മലയാളത്തിന്റെ പ്രിയതാരം ആസിഫലി നായകനായി എത്തിയഅനുരാഗ കരിക്കിന്‍വെള്ളം എന്ന സൂപ്പര്‍ഹിറ്റ് സിനിമയിലൂട നായികയായി അരങ്ങേറി പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താര സുന്ദരിയാണ് രജിഷ വിജയന്‍. ആദ്യ സിനിമയിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം രജിഷ നേടിയിരുന്നു.
അനുരാഗ കരിക്കിന്‍വെള്ളത്തിന്റെ സൂപ്പര്‍ വിജയത്തോടെ രജിഷ വിജയന്‍ പിന്നീട് ജൂണ്‍, സ്റ്റാന്റ് അപ്പ്, ഫൈനല്‍സ് തുടങ്ങിയ സിനിമകളിലൂട ആരാധകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. മലയാളത്തിന് പുറമെ തമിഴിലും ശക്തമായ അരങ്ങേറ്റമാണ് രജിഷ നടത്തിയത്.
യുവ സൂപ്പര്‍താരം ധനുഷ് നായകനായ കര്‍ണന്‍ എന്ന ചിത്രത്തിലെ ശക്തമായ നായിക കഥാപാത്രത്തിലൂടെ ആയിരുന്നു തമിഴകത്തേക്കുള്ള രജിഷയുടെ അരങ്ങേറ്റം. ആദ്യ സിനിമയായ അനുരാഗ കരിക്കിന്‍ വെള്ളത്തില്‍ കൂടിത്തന്നെ മലയാള സിനിമയില്‍ ചുവടുറപ്പിക്കാന്‍ കഴിഞ്ഞ രജിഷ വിജയന്‍ ഇതിനോടകം ഒത്തിരി സിനിമകള്‍ ചെയ്തു.
ഇപ്പോഴിതാ തന്റെ ആദ്യ സാലറിയെ കുറിച്ച് സംസാരിക്കുകയാണ് രജിഷ. തന്റെ ആദ്യ സാലറി 6500 രൂപയാണെന്നും അതുകൊണ്ട് വീട്ടുകാര്‍ക്ക് ഡ്രസ്സൊക്കെ വാങ്ങി നല്‍കിയെന്നും താന്‍ ആദ്യം വാങ്ങുന്ന സാലറി കൊണ്ട് വീട്ടുകാര്‍ക്ക് എന്തെങ്കിലും വാങ്ങി നല്‍കണമെന്ന് തന്റെ ആഗ്രഹമായിരുന്നുവെന്നും രജിഷ പറയുന്നു.
വളരെ എക്‌സെന്‍സീവായ കോളേജിലായിരുന്നു താന്‍ പഠിച്ചത്. ജേണലിസം പഠിക്കണമെന്ന ആഗ്രഹം കാരണം ഡല്‍ഹിയിലെ അമിറ്റിയിലായിരുന്നു പഠിച്ചതെന്നും അവിടെ ഭയങ്കര ഫീസായിരുന്നുവെന്നും ലോണ്‍ എടുക്കാതെയാണ് അവിടെ ഫീസടച്ചതെന്നും അതുകൊണ്ടുതന്നെ അവിടുത്തെ സ്‌കോളര്‍ഷിപ്പ് നേടുകയായിരുന്നു ലക്ഷ്യമെന്നും രജിഷ പറയുന്നു.
ശരിക്കും കരണ്‍ ജോഹറിന്റെയൊക്കെ സിനിമയിലെ കോളേജ് പോലെയായിരുന്നു അവിടെ. അള്‍ട്രാ ലക്ഷ്വറിയാണെന്നും മാസം കിട്ടുന്ന പൈസ ഹോസ്റ്റല്‍ ഫീസിനും ട്രാവല്‍ ചെയ്യാനൊക്കെ ഉണ്ടാവുമായിരുന്നുള്ളൂവെന്നും ഹോസ്റ്റലില്‍ നില്‍ക്കുമ്പോള്‍ അമ്മയുടെ ഭക്ഷണം കഴിക്കാന്‍ തോന്നുമെന്നും രജിഷ പറയുന്നു.
ചിലപ്പോഴൊക്കെ ഹോസ്റ്റലില്‍ നിന്നും മൂന്നുനേരം ഫുഡ് കഴിക്കാന്‍ പറ്റാത്ത ദിവസങ്ങളുണ്ടായിട്ടുണ്ട്. ബ്രഡും ജാമുമൊക്കെയേ കഴിച്ചിരുന്നതെന്നും അപ്പോഴൊക്കെയായിരുന്നു വീട്ടിലെ ഫുഡിന്റെ വില അറിഞ്ഞതെന്നും രജിഷ പറയുന്നു.