സിനിമാ രംഗത്ത് സജീവമല്ലെങ്കിലും സോഷ്യല്‍മീഡിയയില്‍ ആരാധകരുമായി ഇടപഴകുന്ന താരമാണ് നടി മല്ലിക സുകുമാരന്‍. അടുത്തിടെയാണ് താരം വീണ്ടും സിനിമയിലേയ്ക്ക് എത്തിയത്. അടുത്തിടെ പൃഥ്വിരാജിന്റെ ആയി പുറത്തിറങ്ങിയ കടുവ എന്ന സിനിമയില്‍ മല്ലികാ സുകുമാരന്റെ ശബ്ദ സാന്നിധ്യമുണ്ടായിരുന്നു.
നടി സീമയ്ക്കാണ് മല്ലിക തന്റെ ശബ്ദം നല്‍കിയത്. ചിത്രം പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. അച്ഛന്‍ സുകുമാരനും അമ്മ മല്ലിക സുകുമാരനും ഏട്ടന്‍ ഇന്ദ്രജിത്തും, ഏട്ടന്റെ ഭാര്യ പൂര്‍ണിമയും, പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയും എല്ലാവരും സിനിമാരംഗത്ത് തന്നെ നിറഞ്ഞ് നില്‍ക്കുന്നവരാണ്.
Also Read: ലുക്ക് ലുക്കേയ്; ഒരിടവേളക്ക് ശേഷം കളര്‍ഫുള്‍ ഫോട്ടോയുമായി ഭാവന
താര കുടുംബത്തിന്റെ ഓരോ വിശേഷങ്ങള്‍ക്ക് വേണ്ടിയും പ്രേക്ഷകര്‍ വളരെ ആകാംക്ഷയോടെയാണ് കാത്തിരിക്കാറുള്ളത്. കഴിഞ്ഞ ദിവസമായിരുന്നു മല്ലികയുടെ പിറന്നാള്‍. അമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മക്കളും മരുമക്കളുമെല്ലാം സോഷ്യല്‍മീഡിയയില്‍ പോസ്റ്റുകളിട്ടിരുന്നു.
ഇപ്പോഴിതാ സോഷ്യല്‍മീഡിയ ഏറ്റെട്ടിരിക്കുന്നത് മല്ലികയ്ക്ക് ആശംസകള്‍ നേര്‍ന്ന് പൂര്‍ണ്ണിമയും സുപ്രിയയും പങ്കുവെച്ച പോസ്റ്റുകളാണ്. അമ്മയെ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ചിത്രങ്ങളായിരുന്നു പൂര്‍ണിമ പങ്കുവെച്ചത്. ഹാപ്പി ബര്‍ത്ത് ഡെ അമ്മ എന്ന് കുറിച്ച പൂര്‍ണിമ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കൂവെന്നും എക്കാലവും ജ്ഞാനിയും നര്‍മവും ഉണ്ടായിരിക്കട്ടെയെന്നും ആശംസിച്ചു.
Also Read:രണ്ട് ഹൃദയങ്ങള്‍ ഇനി ഒരുമിച്ച്; നടി അമല പോള്‍ വിവാഹിതയായി
അതേസമയം, അമ്മയെ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ഒരു ഫോട്ടോ സുപ്രിയയും പങ്കുവെച്ചിരുന്നു. പ്രിയപ്പെട്ട അമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍ എന്നും നിങ്ങള്‍ ദയയുള്ള മനുഷ്യനാണെന്നും ഒരുപാട് ആയുസും നല്ലആരോഗ്യവും തന്ന് ദൈവം അനുഗ്രഹിക്കട്ടെയെന്നും ഇതിനൊപ്പം സുപ്രിയ കുറിച്ചു.