേടിപ്പിച്ച് അമ്മ പണമെല്ലാം എടുത്തു; ചേച്ചിയുടെ മകന്റെ കല്യാണത്തിന് വന്നാൽ ചെരുപ്പ് കൊണ്ടടിക്കുമെന്നാണ് ഡാഡി പറഞ്ഞത്’: ഷക്കീല

‘പത്ത് മണിയാകുമ്പോഴേക്കും എത്താമെന്ന് സുകുവേട്ടൻ ഉറപ്പ് നൽകിയിരുന്നു. ശേഷം താലികെട്ട് കഴിഞ്ഞ് അദ്ദേഹം മുണ്ടും ജുബ്ബയും മാറ്റി കൂതറ കൈലിയും ഷർട്ടുമിട്ട് ഷൂട്ടിങിന് പോയി.’-മല്ലിക പറയുന്നു.

അവിടെ എത്തിയപ്പോൾ ഇക്കാര്യത്തെ കുറിച്ച് അറിയാമായിരുന്നവരൊക്കെ ഇന്ന് മല്ലികയുമായി നിന്റെ കല്യാണമല്ലായിരുന്നോ? പിന്നെ എങ്ങനെയാണ് നീ ഷൂട്ടിന് വന്നതെന്ന് ചോദിച്ചിരുന്നു. പക്ഷെ സുകുവേട്ടൻ അങ്ങനൊരു വിവാഹം നടന്നതായി സമ്മതിച്ചില്ല. ആരോടും പറഞ്ഞില്ല വിവാഹം കഴിഞ്ഞുവെന്ന്. പലരും ചോദിച്ചപ്പോൾ കല്യാണം കഴിക്കുന്നതിന് മല്ലികയുടെ കുടുംബക്കാരുമായി ചർച്ച നടക്കുന്നുവെന്ന് മാത്രമാണ് സുകുവേട്ടൻ പറഞ്ഞതെന്നാണ് മല്ലികയുടെ വെളിപ്പെടുത്തൽ.

ALSO READ- ‘ഞാനും വിജയ് യേശുദാസും തമ്മിൽ പ്രണയമാണ്’, ‘ഇനി വിവാഹമാന്നും ഉണ്ടാവില്ല; ഇനി ഒരു ലിവിങ് ടുഗെതർ ആവും’; രഞ്ജിനി ജോസ് പ്രചാരണങ്ങളോട് പ്രതികരിക്കുന്നു

പിന്നീട് ഒരാഴ്ച കഴിഞ്ഞ് കണ്ണൂരിൽ ഒരു ഷൂട്ടിന് പോയപ്പോഴാണ് വിവാഹം കഴിഞ്ഞുവെന്ന് പരസ്യപ്പെടുത്തിയത്. അവസാനമായപ്പോഴേക്കും അമ്മ സംഘടനയുമായി സുകുവേട്ടന് ചെറിയ പ്രശ്‌നങ്ങൾ ഉണ്ടാവുകയും ആരും അഭിനയിക്കരുതെന്ന് വിലക്ക് വരുന്ന തലത്തിലേക്ക് കാര്യം മാറുകയും ചെയ്തിരുന്നു. ആ സമയത്ത് സുകുവേട്ടൻ പറയുമായിരുന്നു അഭിനയിക്കുന്നില്ലെങ്കിൽ വേണ്ട മതി.കഞ്ഞിയും കുടിച്ച് ഒരു ചമ്മന്തിയുമരച്ചായാലും നമ്മൾ കഴിയുമെന്ന്, മല്ലിക ഓർത്തെടുക്കുന്നു.

‘അദ്ദേഹം മരിക്കുമ്പോൾ അന്നെനിക്ക് 39 വയസാണ്. വീണ്ടും വിവാഹം കഴിക്കണമെന്ന് പറഞ്ഞവരുണ്ട്. നാട്ടുമ്പുറത്തെ കാരണവന്മാരൊക്കെ സ്വാഭാവികമായും അങ്ങനെയേ പറയു. കുഞ്ഞുങ്ങളെ നന്നായി വളർത്തണമെന്നത് മാത്രമായിരുന്നു എന്റെ ചിന്ത. ഞാൻ പതറിയാൽ സങ്കടപ്പെട്ടാൽ അതിൽ നിന്നുള്ള ബലഹീനതയിൽ എന്റെ കുഞ്ഞുങ്ങളും തളരും.’

സുകുവേട്ടൻ പോയെങ്കിലും എന്റെ വാശി മക്കളെ മിടുക്കരാക്കി വളർത്തുക എന്നത് ആയിരുന്നു. അത് സുകുവേട്ടന്റെ ആഗ്രഹം ആയിരുന്നുവെന്നും മല്ലിക സുകുമാരൻ മുൻപ് വെളിപ്പെടുത്തിയിരുന്നു. ഇന്ന് മല്ലികയുടെയും സുകുമാരന്റെയും മക്കൾ സിനിമയിൽ അറിയപ്പെടുന്ന താരങ്ങൾ തന്നെയാണ്.

Advertisement