മലയാളത്തിന്റെ യുവനടന്‍ ഉണ്ണിമുകുന്ദന്‍ നായകനായി അടുത്തിടെ പുറത്തിറങ്ങിയ മാളികപ്പുറം എന്ന ചിത്രം തകര്‍പ്പന്‍ അഭിപ്രായവും വിജയവും നേടി മുന്നേറുകയാണ് ഇപ്പോള്‍. ഈ അവസരത്തില്‍ സിനിമ കണ്ട അനുഭവം പങ്കുവച്ച് നിരവധി പ്രമുഖരാണ് ദിവസം തോറും രംഗത്ത് എത്തുന്നത്.
സിനിമ ഭക്തജനങ്ങള്‍ ഏറ്റെടുത്തതാണ് വിജയ കാരണമെന്ന് നായകന്‍ ഉണ്ണിമുകുന്ദനും പ്രതികരിച്ചിരുന്നു. സിനിമ ഏറ്റെടുത്ത ഭക്തജനങ്ങള്‍ക്കും പ്രേക്ഷകര്‍ക്കും താരം പന്തളത്ത് എത്തി നന്ദി പ്രകാശിപ്പിച്ചിരുന്നു. ‘കുഞ്ഞിക്കൂനന്‍’ ഉള്‍പ്പടെയുള്ള മികച്ച ചിത്രങ്ങള്‍ സംവിധാനം ചെയ്ത് ശ്രദ്ധേയനായ ശശിശങ്കറിന്റെ മകന്‍ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് ‘മാളികപ്പുറം’.
വേണു കുന്നപ്പള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യാ ഫിലിംസിന്റെയും ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയായുടേയും ബാനറില്‍ പ്രിയ വേണു, നീറ്റാ ആന്റോ എന്നിവരാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പര്‍ ഹീറോ ആയ അയ്യപ്പന്റേയും കഥ പറയുന്ന ചിത്രമാണ് ‘മാളികപ്പുറം’. ഇപ്പോഴിതാ ചിത്രം 25കോടി ക്ലബ്ബില്‍ കയറിയതിന്റെ സന്തോഷത്തിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. വമ്പന്‍ ഹിറ്റായി മാറിയിരിക്കുകയാണ് മാളികപ്പുറം.
നടന്‍ ഉണ്ണിമുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും ഹിറ്റ് ചിത്രമാണ് മാളികപ്പുറം. മാളികപ്പുറം ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് പന്തളം രാജകുടുംബം ലൊക്കേഷന്‍ സന്ദര്‍ശിച്ചിരുന്നു. എല്ലാ പിന്തുണയും അണിയറപ്രവര്‍ത്തകര്‍ക്ക് രാജകുടുംബം ഉറപ്പുനല്‍കിയിരുന്നു.