ടെലിവിഷന്‍ പ്രേക്ഷകരായ മലയാളികള്‍ക്ക് ഏറെ സുപരിചിതയായ സീരിയല്‍ താരമാണ് നടി ആലീസ് ക്രിസ്റ്റി ഗോമസ്. ജനപ്രീതി നേടിയ നിരവധി സീരിയലുകളില്‍ തിളങ്ങിയ ആലീസ് ഇപ്പോള്‍ സീ കേരളം ചാനലിലെ മിസിസ് ഹിറ്റ്ലര്‍ എന്ന പരമ്പരയിലാണ് അഭിനയിക്കുന്നത്.
ബാലതാരമായിട്ടാണ് ആലീസ് അഭിനയം ആരംഭിച്ചത്. ശേഷം മഞ്ഞുരുകും കാലം അടക്കം നിരവധി സീരിയലുകളുടെ ഭാഗമായി. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന മഞ്ഞുരുകും കാലം എന്ന സീരിയലിലൂടെയാണ് ആലീസ് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് സ്ത്രീപദം, കസ്തൂരിമാന്‍ തുടങ്ങി നിരവധി സീരിയലുകളില്‍ ശ്രദ്ധേയമായ വേഷങ്ങളും ആലീസ് ചെയ്തിരുന്നു.
എല്ലാവരുടേയും ജീവിതത്തില്‍ ഒരു ഘട്ടമാകുമ്പോാള് വഴിത്തിരിവുകള്‍ സംഭവിക്കും. അത്തരത്തില്‍ വിവാഹ ശേഷം ജീവിതം മാറിയ താരം കൂടിയാണ് ആലീസ്. കഴിഞ്ഞ നവംബറിലായിരുന്നു ആലീസ് വിവാഹിതയായത്. പത്തനംതിട്ട സ്വദേശിയായ സജിന്‍ സാമുവലിനേയാണ് ആലീസ് വിവാഹം ചെയ്തത്.
വിവാഹത്തോട് അനുബന്ധിച്ച് ഒരു യുട്യൂബ് ചാനലും ആലീസ് ക്രിസ്റ്റി ആരംഭിച്ചിരുന്നു. താന്‍ സോഷ്യല്‍മീഡിയകളില്‍ അധികം സജീവമായിരുന്ന വ്യക്തിയായിരുന്നില്ലെന്നും സജിനെ പരിജയപ്പെട്ട ശേഷം അദ്ദേഹത്തിന്റെ പ്രേരണയോടെയാണ് യുട്യൂബ് ചാനലും ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയവയില്‍ പോസ്റ്റുകള്‍ പങ്കുവെക്കാന്‍ തുടങ്ങിയതെന്നും ആലീസ് നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
യൂട്യൂബ് ചാനലില്‍ ആലീസും സജിനും തമ്മിലുള്ള ഇണക്കങ്ങളും പിണക്കങ്ങളും തങ്ങളുടെ സന്തോഷ നിമിഷങ്ങളുടെ വീഡിയോകളും ഒക്കെയാണ് ഇരുവരും പങ്കുവെച്ചിരുന്നത്. വീഡിയോ വളരെ പെട്ടെന്നാണ് വൈറലാവുന്നത്. ഏതാനും മാസങ്ങള്‍ കൊണ്ട് വലിയ രീതിയിലുള്ള ഫാന്‍ ഫോളോയിങും ആലീസ് നേടിയിരുന്നു.
എന്നാല്‍ ഇപ്പോഴിതാ ഒരു വിഷമ വാര്‍ത്ത പങ്കുവെക്കുകായണ് ആലീസും സജിനും. തന്റെ ഫേസ്ബുക്ക് യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്യപ്പെട്ടു എന്നാണ് ആലീസ് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. കുറേ ദിവസങ്ങളായി വീഡിയോകള്‍ കാണാത്തതിനെ തുടര്‍ന്ന് ആരാധകര്‍ മെസ്സേജുകള്‍ അയിച്ചിരുന്നുവെന്നും ഇതാണ് കാരണമെന്നും ആലീസ് സങ്കടത്തോടെ പറയുന്നു.
”കഴിഞ്ഞ എട്ട് മാസത്തോളമായി നിങ്ങള്‍ എല്ലാം പിന്തുണയ്ക്കുന്ന എന്റെ ആലീസ് ക്രിസ്റ്റി എന്ന യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്യപ്പെട്ടു, യൂട്യൂബ് മാത്രമല്ല, എന്റെ ഫേസ്ബുക്കും. അത് കാരണം കഴിഞ്ഞ രണ്ട് ആഴ്ചയോളമായി ഞാനും ഇച്ചായനും വളരെ അധികം സ്ട്രസ്സ് നിറഞ്ഞ അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നത്.” എന്ന് ആലീസ് പറയുന്നു.
എല്ലാ വളരം കഷ്ടപ്പെട്ട് അധ്വാനിച്ച് നേടിയതാണ്, എല്ലാം ഒറ്റയടിയ്ക്ക് പോകുക എന്ന് പറഞ്ഞാല്‍ ഭയങ്കര വിഷമമുള്ള കാര്യം തന്നെയാണ്. എന്റെ കൈയ്യില്‍ നിന്ന് പോയത് പോലെ അത് തിരിച്ച് എടുക്കാനുള്ള നിയമപരമായ കാര്യങ്ങള്‍ എല്ലാം ചെയ്തിട്ടുണ്ട്. പൊലീസിന്റെ അടുത്ത് നിന്നും മറ്റും വളരെ പോസിറ്റീവ് ആയ റസ്പോണ്‍സ് ആണ് ഉണ്ടായത് എന്നും നടി പറയുന്നു.
വരുന്ന ഒരാഴ്ച കൊണ്ട് എന്റെ ചാനല്‍ എനിക്ക് അത് പോലെ തന്നെ കിട്ടും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും അതിനുശേഷം വീണ്ടും നിങ്ങളുടെ മുന്നിലെത്തുമെന്നും ആലീസ് ആരാധകരോട് പറഞ്ഞു.