‘നമ്മൾ തറവാടിത്തവും കുടുംബപാരമ്പര്യവുമൊന്നും കളയരുത്; സുപ്രിയയും പൂർണിമയും ഒരു കാര്യത്തിലും യാതൊരു മടിയുമില്ലാത്തവരാണ്’: മല്ലിക സുകുമാരൻ

128

മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബം ആണ് നടൻ സുകുമാരന്റേത്. സുകുമാരൻ നമ്മെ വിട്ടു പിരിഞ്ഞെങ്കിലും ഭാര്യ മല്ലിക സുകുമാരനും മക്കളായ ഇന്ദ്രജിത്ത് സുകുമാരനും പൃഥ്വിരാജ് സുകുമാരനും അവരുടെ കുടുംബവും മലയാളികളുടെ പ്രിയപ്പെട്ട അഭിനേതാക്കളാണ്.

സിനിമയിലും സീരിയലുകളിലും എത്തി വർഷങ്ങൾ ആയിട്ടും ഇപ്പോഴും ഈ രംഗത്ത് സജീവമാണ് മല്ലിക സുകുമാരൻ. തിരക്കു കൾക്ക് ഇടയിലും സോഷ്യൽ മീഡിയയിലും സജീവമാണ് നടി. കുടുംബത്തോടൊപ്പമുള്ള പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം മല്ലിക സുകുമാരൻ പങ്കുവെക്കാറുണ്ട്.

Advertisements

മക്കൾ സിനിമയിലും, മരുമക്കൾ ബിസിനസ്സിലും സജീവ സാന്നിധ്യമാണ്. പല അഭിമുഖങ്ങളിലും മല്ലിക തന്റെ കുടുംബത്തെ കുറിച്ച് സംസാരിക്കാറുണ്ട്. ഇപ്പോഴിതാ ഒരു ചാനൽ ഷോയ്ക്കിടയിൽ മക്കളെ കുറിച്ചും മരുമക്കളെ കുറിച്ചും സംസാരിക്കുകയാണ് മല്ലിക. തന്റെ കുടുംബത്തിൽ തന്റെ അമ്മയെ ആണ് എല്ലാവരും മാതൃകയാക്കുന്നതെന്നാണ് മല്ലിക സുകുമാരൻ പറയുന്നത്. ചെറുപ്പകാലം മുതൽ താനൊക്കെ അമ്മയെ ആണ് മാതൃകയായി കാണുന്നത്. ചിട്ടയായ ജീവിതം പഠിപ്പിച്ചതും ആളുകളോട് എങ്ങനെ പെരുമാറണമെന്ന് പറഞ്ഞു തന്നതുമെല്ലാം അമ്മയാണെന്ന് താരം പറയുന്നു.

ജീവിതത്തിൽ എന്തൊക്കെ ഉണ്ടായാലും നമ്മൾ വളർന്നു വന്ന സാഹചര്യങ്ങളൊന്നും മറക്കരുത്. തറവാടിത്തവും കുടുംബപാരമ്പര്യവുമൊന്നും കളയരുത്. അതനുസരിച്ചു വേണം ജീവിക്കാൻ എന്നൊക്കെ പറയുമായിരുന്നു. തന്റെ മുത്തച്ഛനും അമ്മയുടെ വാക്കുകൾ കേൾക്കാൻ പറയുമായിരുന്നു എന്നും മല്ലിക വിശദീകരിച്ചു.

ALSO READ- ”ആദ്യ കാഴ്ചയിലെ പ്രണയമല്ല, ഒരേ ക്ലാസിലായിട്ടും മൂന്നുകൊല്ലമാണ് പിന്നാലെ നടന്നത്, വീട്ടിലും പ്രശ്‌നമായി”; പ്രണയവിവാഹത്തെ കുറിച്ച് അരുൺ പ്രദീപ്

എല്ലാ കാര്യത്തിലും അമ്മയുടെ അഭിപ്രായം ചോദിച്ചിട്ടേ എന്തും ചെയ്യൂ. അമ്മ ഒരു മാതൃക മങ്കയാണ്. വലിയൊരു പാഠമായിരുന്നു. ഇന്നും തന്റെ മക്കൾക്ക് താൻ പറഞ്ഞുകൊടുക്കാറുണ്ട്, അമ്മൂമ്മയെ ഒക്കെ കേൾക്കണം അവർ പറയുന്ന കാര്യങ്ങൾക്ക് ഒക്കെ ഒരുപാട് വിലയുണ്ട് എന്നൊക്കെ. തന്റെ അമ്മയെ ഒരു ദേവിയെ പോലെയാണ് കാണുന്നത്. തങ്കമ്മ എന്നായിരുന്നു പേരെന്നും മല്ലിക സുകുമാരൻ വിശദീകരിച്ചു.
താൻ വലിയ ദുഃഖങ്ങൾ സംഭവിച്ചപ്പോഴും അതിജീവിച്ചത് ദൈവത്തോട് പ്രാർത്ഥിച്ചിട്ടാണ് എന്ന് പറയുകയാണ് മല്ലിക.

