ഇത് ഗൗരി തന്നെയാണോ?, പുത്തന്‍ വിശേഷങ്ങള്‍ പങ്കുവെച്ച് സീരിയല്‍ താരം, ഇരുകൈയ്യും നീട്ടി സ്വീകരിച്ച് ആരാധകര്‍

303

മലയാളി കുടുംബസദസ്സുകള്‍ക്ക് മുന്നില്‍ നിരവധി ഹിറ്റ് സീരിയലുകള്‍ എത്തിക്കുന്ന സ്വകാര്യ ചാനലാണ് ഏഷ്യാനെറ്റ്. ദൂരദര്‍ശനില്‍ വല്ലപ്പോഴും സിരിയലുകള്‍ കണ്ടുകൊണ്ടിരുന്നു മലയാളികളുടെ പൂമുഖത്തേക്ക് നിരന്തരം മെഗാ സീരിയലുകളുമായാണ് ഏഷ്യാനെറ്റ് എത്തിയത്.

അതേ പോലെ മലയാളം ടെലിവിഷന്‍ ചരിത്രത്തില്‍ ഒരുപാട് കഴിവുള്ള താരങ്ങളെ സമ്മാനിച്ച ഒരു ചാനല്‍ കൂടിയാണ് ഏഷ്യാനെറ്റ്. സ്ത്രീ കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്ന പലര്‍ക്കും അതുകൊണ്ട് തന്നെ ഒരുപാട് ആരാധകരും സോഷ്യല്‍ മീഡിയകളിലും അല്ലാതെ പൊതു ഇടങ്ങളില്‍ ഉണ്ടാവാറുണ്ട്.

Advertisements

ആ കൂട്ടത്തില്‍ ഉള്ള ഒരാളാണ് ഏഷ്യാനെറ്റില്‍ പൗര്‍ണമി തിങ്കള്‍ എന്ന സീരിയലില്‍ അഭിനയിക്കുന്ന ഗൗരി കൃഷ്ണന്‍. കഴിഞ്ഞ വര്‍ഷം ആരംഭിച്ച സീരിയല്‍ വളരെ കുറച്ച് മാസങ്ങള്‍ക്ക് ഉള്ളില്‍ തന്നെ റേറ്റിംഗില്‍ മുന്‍പന്തിയില്‍ എത്തിയിരുന്നു. അടുത്തിടെ പരമ്പര അവസാനിച്ചിരുന്നു.

Also Read: ഞാന്‍ സൗബിനേക്കാളും താഴെയുള്ള നടനല്ല, സിനിമയില്‍ അവസരങ്ങള്‍ കുറയുന്നു, അഭിനയമല്ലാതെ മറ്റ് ജോലി അറിയില്ലെന്ന് നടന്‍ മണികണ്ഠന്‍ ആചാരി

ഇതിലൂടെ മലയാളം മിനി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ നടിയാണ് ഗൗരി കൃഷ്ണന്‍. അതേ സമയം എന്ന് സ്വന്തം ജാനി, സീത തുടങ്ങിയ സൂപ്പര്‍ഹിറ്റ് സീരിയലുകളില്‍ അഭിനയിച്ച ശേഷമാണ് ഗൗരി പൗര്‍ണമി തിങ്കളിലേക്ക് എത്തി ചേരുന്നത്.

ഇന്ന് സോഷ്യല്‍മീഡിയയില്‍ സജീവ സാന്നിധ്യമാണ് ഗൗരി. കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ഗൗരിയുടെ വിവാഹകാര്യങ്ങള്‍ ആയിരുന്നു വൈറലായിക്കൊണ്ടിരുന്നത്. ഭാവി വരന്റെ ചിത്രവും വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളുമെല്ലാം ഗൗരി തന്നെയാണ് സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചത്.

Also Read: ദിലൂനെ വിവാഹം കഴിക്കുമെന്ന് പറഞ്ഞ് നടന്നത് റോബിനാണ്, അല്ലെങ്കില്‍ അവള്‍ തേപ്പുകാരിയും വഞ്ചകിയുമാവുമെന്നും പറഞ്ഞു, ശരിക്കും ദേഷ്യം തോന്നി; ദില്‍ഷയുടെ സഹോദരിമാര്‍ പറയുന്നു

സീരിയല്‍ ഡയറക്ടറായ മനോജ് ആണ് ഗൗരിയുടെ വരന്‍. വിവാഹ നിശ്ചയം കഴിഞ്ഞത് കൊണ്ട് തന്നെ വളരെ പെട്ടന്ന് ഇരുവരുടെയും വിവാഹവും ഉണ്ടാകുമെന്നാണ് ഗൗരി തന്നെ വെളിപ്പെടുത്തിയിരിക്കുന്നത്. ഇപ്പോഴിതാ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്ന ഗൗരിയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്.

ആകാശ നീല ബ്ലൗസും സെറ്റ് സാരിയില്‍ ആകാശ നീലയും ഗോള്‍ഡന്‍ കളര്‍ കസവും ഉള്ളതാണ് താരത്തിന്റെ വേഷം. തനി നാടന്‍ കേരള വേഷത്തിലെത്തിയ നടിയുടെ ചിത്രം നിമിഷ നേരം കൊണ്ടാണ് ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തത്.
അഭിനേത്രി മാത്രമല്ല, നല്ലാരു മോഡല്‍ കൂടെയാണ് ഗൗരി കൃഷ്ണയെന്ന് താരം തന്നെ തെളിയിച്ചിരിക്കുകയാണ്. ഈ ലുക്കാണ് ഗൗരിക്ക് ചേരുന്നതെന്നാണ് ആരാധകര്‍ പറയുന്നത്.

Advertisement