മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് നടി ശില്‍പ ബാല. അഭിനേത്രിയും അവതാരകയുമായ താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. നടിയെ പോലെ തന്നെ കുടുംബവും പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാവാറുണ്ട് വിവാഹശേഷം സിനിമയില്‍ അത്രയധികം സജീവമല്ല താരം. അധികം അഭിമുഖങ്ങളിലും ഇവര്‍ പ്രത്യക്ഷപ്പെടാറില്ല.
കുറച്ചുമുമ്പ് ഭര്‍ത്താവ് വിഷ്ണുവിനോടൊപ്പം കളിച്ച നടിയുടെ ഡാന്‍സ് വൈറലായിരുന്നു. ഇതോടെ താരകുടുംബം സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ ചര്‍ച്ചയാവുകയായിരുന്നു. ശില്‍പയ്‌ക്കൊപ്പം മകള്‍ യാമികയും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്.
അഭിനേത്രി എന്നതില്‍ ഉപരി ശില്‍പ ഒരു നല്ല നര്‍ത്തകിയുമാണ്. എന്നാല്‍ ഭര്‍ത്താവ് ഡോക്ടര്‍ വിഷ്ണു നൃത്തം ചെയ്തത് എല്ലാവരേയും ഞെട്ടിപ്പിച്ചിരുന്നു. ഓങ്കോളജിസ്റ്റായ ഭര്‍ത്താവിന്റെ കഴിവുകള്‍ പുറത്ത് കൊണ്ട് വന്നതിനെ കുറിച്ച് ശില്‍പ ബാല വെളിപ്പെടുത്തിയിരുന്നു.
നൃത്ത വിശേഷത്തിനോടൊപ്പം കുടുംബവിശേഷവും നടി പങ്കുവെച്ചിരുന്നു. ഓങ്കോളജിസ്റ്റാണ് ഭര്‍ത്താവ്. രണ്ടു വര്‍ഷം മുന്‍പ് ശില്‍പയുടെ അനുജത്തിയുടെ കല്യാണ ചടങ്ങിലാണ് ശില്‍പയ്‌ക്കൊപ്പം ഭര്‍ത്താവ് വിഷ്ണു ചുവട് വെച്ചത്. അദ്ദേഹം ഡോക്ടര്‍ മാത്രമല്ല കലാകാരന്‍ കൂടിയാണ്. തുടര്‍ച്ചയായി മൂന്നു വര്‍ഷം സര്‍വകലാശാല കലാപ്രതിഭയായിരുന്നു. വൈറല്‍ നൃത്തത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
Also Read: വിജയ് ദേവരകൊണ്ടയുമായി പ്രണയത്തിലാണോ?, ആരാധകരുടെ സംശയങ്ങള്‍ക്ക് മനസ്സുറന്ന് രശ്മിക മന്ദാന
”മൂന്നു വര്‍ഷം തുടര്‍ച്ചയായി സര്‍വകലാശാല കലാപ്രതിഭയായ ആളാണ് എന്റെ ഈ ഡോക്ടര്‍. അദ്ദേഹത്തിന്റെ കഴിവുകളെ ഞാന്‍ എന്നാല്‍ കഴിയും വിധം പുറത്തു കൊണ്ടുവരാന്‍ ശ്രമിച്ചുകൊണ്ട് ഇരുന്നു. അന്നത്തെ ഡാന്‍സ് വീഡിയോ കണ്ടു കഴിഞ്ഞ് ഒരുപാട് പേര് വിഷ്ണുവിനോട് പറഞ്ഞു അടിപൊളി ഡാന്‍സ് ആണല്ലോ എന്ന്. അത് കേട്ടതോടെ വളരെ സീരിയസ് ആയ ഒരു വര്‍ക്ക് അറ്റ്മോസ്ഫിയറില്‍ നിന്നുള്ള ആളാണ് താന്‍ എന്ന വിഷ്ണുവിന്റെ തോന്നല്‍ മാറി കിട്ടി. കൂടുതല്‍ ഡാന്‍സ് ചെയ്യാന്‍ അദ്ദേഹം തയ്യാറായി’ എന്നും ശില്‍പ പറയുന്നുണ്ട്.
വിഷ്ണുവിനെപ്പോലുള്ള ഡോക്ടര്‍മാര്‍ മാത്രമല്ല മറ്റു തൊഴിലിടങ്ങളിലും ഉള്ളവര്‍ ഇങ്ങനെ ഉള്ള കാര്യങ്ങളില്‍ സന്തോഷം കണ്ടെത്തണം എന്നും ശില്‍പ ബാല പറയുന്നു. ‘നാണിക്കേണ്ട കാര്യം ഒന്നുമില്ല. നിങ്ങള്‍ ഒരു ടീച്ചറോ പ്രിന്‍സിപ്പലോ എന്‍ജിനീയറോ എന്തോ ആകട്ടെ. നിങ്ങള്‍ക്ക് സന്തോഷം തരുന്നത് നിങ്ങള്‍ ചെയ്യൂ ആളുകള്‍ക്ക് നിങ്ങളെ കൂടുതല്‍ ഇഷ്ടമാകും തീര്‍ച്ച,’ എന്നും താരം കൂട്ടിച്ചേര്‍ത്തു.
ശില്‍പയുടെ ഭര്‍ത്താവ് വിഷ്ണു മമ്മൂട്ടി ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. ലാല്‍ജോസ് സര്‍ ആദ്യമായി ചെയ്ത ചിത്രത്തിലെ ഒരു പുതുമുഖത്തിന്റെ ഭാര്യയാണ് ഈ നില്ക്കു ന്നതെന്നായിരുന്നു ഒരുപരിപാടിയ്ക്കിടെ അവതാരകന്‍ ശില്പയയെക്കുറിച്ച് സംവിധായകന്‍ ലാല്‍ ജോസിനോട് പറഞ്ഞത്.
ഇക്കാര്യം ഇവിടെ പലര്‍ക്കും കൂടാതെ ശില്‍പയുടെ ആരാധകര്‍ക്കും അറിയാത്ത കാര്യമാണെന്നും അവതാരകന്‍ പറഞ്ഞു. യെസ്, മറവത്തൂര്‍ കനവിലെ മോന്‍ എന്നായിരുന്നു ലാല്‍ ജോസ് ശില്‍പയുടെ ഭര്‍ത്താവ് വിഷ്ണുവിനെക്കുറിച്ച് പറഞ്ഞത്.
നീ കല്യാണം കഴിച്ചത് വിഷ്ണുവിനെയാണോ എന്നായിരുന്നു ലാല്‍ ജോസ് നടിയോട് ചോദിച്ചത്. അതെ എന്നായിരുന്നു ശില്പയുടെ മറുപടി. മെഡിസിന് ചേര്‍ന്നുെവന്ന് താന്‍ അറിഞ്ഞിരുന്നുവെന്നും നന്നായി ഡാന്‍സ് ചെയ്യാറുള്ള വിഷ്ണു ഇപ്പോഴും ഡാന്‍സ് ചെയ്യാറുണ്ടോ എന്നും ലാല്‍ ജോസ് ചോദിച്ചു, ഇതിന് വിഷ്ണു ഡാന്‍സ് ചെയ്യാറുണ്ടെന്നും ഇനിയും ചെയ്യുമെന്നും ആയിരുന്നു ശില്പയുടെ മറുപടി.