പെട്ടെന്ന് എന്റെ തലയില്‍ നിന്നും വിഗ്ഗ് തെറിച്ച് കാണികള്‍ക്കിടയിലേക്ക് പോയി, അത് കണ്ട് അവര്‍ ശരിക്കും അമ്പരന്നു, രസകരമായ അനുഭവം പങ്കുവെച്ച് കോട്ടയം നസീര്‍

174

കോട്ടയം നസീര്‍ മലാള സിനിമയിലെ പകരം വെക്കാനില്ലാത്ത നടനാണ്. മലയാളികളുടെ മനസ്സിലും, മുഖത്തും ചിരി കോരിയിടുന്ന പ്രകടനങ്ങളിലൂടെ വളര്‍ന്ന് വന്ന താരമാണ് അദ്ദേഹം. കോട്ടയം നസീറിനെ കുറിച്ച് പറയാന്‍ മുഖവുരകള്‍ ഒന്നും തന്നെ വേണ്ട എന്നതാണ് പ്രധാനം.

Advertisements

അദ്ദേഹത്തിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടവും മലയാളിക്ക് മുന്നിലായിരുന്നുവെന്ന് പറയാം. അതുകൊണ്ട് തന്നെ എല്ലാവര്‍ക്കും പ്രിയപ്പെട്ട മിമിക്രി കലാകാരനും നടനും കൂടിയാണ് താരം. ഇപ്പോഴിതാ സ്‌റ്റേജില്‍ പരിപാടി അവതരിപ്പിക്കുമ്പോഴുണ്ടായ രസകരമായ ഒരു അനുഭവം പങ്കുവെക്കുകയാണ് താരം.

Also Read: വിവാഹശേഷം സന്തോഷ വാര്‍ത്തയുമായി മാളവികയും തേജസും, ഇത്രയും പെട്ടെന്ന് പ്രതീക്ഷിച്ചില്ലെന്ന് ആരാധകര്‍, ആശംസാപ്രവാഹം

സ്റ്റേജില്‍ മിമിക്രി അവതരിപ്പിക്കുന്നതിനിടെ തന്റെ തലയിലെ വിഗ് അഴിഞ്ഞുവീണിരുന്നുവെന്ന് കോട്ടയം നസീര്‍ പറയുന്നു. ഇതുകണ്ട് കര്‍ട്ടന്റെ പിറകില്‍ തന്നെ സഹായിക്കാനായി നിന്നവര്‍ ചിരിച്ചുകൊണ്ട് ഓടിപ്പോയെന്നും പക്ഷേ താന്‍ വിഗ് ഇല്ലാതെ പരിപാടി ചെയ്തു തീര്‍ത്തുവെന്നും കോട്ടയം നസീര്‍ പറയുന്നു.

അതൊരു മറക്കാനാവാത്ത സംഭവമായിരുന്നു. ഒരു അടി സീന്‍ അവതരിപ്പിക്കുന്നതിനിടെ താന്‍ മുഖം തിരിച്ചിരുന്നു. അപ്പോഴാണ് വിഗ് ഊരി തെറിച്ച് കാണികള്‍ക്കിടയിലേക്ക് എത്തിയതെന്നും അവര്‍ ശരിക്കും അത് കണ്ട് അമ്പരന്നിരുന്നുവെന്നും നസീര്‍ പറയുന്നു.

Also Read: നല്‍കിയത് വളരെ പ്രാധാന്യമുള്ള വേഷങ്ങള്‍, പ്രശസ്ത ദക്ഷിണേന്ത്യന്‍ ബാനറുകളുടെ സിനിമയില്‍ നായികയാവാന്‍ ഒരുങ്ങി അമ്രിന്‍, ബാഡ് ബോയിക്ക് ശേഷം തേടിയെത്തിയത് കൈനിറയെ ചിത്രങ്ങള്‍

തനിക്ക് കാണികള്‍ അത്ഭുതത്തോടെ വിഗിനെ നോക്കുന്നത് വേദിയില്‍ വെച്ച് ണാമായിരുന്നു. എന്നാല്‍ താന്‍ പരിപാടി ഇടക്ക് വെച്ച് നിര്‍ത്താന്‍ തയ്യാറായിരുന്നില്ലെന്നും തനിക്ക് വിഗ്ഗ് കുനിഞ്ഞ് എടുക്കാന്‍ കഴിയാത്തതിനാല്‍ വിഗ്ഗ് വെക്കാതെ തന്നെ ബാക്കി സ്‌കിറ്റ് അവതരിപ്പിച്ചുവെന്നും കോട്ടയം നസീര്‍ പറയുന്നു.

Advertisement