ആരാധകരുടെ കാത്തിരിപ്പിന് ഒടുവിൽ ഇന്ന് തിയേറ്ററുകളിൽ എത്തിയ ജയിലർ സിനിമയ്ക്ക് മികച്ച റെസ്‌പോൺസാണ് ലഭിക്കുന്നത്. പരാജയ സിനികൾക്ക് ശേഷം നെൽസൺ ദിലീപ് കുമാർ എന്ന സംവിധായകനും രജനികാന്ത് എന്ന സൂപ്പർസഅറ്റാറും ഒന്നിക്കുമ്പോൾ പ്രേക്ഷകർക്കും ആശങ്കയുണ്ടായിരുന്നു. എന്നാൽ എല്ലാം കാറ്റിൽ പറത്തിക്കൊണ്ട് തിയേറ്റർ പൂരപ്പറമ്പ് ആക്കുകയാണ് ആരാധകരിപ്പോൾ.
രജനിയുടെ സ്വാഗിനേക്കാൾ മലയാളികളെ പിടിച്ചുലയ്ക്കുന്നത് മോഹൻലാലിന്റെ പകർന്നാട്ടം തന്നെയാണ്. സ്റ്റൈലിഷ് ആയി അഞ്ച് മിനിറ്റ് മാത്രമുള്ള സീനിലാണ് മോഹൻലാൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒരു മുഴുനീള കഥാപാത്രത്തിന് പോലും ഉണ്ടാക്കാൻ സാധിക്കാത്ത അത്ര ഇംപാക്ട് മോഹൻലാലിന്റെ ഈ കഥാപാത്രം ചിത്രത്തിന് സമ്മാനിച്ചിരിക്കുകയാണ്.
മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കാമിയോ റോളിൽ എത്തുന്ന മോഹൻലാലിന് കിടിലൻ ലുക്കും, മികച്ച ഷോട്ടും നൽകി നെൽസൺ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. മോഹൻലാലിന് മലയാളത്തിൽ പോലും കിട്ടാത്ത അത്രയും മനോഹരമായ ഷോട്ടുകളാണ് നൽകിയിരിക്കുന്നതെന്നാണ് ആരാധകർ അവകാശപ്പെടുന്നത്. മലയാളത്തിലെ സംവിധായകർ ഇതുകണ്ട് പഠിക്കണമെന്നാണ് ഒരു കൂട്ടരുടെ വാദം.
മോഹൻലാൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ ആരാധകരുടെ ആശംസാപ്രവാഹമാണ്. ഈയിടെ വൈറലായ മോഹൻലാലിന്റെ ജയിലറിലെ ലുക്കും ഒപ്പം അദ്ദേഹത്തിന്റെ തോൾചെരിച്ചുള്ള നടത്തത്തിനെയുമാണ് ആരാധകർ കൂടുതൽ എടുത്തുപറയുന്നത്. മജെസ്റ്റിക് വാക്ക്, തിയേറ്റർ ബ്ലാസ്റ്റെഡ് എന്ന് ആരാധകർ പറയുന്നു.
മോഹൻലാലിന്റെ മലൈക്കൊട്ടെവാലിബന് മുന്നെ നെൽസൺ ഒരു കൊടുങ്കാറ്റ് തന്നെ പരത്തിയിട്ടുണ്ട് എന്നാണ് മറ്റൊരു കൂട്ടർ അഭിപ്രായപ്പെടുന്നത്. രജിനിയുടെ ചിത്രത്തിൽ വന്ന് രജനിയെ സൈഡാക്കിയ പെർഫോമൻസാണ് ലാലേട്ടൻ നടത്തിയതെന്ന് ആരാധകർ ആശംസിക്കുകയാണ്.
നെൽസൺ, മോഹൻലാലിനെയും അദ്ദേഹത്തിന്റെ സ്‌റ്റൈലിനെയും പരമാവധി പ്രയോജനപ്പെടുത്തിയെന്നും ആരാധകർ മോഹൻലാലിന്റെ ചിത്രത്തിന് കീഴിൽ കമന്റായി രേഖപ്പെടുത്തിയിട്ടുണ്ട്. ഒടുവിൽ ലാലേട്ടൻ ഒരു മികച്ച ചിത്രത്തിന്റെ ഭാഗമായെന്നും അതൊരു കിടുക്കൻ വേഷമായിരുന്നെന്നും ആരാധകർ ട്വിറ്ററിൽ കുറിക്കുകയാണ്.
അതേസമയം, സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, തരുൺ മൂർത്തി തുടങ്ങിയവർ രജനികാന്തും മോഹൻലാലും ഒരുമിച്ചുള്ള ജയിലറിലെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
മോഹൻലാലിന് പുറമെ മറ്റൊരു മലയാളി താരവും ചിത്രത്തിൽ മനോഹരമായി പകർന്നാടിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ നടൻ വിനായകന്റെ വേഷത്തിനാണ് കൈയ്യടി ലഭിക്കുന്നത്. ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് വിനായകൻ എത്തുന്നത്. അദ്ദേഹത്തിന്റെ ടെറർ വില്ലനിസത്തിന് കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ.
അനിരുദ്ധ് രവിചന്ദ്രറിന്റെ സംഗീതവും ഫൈറ്റ് രംഗങ്ങളുമാണ് ചിത്രത്തെ വേറെ ലെവലാക്കുന്നതെന്നും സോഷ്യൽമീഡിയ പറയുന്നു. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ.
സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരനാണ് ജയിലർ നിർമിച്ചിരിക്കുന്നത്. രജിനിയുടെ 169മത്തെ ചിത്രം കൂടിയാണ് ജയിലർ. സിനിമയുടെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ്.
തമന്ന, രമ്യ കൃഷ്ണൻ, ശിവരാജ് കുമാർ, ജാക്കി ഷ്‌റോഫ്, സുനിൽ തുടങ്ങിയ വമ്പൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ഇനി പാടുന്നില്ലെന്ന് കട്ടായം പറഞ്ഞ് യേശുദാസ്, മനസ്സ് മാറ്റി മോഹൻലാൽ