ആ ജീവിതം പാഠപുസ്തകമാണ്; അമ്മ അടങ്ങിയിരിക്കുന്നില്ല; ഞങ്ങളേക്കാള്‍ തിരക്കിലാണ്:മല്ലിക സുകുമാരനെ കുറിച്ച് മനസ് തുറന്ന് സുപ്രിയ

259

മലയാളം സിനിമാ ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് അന്തരിച്ച നടന്‍ സുകുമാരന്റേത്. അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ മല്ലികാ സുകുമാരനും മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും ഇരുവരുടെ ഭാര്യമാരും അവരുടെ മക്കളെയും എല്ലാവരും തന്നെ പ്രേക്ഷക മനസ്സുകളില്‍ ഓരോ സ്ഥാനങ്ങള്‍ വഹിക്കുന്നവരാണ്. അതുകൊണ്ടുതന്നെ ഈ കുടുംബത്തിന്റെ ജീവിതം ഒരു തുറന്ന പുസ്തകമാണ്.

സിനിമയിലും സീരിയലുകളിലും എത്തി വര്‍ഷങ്ങളായെങ്കിലും ഇപ്പോഴും ഈ രംഗത്ത് സജീവമാണ് മല്ലിക സുകുമാരന്‍.
തിരക്കുകള്‍ക്കിടയിലും സോഷ്യല്‍ മീഡിയയിലും സജീവമാണ് നടി. കുടുംബത്തോടൊപ്പമുള്ള പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം മല്ലിക സുകുമാരന്‍ പങ്കുവെക്കാറുണ്ട്. മക്കള്‍ സിനിമയിലും, മരുമക്കള്‍ ബിസിനസ്സിലും സജീവ സാന്നിധ്യമാണ്. ഇപ്പോഴിതാ മല്ലികയെ കുറിച്ച് മരുമകള്‍ സുപ്രിയ മേനോന്‍ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.

Advertisements

അമ്മയുടെ ജീവിതം ഒരു പാഠപുസ്തകമാണെന്നാണ് സുപ്രിയ അഭിമുഖത്തില്‍ പറയുന്നത്. മല്ലിക സുകുമാരന്‍ എന്ന അമ്മയുടെ യാത്ര എന്തൊരു കരുത്തുള്ളതാണെന്നാണ് സുപ്രിയ മേനോന്‍ പറയുന്നു.

അവര്‍ ചെറിയ പ്രായം മുതലെ പ്രതിസന്ധികളോട് യുദ്ധം ചെയ്തല്ലേ ജീവിച്ചത്. ഭര്‍ത്താവിന്റെ മരണത്തിന്റെ വേദനകള്‍ക്കിടയിലും രണ്ട് മക്കളെയും നല്ല രീതിയില്‍ വളര്‍ത്തിയെന്നും സുപ്രിയ ചൂണ്ടിക്കാണിക്കുന്നു.

ALSO READ- പിന്തുണച്ച് കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി; പുതിയ വിശേഷവുമായി സിദ്ധുവും അപര്‍ണയും; ആശംസയുമായി ആരാധകര്‍

ഇപ്പോഴിതാ അവരുടെ മക്കളുടെ വിവാഹം കഴിഞ്ഞ്, കുട്ടികളായി. എന്നിട്ടും അമ്മ വെറുതെ ഇരിക്കുന്നുണ്ടോ? അഭിനയം, റസ്റ്റോറന്റ് ബിസിനസ്, ഞങ്ങളെക്കാള്‍ തിരക്കാണ് അമ്മയ്‌ക്കെന്നാണ് സുപ്രിയ പറയുന്നത്. ആ ജീവിതം പാഠപുസ്തകമാണ് എന്നും സുപ്രിയ പറയുന്നു.

കൂടാതെ തന്റെ അമ്മയെ കുറിച്ചും സുപ്രിയ സംസാരിക്കുന്നുണ്ട്. എന്റെ അമ്മ പത്മയും കരുത്തുള്ള വനിതയാണ്. പുറത്ത് പോയി പഠിക്കാനും ജോലി ചെയ്യാനും ഒന്നുമുള്ള സാഹചര്യം അമ്മയ്ക്ക് ഉണ്ടായില്ല. അമ്മ ഒരിക്കലും എന്നെ നിയന്ത്രിച്ചിട്ടില്ല. അമ്മയ്ക്ക് കിട്ടാത്ത അവസരങ്ങള്‍ എനിക്ക് കിട്ടിയപ്പോള്‍ സന്തോഷിച്ചിട്ടേയുള്ളുവെന്നും സുപ്രിയ പറയുന്നു.

ALSO READ- ഭര്‍ത്താവിന് ചേരാത്തയാളാണ് എന്ന് പലരും പറഞ്ഞു; കിഷോര്‍ മകനാണോയെന്ന് പോലും ചോദിച്ചിട്ടുണ്ട്; നൃത്തം ചെയ്യുമ്പോള്‍ സ്‌റ്റേജ് തകരുമെന്നായിരുന്നു ഒരു കമന്റെന്ന് ദേവി ചന്ദന

കൂടാതെ, താന്‍ തന്നെയാണ് പഠനം, കരിയര്‍, കുടുംബം, ജീവിതം എല്ലാം ഡിസൈന്‍ ചെയ്തത്. അപ്പോഴൊക്കെ അമ്മയും അച്ഛനും അതിനെല്ലാം കൂടെ നില്‍ക്കുകയായിരുന്നു എന്നും സുപ്രിയ അഭിപ്രായപ്പെടുന്നു.

Advertisement