കോട്ടയം നസീര്‍ മലാള സിനിമയിലെ പകരം വെക്കാനില്ലാത്ത നടനാണ്. മലയാളികളുടെ മനസ്സിലും, മുഖത്തും ചിരി കോരിയിടുന്ന പ്രകടനങ്ങളിലൂടെ വളര്‍ന്ന് വന്ന താരമാണ് അദ്ദേഹം. കോട്ടയം നസീറിനെ കുറിച്ച് പറയാന്‍ മുഖവുരകള്‍ ഒന്നും തന്നെ വേണ്ട എന്നതാണ് പ്രധാനം.
അദ്ദേഹത്തിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടവും മലയാളിക്ക് മുന്നിലായിരുന്നുവെന്ന് പറയാം. അതുകൊണ്ട് തന്നെ എല്ലാവര്ക്കും പ്രിയപ്പെട്ട മിമിക്രി കലാകാരനും നടനും കൂടിയാണ് താരം. ഇപ്പോഴിതാ സ്റ്റേജില്‍ പരിപാടി അവതരിപ്പിക്കുമ്പോഴുണ്ടായ രസകരമായ ഒരു അനുഭവം പങ്കുവെക്കുകയാണ് താരം.
സ്റ്റേജില്‍ മിമിക്രി അവതരിപ്പിക്കുന്നതിനിടെ തന്റെ തലയിലെ വിഗ് അഴിഞ്ഞുവീണിരുന്നുവെന്ന് കോട്ടയം നസീര്‍ പറയുന്നു. ഇതുകണ്ട് കര്‍ട്ടന്റെ പിറകില്‍ തന്നെ സഹായിക്കാനായി നിന്നവര്‍ ചിരിച്ചുകൊണ്ട് ഓടിപ്പോയെന്നും പക്ഷേ താന്‍ വിഗ് ഇല്ലാതെ പരിപാടി ചെയ്തു തീര്‍ത്തുവെന്നും കോട്ടയം നസീര്‍ പറയുന്നു.
അതൊരു മറക്കാനാവാത്ത സംഭവമായിരുന്നു. ഒരു അടി സീന്‍ അവതരിപ്പിക്കുന്നതിനിടെ താന്‍ മുഖം തിരിച്ചിരുന്നു. അപ്പോഴാണ് വിഗ് ഊരി തെറിച്ച് കാണികള്‍ക്കിടയിലേക്ക് എത്തിയതെന്നും അവര്‍ ശരിക്കും അത് കണ്ട് അമ്പരന്നിരുന്നുവെന്നും നസീര്‍ പറയുന്നു.
തനിക്ക് കാണികള്‍ അത്ഭുതത്തോടെ വിഗിനെ നോക്കുന്നത് വേദിയില്‍ വെച്ച് ണാമായിരുന്നു. എന്നാല്‍ താന്‍ പരിപാടി ഇടക്ക് വെച്ച് നിര്‍ത്താന്‍ തയ്യാറായിരുന്നില്ലെന്നും തനിക്ക് വിഗ്ഗ് കുനിഞ്ഞ് എടുക്കാന്‍ കഴിയാത്തതിനാല്‍ വിഗ്ഗ് വെക്കാതെ തന്നെ ബാക്കി സ്കിറ്റ് അവതരിപ്പിച്ചുവെന്നും കോട്ടയം നസീര്‍ പറയുന്നു.