എന്തുവാ നിങ്ങളുടെ മോന്‍ ഈ കാണിച്ചുവെച്ചിരിക്കുന്നത്, സിനിമ കാണാന്‍ പോകുമ്പോ ഒരു ഡോക്ടറെ കൂടെ കൂട്ടിക്കോ, ആടുജീവിതത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതികരണങ്ങള്‍ പങ്കുവെച്ച് മല്ലിക സുകുമാരന്‍

134

ഏതാനും ദിവസം മുമ്പാണ് മലയാള സിനിമയിലെ സൂപ്പര്‍താരം പൃഥ്വിരാജ് നായകനായി എത്തിയ ആടുജീവിതം തിയ്യേറ്ററുകളിലെത്തിയത്. പ്രശസ്ത എഴുത്തുകാരന്‍ ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

Advertisements

ചിത്രം വന്‍ വിജയമായി തീര്‍ന്നിരിക്കുകയാണ്. യഥാര്‍ത്ഥ ജീവിത കഥയാണ് ബെന്യാമിന്‍ തന്റെ നോവലിലൂടെ പറഞ്ഞത്. മരുഭൂമിയില്‍ അകപ്പെട്ടുപോയ നജീബ് എന്ന മനുഷ്യന്റെ കഥയാണ് ഇതില്‍ വരച്ചുകാട്ടിയത്. ഇത് ബ്ലെസി എന്ന സംവിധായകന്‍ സിനിമയാക്കി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചിക്കുകയായിരുന്നു.

Also Read:ഹണിമൂണിന് 10 ലക്ഷം രൂപ ചെലവായോ എന്ന് മാധ്യമപ്രവര്‍ത്തകന്‍, ഗോപികയായതുകൊണ്ടാണ് അടികിട്ടാതിരുന്നതെന്ന് ആരാധകര്‍, സോഷ്യല്‍മീഡിയയില്‍ രൂക്ഷവിമര്‍ശനം

16 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് പൃഥ്വിരാജും ബ്ലെസിയും ചേര്‍ന്ന് സിനിമ ഒരുക്കിയിരിക്കുന്നത്. ചിത്രം കണ്ടവരെല്ലാം മികച്ച അഭിപ്രായമാണ് ചിത്രത്തെ കുറിച്ച് പറയുന്നത്. പൃഥ്വിരാജിന്റെ എക്കാലത്തെയും മികച്ച ഓപ്പണിംഗ് കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്.

ഇപ്പോഴിതാ ആടുജീവിതത്തെ കുറിച്ച് പൃഥ്വിരാജിന്റെ അമ്മയും നടിയുമായ മല്ലിക സുകുമാരന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. ഇന്ത്യയില്‍ നിന്നും വിദേശത്തുനിന്നും ആയിരക്കണക്കിന് മെസ്സേജുകളാണ് വരുന്നതെന്നും ആടുജീവിതത്തെ പറ്റി എല്ലാവരും ഒരേ പോലെയുള്ള അഭിപ്രായമാണ് പറയുന്നതെന്നും മല്ലിക പറയുന്നു.

Also Read;ഒരു കൈയ്യില്‍ ആസ്തലിന്‍ ഇന്‍ഹേലറും മറുകൈയ്യില്‍ വൃത്തികെട്ട കോളേജ് ബാഗും പിടിച്ച് അവള്‍ എനിക്കൊപ്പം ഇറങ്ങി വന്നു, അവളുടെ അമ്മയ്ക്ക് ഇപ്പോഴും സത്യങ്ങളൊന്നും അറിയില്ല, ദിവ്യയ്‌ക്കൊപ്പമുള്ള ജീവിതത്തെ കുറിച്ച് വിനീത് പറയുന്നു

എന്റെ അമ്മേ എന്തുവാ നിങ്ങളുടെ മോന്‍ ഈ കാണിച്ചുവെച്ചിരിക്കുന്നത്, എന്തൊരു അഭിനയമാണിത് എന്നൊക്കെയാണ് മെസ്സേജുകള്‍. ഒരു അമ്മയെന്ന നിലയില്‍ മകനെ കുറിച്ച് ഇത്രയും നല്ല വാക്കുകള്‍ കേള്‍ക്കുമ്പോള്‍ വലിയ സന്തോഷം തോന്നുന്നുണ്ടെന്നും സിനിമ കാണാന്‍ പോകുമ്പോള്‍ എന്നോട് ഒരു ഡോക്ടറെ കൂടെ കൊണ്ടുപോയിക്കോ എന്നാണ്പലരും പറഞ്ഞതെന്നും മല്ലിക പറയുന്നു.

Advertisement