എങ്ങനെയാ അച്ഛാ, ക്യാമറ എടുക്കുന്ന അങ്കിള്‍ ആകാശത്തു നിന്നാണോ എടുക്കുന്നത്? കുട്ടി പൃഥ്വിരാജിനെ ഓര്‍ത്തെടുത്ത് മല്ലിക സുകുമാരന്‍

30

പൃഥ്വിരാജിന്റെ പുതിയ ചിത്രം നയന്‍ റിലീസിന് ഒരുങ്ങുകയാണ്. താരത്തിന്റെ നിര്‍മാണ കമ്ബനിയാണ് ചിത്രം നിര്‍മിക്കുന്നത്. ഇപ്പോള്‍ മകന്റെ ചിത്രത്തിന് ആശംസകളുമായി എത്തിയിരിക്കുകയാണ് പൃഥ്വിരാജിന്റെ അമ്മയും നടിയുമായ മല്ലിക സുകുമാരന്‍. അച്ഛന്റേയും മകന്റേയും കഥയാണ് നയനില്‍ പറയുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ കണ്ടപ്പോള്‍ പൃഥ്വിരാജിന്റെ കുട്ടിക്കാലം ഓര്‍മവന്നു എന്നാണ് മല്ലിക പറയുന്നത്.

Advertisements

പൃഥ്വിരാജും അച്ഛന്‍ സുകുമാരനും തമ്മിലുള്ള ബന്ധമാണ് മല്ലിക പറയുന്നത്. ചെറുപ്പത്തില്‍ അച്ഛനൊപ്പം സിനിമ കാണുമ്ബോള്‍ പൃഥ്വി ചോദിച്ചിട്ടുള്ള സംശയങ്ങളെക്കുറിച്ചാണ് മല്ലിക പറയുന്നത്. ഇതിനെക്കുറിച്ച്‌ പൃഥ്വിരാജ് ഓര്‍മിക്കുന്നുണ്ടോ എന്ന് അറിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.’ചെറുപ്പകാലത്ത് ഒരുപാട് സംശയങ്ങള്‍ ചോദിക്കുന്ന കുട്ടിയായിരുന്നു പൃഥ്വിരാജ്.

സിനിമയിലെ ഓരോ ഷോട്ടുകളൊക്കെ രണ്ടു മക്കള്‍ക്കും സംശയങ്ങളുണ്ടായിരുന്നു. എന്നാല്‍ പൃഥ്വിക്ക് സംശയങ്ങള്‍ കൂടുതലായിരുന്നു. റോഡിലൂടെ പോകുന്നത് ക്യാമറ അങ്കിള്‍ ആകാശത്തു നിന്ന് എടുക്കുമോ എന്നൊക്കെ അവന്‍ ചോദിക്കുമായിരുന്നു. അതു പല തരത്തിലും എടുക്കാമെന്നൊക്കെ സുകുവേട്ടന്‍ പറയുമായിരുന്നു. മുകളില്‍ നിന്നും ക്യാമറ വെച്ചെടുക്കാം ഹെലികോപ്റ്റര്‍ വെച്ചെടുക്കാം എന്നൊക്കെ പറയും. അതു കേള്‍ക്കുമ്ബോള്‍ അവനുണ്ടാകുന്ന സന്തോഷവും ജിഞ്ജാസയുമൊക്കെ ഞാനിപ്പോഴും ഓര്‍ക്കുന്നു.’ വീഡിയോയില്‍ മല്ലിക പറയുന്നു.

സിനിമയില്‍ എത്തിയതോടെ മികച്ച സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചും മറ്റും പ്രാക്റ്റിക്കല്‍ അറിവുകളും ലഭിച്ചു. അവന്‍ കണ്ട സിനിമലോകത്തില്‍ നിന്നുമെല്ലാമാണ് സിനിമ നിര്‍മാണത്തിലേക്ക് ഇറങ്ങുന്നത്. എന്നാല്‍ ഇത് എങ്ങനെ പ്രാവര്‍ത്തികമാക്കും എന്ന സംശയം ഉണ്ടായിരുന്നു.

ആ ജോലി ഭംഗിയായി നിര്‍വഹിച്ചത് എന്റെ മകള്‍ സുപ്രിയയാണ്. പ്രൊഡക്ഷനുമായി ബന്ധപ്പെട്ട 75 ശതമാനവും ചെയ്തത് സുപ്രിയയാണ്. ജീവിതത്തിലുണ്ടായ സിന്നിഗ്ധ ഘട്ടങ്ങളില്‍ ഞാന്‍ കാണിച്ച ധൈര്യമൊക്കെ പൃഥ്വിരാജിനെ സ്വാധീനിച്ചിരിക്കാം. അവന്‍ അനുഭവിച്ചതും കണ്ടതുമെല്ലാമായിരിക്കാം നയന്‍ എന്ന സിനിമയെ പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ അവന് കഴിഞ്ഞത്. മല്ലിക സുകുമാരന്‍ കൂട്ടിച്ചേര്‍ത്തു.

Advertisement