സൂപ്പർഹിറ്റ് ചിത്രം പ്രേമത്തിന് ശേഷം അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത സിനിമയാണ് ഗോൾഡ്. പൃഥിരാജ് നായകനായി എത്തിയ ചിത്രത്തിൽ അമ്മ വേഷത്തിൽ നടി മല്ലിക സുകുമാരനും ഉണ്ട്
ഇപ്പോഴിതാ പൃഥ്വി രാജിനൊപ്പമുള്ള അഭിനയത്തെക്കുറിച്ചും വ്യക്തി ജീവിതത്തെക്കുറിച്ചും തുറന്നു പറയുകയാണ് മല്ലിക സുകുമാരൻ. ബിഹൈൻ വുഡ്സിന് നല്കിയ അഭിമുഖത്തിലാണ് താരം ജിവിതത്തെക്കുറിച്ച് പറയുന്നത്.
മകനായ രാജുവിന് ചായയും വടയും എത്ര വട്ടം ഉണ്ടാക്കി കൊടുത്തിരിക്കുമെന്നുള്ള അവതാരകന്റെ ചോദ്യത്തിന് ‘അയ്യോ എത്രയോ വട്ടം കൊള്ളാം. ഇപ്പോഴല്ലേ കൈയ്യിൽ കിട്ടാത്തത് ആരെയും. ഒരു കല്യാണം ഒക്കെ കഴിയുന്നതുവരെ നമ്മുടെ ചായയും വടയും ഒക്കെ ആയിരുന്നു രുചികരമായ ഭക്ഷണം. ഇപ്പൊ പിന്നെ പല സ്ഥലങ്ങളിലും, ഹോട്ടലുകളിലും ഒക്കെ പോയി ആ രുചിയൊക്കെ അങ്ങുപോയി. എന്നാണ് മല്ലിക പറയുന്ന മറുപടി.
Also Read
ഭാര്യയെ കിഡ്നാപ്പ് ചെയ്യാൻ വന്ന എന്നെ സ്നേഹം കൊണ്ട് അറസ്റ്റ് ചെയ്തവർ. വൈറലായി ബാലയുടെ വാക്കുകൾ
രാജുവിനെ അരികെ കിട്ടാൻ പ്രയാസമാണ്. അവൻ വീട്ടിലിരിക്കുന്ന ദിവസം വളരെ അപൂർവ്വമാണെന്നാണ് അമ്മയായ മല്ലിക പറയുന്നത്. സിനിമ കണ്ട് ഒരുപാട് പേർ എനിക്ക് സന്ദേശങ്ങൾ അയച്ചു. ഞങ്ങളെ അറിയുന്നവർക്ക് അറിയാം ഞാനും രാജുവും വീട്ടിൽ സംസാരിക്കുന്ന പോലെയാണ് സിനിമയിലും സംസാരിച്ചിരിക്കുന്നത് എന്ന്്. ഞങ്ങൾ തമ്മിലുള്ള കെമിസ്ട്രി എവിടെ ആയാലും ഉണ്ടാകും. ഒരുപാട് കാലത്തിനു ശേഷമാണു മകനെ ഇങ്ങനെ ഒരു കഥാപാത്രമായി കാണാൻ കഴിഞ്ഞതെന്ന് ആളുകൾ പറഞ്ഞുവെന്നും നടി പറഞ്ഞു.
രാജുവിന്റെ അമ്മയായി ചിത്രത്തിൽ ഞാൻ വന്നപ്പോൾ സുകുവേട്ടൻ തന്നെയാണ് അച്ഛനായി വന്നിരിക്കുന്നത് സുകുവേട്ടനാണ്. ബ്രോ ഡാഡിയിൽ രാജുവിന്റെ മുത്തച്ഛൻ ആയിട്ടാണ് എത്തിയതെങ്കിലും ഒരു ചിത്രത്തിലൂടെ എങ്കിലും സുകുവേട്ടന്റെ സാന്നിധ്യം അവിടെ ഉള്ളത് ഒരു സന്തോഷം തന്നെയാണ് നൽകുന്നതെന്നാണ് മല്ലിക പറയുന്നത്.