മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബം ആണ് നടന്‍ സുകുമാരന്റേത്. സുകുമാരന്‍ നമ്മെ വിട്ടു പിരിഞ്ഞെങ്കിലും ഭാര്യ മല്ലിക സുകുമാരനും മക്കളായ ഇന്ദ്രജിത്ത് സുകുമാരനും പൃഥ്വിരാജ് സുകുമാരനും അവരുടെ കുടുംബവും മലയാളികളുടെ പ്രിയപ്പെട്ട അഭിനേതാക്കളാണ്.
സിനിമയിലും സീരിയലുകളിലും എത്തി വര്‍ഷങ്ങള്‍ ആയിട്ടും ഇപ്പോഴും ഈ രംഗത്ത് സജീവമാണ് മല്ലിക സുകുമാരന്‍. തിരക്കു കള്‍ക്ക് ഇടയിലും സോഷ്യല്‍ മീഡിയയിലും സജീവമാണ് നടി. കുടുംബത്തോടൊപ്പമുള്ള പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം മല്ലിക സുകുമാരന്‍ പങ്കുവെക്കാറുണ്ട്.
മക്കള്‍ സിനിമയിലും, മരുമക്കള്‍ ബിസിനസ്സിലും സജീവ സാന്നിധ്യമാണ്. പല അഭിമുഖങ്ങളിലും മല്ലിക തന്റെ കുടുംബത്തെ കുറിച്ച് സംസാരിക്കാറുണ്ട്. ഇപ്പോഴിതാ ബിഹൈന്‍ഡ് വുഡ്‌സിനോട് തന്റെ വീട്ടുവിശേഷങ്ങള്‍ പങ്കുവെക്കുകയാണ് മല്ലിക സുകുമാരന്‍.
താന്‍ തിരുവനന്തപുരത്തേക്ക് താമസം മാറിയതോടെ പൃഥ്വിരാജും ഇന്ദ്രജിത്തും കാണാന്‍ വരുന്നത് കുറവാണ് . എന്നെ ഇപ്പോള്‍ കാണണ്ടേ ആവോ. തന്നെ കുറിച്ച് എപ്പോഴും ചി്ന്തിക്കുന്ന കുട്ടി നക്ഷത്രയാണെന്നും താന്‍ വല്ലതും കഴിച്ചോ എന്നൊക്കെ അന്വേഷിക്കുമെന്നും മല്ലിക പറയുന്നു.
അച്ഛനും അമ്മയ്ക്കും ഉള്ളതിനേക്കാള്‍ ഏറ്റവും സ്‌നേഹം തന്നോട് അലംകൃതയ്ക്കാണ്. എന്താ ഇങ്ങോട്ട് വരാത്തത് എന്നൊക്കെ ചോദിച്ച് വിളിക്കാറുണ്ടെന്നും ഇന്ദ്രന്‍ ഇവിടെ വന്നാല്‍ തന്റെ ഫ്രിഡ്ജാണ് ആദ്യം തുറക്കുന്നതെന്നും എന്നിട്ട് അതിലുള്ള മധുരപലഹാരങ്ങളുടെ ഫോട്ടോയെടുത്ത് രാജുവിന് കൊടുക്കുമെന്നും ഡയബറ്റിസാണ്, മക്കളെ കാണാന്‍ വരൂ എന്നൊക്കെ പറയുന്ന അമ്മ കഴിക്കുന്ന ആഹാരം കണ്ടോ എന്നൊക്കെ പറയുമെന്നും മല്ലിക പറയുന്നു.