ഈ മൂന്നുകാര്യങ്ങളോടാണ് പൃഥ്വിക്ക് താത്പര്യം, എത്ര വാങ്ങിയാലും മതിയാവില്ല, മകന്റെ ഇഷ്ടങ്ങളെക്കുറിച്ച് മല്ലിക സുകുമാരന്‍ പറയുന്നു

76

സിനിമാ രംഗത്ത് സജീവമല്ലെങ്കിലും സോഷ്യല്‍മീഡിയയില്‍ ആരാധകരുമായി ഇടപഴകുന്ന താരമാണ് നടി മല്ലിക സുകുമാരന്‍. അടുത്തിടെയാണ് താരം വീണ്ടും സിനിമയിലേയ്ക്ക് എത്തിയത്. അടുത്തിടെ പൃഥ്വിരാജിന്റെ ആയി പുറത്തിറങ്ങിയ കടുവ എന്ന സിനിമയില്‍ മല്ലികാ സുകുമാരന്റെ ശബ്ദ സാന്നിധ്യമുണ്ടായിരുന്നു.

Advertisements

നടി സീമയ്ക്കാണ് മല്ലിക തന്റെ ശബ്ദം നല്‍കിയത്. ചിത്രം പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. മികച്ച അഭിനയത്തിന് താരത്തെ തേടി നിരവധി അവാര്‍ഡുകള്‍ ഇതിനോടകം എത്തിയിട്ടുണ്ട്. പ്രായത്തെ മറികടന്നുള്ള അഭിനയവും, സംസാരവും, ആര്‍ജ്ജവ ബോധവും എല്ലാം താരത്തിന് ഇപ്പോഴുമുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് നടി കടുവ എന്ന ചിത്രത്തിലൂടെ.

Also Read: അന്ന് പലരും കുറ്റപ്പെടുത്തി, പക്ഷേ ഞാന്‍ അനുഭവിച്ച ആ ഫീല്‍ അത് പറഞ്ഞറിയിക്കാന്‍ പറ്റില്ല, നടി മരിയ പ്രിന്‍സ് പറയുന്നു

ലോകമെമ്പാടുമുള്ള ആരാധകര്‍ ഹൃദയത്തിലേറ്റിയ താര കുടുംബമാണ് മല്ലികയുടേത്. അച്ഛന്‍ സുകുമാരനും അമ്മ മല്ലിക സുകുമാരനും ഏട്ടന്‍ ഇന്ദ്രജിത്തും, ഏട്ടന്റെ ഭാര്യ പൂര്‍ണിമയും, പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയും എല്ലാവരും സിനിമാരംഗത്ത് തന്നെ നിറഞ്ഞ് നില്‍ക്കുന്നവരാണ്.

ഇപ്പോഴിതാ മകന്‍ പൃഥ്വിരാജിനെ കുറിച്ച് മല്ലിക പറഞ്ഞ വാക്കുകളാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധനേടുന്നത്. പൃഥ്വിരാജിന്റെ കാറിനോടും മറ്റ് ചില സാധനങ്ങളോടുമുള്ള ഭ്രമത്തിനെ കുറിച്ചാണ് മല്ലിക സംസാരിക്കുന്നത്. വാഹനങ്ങളും വാച്ചുകളും ഷൂസുമൊക്കെയാണ് പൃഥ്വിരാജിന് ഏറെ ഇഷ്ടമെന്ന് മല്ലിക പറയുന്നു.

Also Read: പരസ്പരം സീരിയല്‍ എല്ലാവരെയും നിരാശരാക്കി, അവസാനിപ്പിക്കേണ്ടിയിരുന്നത് ഇങ്ങനെയായിരുന്നില്ല, മനസ്സുതുറന്ന് ഗായത്രി അരുണ്‍

സുപ്രിയയെ കൊണ്ട് കൊടുപ്പിച്ചാല്‍ തന്റെ പഴയ സാരി വെട്ടിയുണ്ടാക്കിയ ഷര്‍ട്ട് വരെ പൃഥ്വിരാജ് ഇടും. ഈ മൂന്നുസാധനങ്ങളും ഭ്രാന്തോടുകൂടിയാണ് അവന്‍ വാങ്ങുന്നതെന്നും തന്റെ പഴയ കാറിന്റെ നമ്പറാണ് ഇപ്പോള്‍ പൃഥ്വി സ്വന്തമാക്കിയ ഓഡി കാറിനെന്നും താരം പറയുന്നു.

Advertisement