സുകുവേട്ടൻ ഇല്ലാതിരുന്നിട്ടും എനിക്ക് ആ വിഷമതകളെ താണ്ടി ഇവരെ ഇത്രത്തോളം കൊണ്ടുവരാൻ പറ്റി എന്നതിനാണ് താൻ ദൈവത്തോട് നന്ദി പറയുന്നത്. സുകുവേട്ടന്റെ ഉപദേശവും എന്റെ കഷ്ടപ്പാടും ഭഗവാനോടുള്ള പ്രാർത്ഥനയും. ഇത് മൂന്നും ആയിരുന്നു എന്റെ ആയുധങ്ങളെന്ന് മല്ലിക പറയുന്നു.

മരുമക്കളെ കുറിച്ചും മക്കളെ കുറിച്ചും മല്ലിക പറയുന്നതിങ്ങനെ: ‘രാജു ഒരു പ്രത്യേക ടൈപ്പാണ്. അവന് സുപ്രിയയെ പോലെ ഒരാളില്ലെങ്കിൽ ഒന്നും നടക്കത്തില്ല. പ്രൊഡക്ഷൻ കാര്യങ്ങളൊക്കെ സുപ്രിയയാണ് നോക്കുന്നത്.’

ALSO READ- ‘അയാം സിംഗിൾ നോട്ട് റെഡി ടു മിംഗിൾ’; അമ്മ വീട്ടിൽ കയറ്റില്ല, അതാണ് പ്രധാനമെന്ന് നടി ശിവാനി മേനോൻ

‘ഇന്ദ്രനും പൂർണിമയെ പോലെയൊരാൾ ഇല്ലാതെ പറ്റില്ല. ഈ രണ്ടു പെണ്ണുങ്ങൾക്കും ഒരു കാര്യത്തിലും യാതൊരു മടിയുമില്ലാത്തവരാണ്. ദൈവം അറിഞ്ഞുകൊടുത്തതാണ് എന്നാണ് ഞാൻ കരുതുന്നത്. അങ്ങനെ രണ്ടു മക്കൾ അല്ലായിരുന്നെങ്കിൽ എന്റെ ഗതി എന്തായേനെ’- എന്നാണ് മല്ലിക പറയുന്നത്.

മക്കൾ രണ്ടുപേരും മിടുക്കരാണ്. എനിക്ക് അവരെ കുറിച്ച് എടുത്ത് പറയാൻ തക്കമുള്ള വ്യത്യാസം കിട്ടുന്നില്ല. രണ്ടുപേരും രണ്ടു തരത്തിൽ മിടുക്കരാണെന്നും മല്ലിക സുകുമാരൻ പറഞ്ഞു. മക്കളോടൊപ്പം പോയി നിൽക്കാത്തതിന് കാരണം, തനിക്ക് ഒരു കുഴപ്പമുണ്ട്. രാവിലെ മരുമക്കളുടെ അടുത്ത് ചെന്ന് മോളെ ഒരു കാപ്പി കിട്ടുമോ എന്നൊന്നും ചോദിക്കാൻ തനിക്ക് പറ്റില്ല.

താൻ എന്റേതായ വഴിക്ക് തന്റെ ജോലിക്കാരൊക്കെ ആയിട്ടാണ് കഴിയുന്നത്. തനിക്ക് അങ്ങനെ കൂടെ പോയി താമസിക്കുന്നതിനോട് അത്ര താൽപര്യമില്ലെന്ന് മല്ലിക പറയുന്നു.കൂടാതെ, താൻ പ്രണയിച്ചു വിവാഹം കഴിച്ച ആളായതുകൊണ്ട് മകളുടെ വിവാഹം സംബന്ധിച്ച് അങ്ങനെ ആഗ്രഹങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും മല്ലിക പറയുകയാണ്.

Advertisement