പണ്ട് പൂര്‍ണ്ണിമക്കായിരുന്നു സ്‌നേഹക്കൂടുതല്‍, ഇപ്പോള്‍ എന്നെ കാണാന്‍ ഓടിയെത്തുന്നത് അലംകൃതയും സുപ്രിയയും, മരുമക്കളെ കുറിച്ച് മല്ലിക സുകുമാരന്‍ പറയുന്നു

966

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാര കുടുംബമാണ് മല്ലിക സുകുമാരന്റേത്. മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും ഇളയ അംഗമായ അല്ലിയുമെല്ലാം സോഷ്യല്‍മീഡിയയുലും താരങ്ങളാണ്. ഈ താര കുടുംബത്തിന്റെ ഓരോ വിശേഷവും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.

Advertisements

ഇത്തവണത്തെ ഓണവും താര കുടുംബം ഒരുമിച്ചാണ് ആഘോഷിച്ചത്. ഇന്ദ്രജിത്തിന്റെയും പൃഥ്വിരാജിന്റെയും കുടുംബം ഒന്നിച്ച് എത്തി മല്ലിക സുകുമാരനൊപ്പം ഓണം ആഘോഷിക്കുന്ന ചിത്രങ്ങള്‍ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു.

Also Read: സ്വന്തം ഇഷ്ടപ്രകാരമായിരുന്നു വിവാഹം, ആദ്യനാളുകള്‍ കളര്‍ഫുള്ളായിരുന്നു, എന്നാല്‍ പിന്നീട് സംഭവിച്ചത്, വെളിപ്പെടുത്തലുമായി നവ്യ നായര്‍

പലപ്പോഴും ഓണത്തിന് ഒത്തുകൂടാന്‍ സാധിക്കാറില്ലെന്ന് പരാതി പറയാറുണ്ടായിരുന്ന മല്ലിക സുകുമാരന് ഈ ഓണം കളര്‍ഫുള്‍ ആയിരിക്കുകയാണ്. നിര്‍ബന്ധിതമായി വിശ്രമമെടുക്കേണ്ടി വരുമ്പോള്‍ ഇങ്ങനെ ചില ഗുണങ്ങളുണ്ടെന്ന് തോന്നുന്നു എന്ന് കുറിച്ച് കുടുംബത്തിന്റെ ഓണാഘഓഷ ചിത്രങ്ങള്‍ പൃഥ്വിരാജ് പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ മരുമക്കളായ പൂര്‍ണിമയെയും സുപ്രിയയെയും കുറിച്ച് മല്ലിക പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. മക്കള്‍ രണ്ടാളും പ്രണയിച്ചാണ് വിവാഹം ചെയ്തത്. അവരുടെ രീതിയിലുള്ള രണ്ട് പെണ്‍കുട്ടികളെയാമ് അവര്‍ കണ്ടെത്തിയതെന്നും മല്ലിക പറയുന്നു.

Also Read: പ്രശ്‌നങ്ങള്‍ തുടങ്ങിയത് മാസങ്ങള്‍ക്ക് മുമ്പ്, അപര്‍ണ ജീവനൊടുക്കിയത് ഭര്‍ത്താവിന്റെ അമിത മദ്യപാനവും അവഗണനയും സഹിക്കാനാവാതെ, എഫ്‌ഐആര്‍

രാജുവും ഇന്ദ്രനും വീട്ടുകാര്യങ്ങള്‍ നോക്കുന്നവരല്ല. പൂര്‍ണിമയെ അക്കാര്യത്തില്‍ സമ്മതിച്ചിരിക്കുന്നുവെന്നും രണ്ട് മക്കളെയും വീടിനെയുമെല്ലാം നല്ല രീതിയിലാണ് നോക്കുന്നതെന്നും സുപ്രിയയും അതുപോലെ തന്നെയാണെന്നും അലംകൃതയും മിടുക്കിയാണെന്നും മല്ലിക പറയുന്നു.

താന്‍ കൊച്ചിയിലെത്തിയെന്ന് അറിഞ്ഞാല്‍ ആദ്യം ഓടിയെത്തുന്നത് അലംകൃതയും സുപ്രിയയുമാണ്. ആദ്യം പൂര്‍ണിമയായിരുന്നു വന്നിരുന്നതെന്നും പണ്ട് പൂര്‍ണിമക്കായിരുന്നു സ്‌നേഹക്കൂടുതലെന്നും ഇപ്പോള്‍ സുപ്രിയക്കാണെന്നും മല്ലിക പറയുന്നു,

Advertisement