1974ല്‍ ജി അരവിന്ദന്‍ സംവിധാനം ചെയ്ത ഉത്തരായനം എന്ന സിനിമയിലൂടെയാണ് മല്ലികാ സുകുമാരന്‍ സിനിമാരംഗത്തേക്ക് കടന്നുവരുന്നത്. അറുപതിലധികം സിനിമകളില്‍ താരം എത്തിയിട്ടുണ്ട്. ഇന്ന് സോഷ്യല്‍മീഡിയയില്‍ ആരാധകരുമായി ഇടപഴകുന്ന താരമാണ് നടി മല്ലിക സുകുമാരന്‍.
ഏറെ നാളായി സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്ന താരം അടുത്തിടെയാണ് വീണ്ടും സിനിമയിലേയ്ക്ക് എത്തിയത്. മികച്ച അഭിനയത്തിന് താരത്തെ തേടി നിരവധി അവാര്‍ഡുകള്‍ ഇതിനോടകം എത്തിയിട്ടുണ്ട്.
Also Read:വമ്പന്‍ തിരിച്ചുവരവുമായി ഗായത്രി, ആരാധകര്‍ക്കായി ഒരുക്കിയത് കിടിലന്‍ സര്‍പ്രൈസ്
പ്രായത്തെ മറികടന്നുള്ള അഭിനയവും, സംസാരവും, ആര്‍ജ്ജവ ബോധവും എല്ലാം ഇപ്പോഴുമുണ്ടെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ് താരം.ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കായി വോട്ടഭ്യര്‍ത്ഥിച്ച് താരം എത്തിയത് വലിയ വാര്‍ത്തയായിരുന്നു.
നരേന്ദ്രമോഡിയുടെ പ്രതിനിധികള്‍ക്ക് വോട്ട് ചെയ്യണമെന്നാണ് മല്ലിക വീഡിയോ സന്ദേശത്തിലൂടെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചത്. തനിക്ക് പ്രധാനമന്ത്രിയോട് ഒത്തിരി ബഹുമാനമുണ്ടെന്നും മോഡിക്ക് പിന്തുണ നല്‍കുന്ന പ്രതിനിധികള്‍ കേരളത്തിലുണ്ടാവണമെന്നും മല്ലിക പറഞ്ഞിരുന്നു.
ഇപ്പോഴിതാ മുമ്പൊരിക്കല്‍ തന്റെ രാഷ്ട്രീയത്തെ കുറിച്ചും മക്കളെ കുറിച്ചും പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. സുക ഏട്ടന്‍ ഒരു ഇടതുപക്ഷ ചിന്താഗതിക്കാരനാണെന്നും നേതാക്കന്മാരെ കുറിച്ചൊക്കെ തന്നോട് സംസാരിക്കാറുണ്ടായിരുന്നുവെന്നും ബിജെപിയില്‍ മാരാറുമായും രാജഗോപാലുമായും സുകുവേട്ടന് നല്ല അടുപ്പമായിരുന്നുവെന്നും മല്ലിക പറഞ്ഞിരുന്നു.
അന്ന് പൂജപ്പുര ക്ഷേത്രകത്തിന് അടുത്ത് ശാഖ പോലെയുള്ള പരിപാടിയുണ്ടായിരുന്നു. തന്റെ രണ്ട് മക്കളും അവിടെ പോകുമായിരുന്നുവെന്നും കുറച്ചുകാലം അവര്‍ രാവിലെ എഴുന്നേറ്റ് സൂര്യ നമസ്‌കാരം ഒക്കെ ചെയ്യാറുണ്ടായിരുന്നുവെന്നും ഇപ്പോള്‍ തങ്ങള്‍ അമ്പലത്തില്‍ പോയാല്‍ ചോദിക്കുന്നത് നിങ്ങള്‍ സംഘിയാണോ എന്നാണെന്നും അമ്പലത്തില്‍ പോയി കുറി തൊട്ടാല്‍ എല്ലാവരും സംഘികളാവുമോ എന്നും മല്ലിക ചോദിക്കുന്നു.