മലയാളസിനിമയില്‍ മറ്റൊരു റെക്കാഡ് കുറിക്കാന്‍ തിയേറ്ററുകളില്‍ മുന്നേറുകയാണ് ലൂസിഫര്‍.
സ്റ്റീഫന്‍ നെടമ്പള്ളി എന്ന മാസ് എന്റര്‍ടെയ്നറെ മോഹന്‍ലാലിലൂടെ പ്രേക്ഷകന് മുന്നില്‍ എത്തിച്ച പൃഥ്വിരാജ് താനൊരു മികച്ച സംവിധായകന്‍ തന്നെയെന്ന് പ്രേക്ഷകനെ കൊണ്ട് പറയിച്ചു കഴിഞ്ഞു.
എന്നാല്‍ ലൂസിഫര്‍ വിജയത്തില്‍ ഏറ്റവുമധികം സന്തോഷിക്കുന്നത് ആരാണെന്ന് ചോദിച്ചാല്‍ ഉത്തരം മല്ലികാ സുകുമാരന്‍ എന്നുതന്നെ പറയേണ്ടിവരും.
പോയ ജന്മത്തില്‍ ചെയ്ത സുകൃതം തിരുവനന്തപുരത്ത് ന്യൂ തിയേറ്ററില്‍ സിനിമ കാണാന്‍ കയറുന്നതിന് മുമ്പ് മാദ്ധ്യമങ്ങളോട് പ്രതികരിക്കവെ മല്ലികാ സുകുമാരന്‍ പറഞ്ഞ വാക്കുകളാണിത്.
സന്തോഷത്താല്‍ അവരുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. ഒരമ്മതന്‍ കണ്ണിനമൃതം, പോയ ജന്മത്തില്‍ ചെയ്ത സുകൃതം. ഇതില്‍ കൂടുതല്‍ എന്തുപറയാനാണ് ഇതായിരുന്നു മല്ലികയുടെ വാക്കുകള്‍.
ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, വിവേക് ഒബ്റോയി, ഇന്ദ്രജിത്ത് സുകുമാരന്‍, സായി കുമാര്‍, കലാഭവന്‍ ഷാജോണ്‍, ബൈജു, നന്ദു, ഫാസില്‍ തുടങ്ങിയ വന്‍താരനിരയ്ക്കൊപ്പം പൃഥ്വിരാജും ലൂസിഫറില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
ഇതുവരെയുള്ള എഴുത്തില്‍ നിന്നെല്ലാം വിഭിന്നമായി ഒരു പക്കാ മാസ് എന്റര്‍ടെയ്‌നറായാണ് മുരളി ഗോപി ലൂസിഫറിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ലാലേട്ടനെ ഞാന്‍ എങ്ങനെയാണോ കാണാന്‍ ആഗ്രഹിച്ചത് ആതാണ് ലൂസിഫര്‍’ എന്ന വാക്ക് പൃഥ്വിരാജ് പാലിച്ചതിന്റെ ആഹ്‌ളാദത്തിലാണ് ആരാധകരും.