ആദ്യ ദിനം തന്നെ വഴക്ക്, ഇതിനിടെ ക്യാപ്റ്റനെ കണ്ടെത്തി , ബിഗ് ബോസില്‍ കളി തുടങ്ങി മക്കളെ !

81

ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം കഴിഞ്ഞ ദിവസമാണ് മലയാളം ബിഗ് ബോസ് സീസണ്‍ 6 ആരംഭിച്ചത്. ഷോ തുടങ്ങി ഒരു ദിവസം പിന്നിട്ടപ്പോള്‍ തന്നെ ആദ്യ ക്യാപ്റ്റനെയും കണ്ടെത്തിയിരിക്കുകയാണ്. ആദ്യം തന്നെ ഒരു ഫിസിക്കല്‍ ടാസ്‌കിലൂടെയാണ് ആദ്യത്തെ ക്യാപ്റ്റനെ കണ്ടെത്തിയത്. ഒരു ചെളിക്കളത്തില്‍ ഇട്ടിരിക്കുന്ന പന്തുകള്‍ എടുക്കുക എന്നതായിരുന്നു മത്സരാര്‍ത്ഥികള്‍ക്ക് മുന്നിലുള്ള ടാസ്‌ക്.

also read
ഗോമാതാവിന്റെ ബാക്ക് പോലുള്ള മുഖവും വെച്ച് ചിരിക്കാന്‍ നാണമില്ലേ; ഗ്രീഷ്മയെ പരിഹസിച്ച് അമല ഷാജിയുടെ അമ്മ, പിന്നാലെ വിമര്‍ശനം
ആദ്യ ദിനം തന്നെ ടാസ്‌ക്കിനിടെ ചില വഴക്കും ഷോയില്‍ നടന്നു. അതേസമയം അവസാനം ഭൂരിഭാഗം മത്സരാര്‍ഥികളും പ്രതീക്ഷിക്കാതിരുന്ന ഒരാളാണ് ടാസ്‌കില്‍ വിജയിച്ചത്. അതിന് കാരണമായതാവട്ടെ ശ്രീരേഖയും. തനിക്ക് ലഭിച്ച പന്തുകളെല്ലാം ശ്രീരേഖ അര്‍ജുന്‍ ശ്യാമിന് നല്‍കുകയായിരുന്നു.

Advertisements

അങ്ങനെ ഏറ്റവും കൂടുതല്‍ പന്തുകള്‍ ലഭിച്ച മത്സരാര്‍ഥിയായി അര്‍ജുന്‍ മാറി. അര്‍ജുനാണ് സീസണ്‍ 6 ലെ ആദ്യ ക്യാപ്റ്റനെന്ന് ബിഗ് ബോസ് പ്രഖ്യാപിക്കുകയും ചെയ്തു.

 

Advertisement