ആദ്യ ദിനം തന്നെ തിയ്യേറ്ററുകള്‍ കീഴടക്കി കണ്ണൂര്‍ സ്‌ക്വാഡ്, നന്ദി പറഞ്ഞ് താരരാജാവ് മമ്മൂട്ടി

171

കഴിഞ്ഞ ദിവസമാണ് മലയാളത്തിലെ സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടി നായകനായി എത്തിയ പുതിയ ചിത്രം കണ്ണൂര്‍ സ്‌ക്വാഡ് തിയ്യേറ്ററുകളിലെത്തിയത്. നവാഗതനായ റോബി വര്‍ഗീസ് രാജാണ് ചിത്രം സംവിധാനം ചെയ്തത്.

Advertisements

ആദ്യ ദിവസം തന്നെ ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയ്യേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. ഇപ്പോഴിതാ കണ്ണൂര്‍ സ്‌ക്വാഡിനെ ഏറ്റെടുത്ത മുഴുവന്‍ പ്രേക്ഷകര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മമ്മൂട്ടി.

Also Read: ഡ്യൂപ്പില്ലാതെ മുതലക്കൊപ്പവും കരടിക്കൊപ്പവും ഫൈറ്റ് ചെയ്തു, കരടി എന്നെക്കണ്ട് ഓടി, മുതല എന്നെയും കൊണ്ട് പോയി, അനുഭവങ്ങള്‍ പങ്കുവെച്ച് ഭീമന്‍ രഘു

തന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടിലൂടെയായിരുന്നു മമ്മൂട്ടി പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ചത്. കണ്ണൂര്‍ സ്‌ക്വാഡിനെ കുറിച്ചുള്ള നിങ്ങളുടെ നല്ല അഭിപ്രായങ്ങള്‍ തന്റെയും തങ്ങളുടെ മുഴുവന്‍ ടീമിന്റെയും ഹൃദയം നിറക്കുന്നുവെന്നും നിങ്ങള്‍ ഓരോരുത്തര്‍ക്കും നന്ദിയെന്നും മമ്മൂട്ടി കുറിച്ചു.

സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ എല്ലാവരും ആഴത്തില്‍ വിശ്വസിക്കുകയും ആത്മാര്‍ത്ഥമായി പരിശ്രമിക്കുകയും ചെയ്ത സിനിമയാണിതെന്നും അതിന് ഇത്രത്തോളം സ്‌നേഹം ലഭിക്കുന്നത് കാണുമ്പോള്‍ സന്തോഷം തോന്നുവെന്നും താരം കുറിച്ചു.

Also Read: ഒരു പരിചയവുമില്ലാഞ്ഞിട്ടും നയന്‍താര നല്ല രീതിയില്‍ കെയര്‍ ചെയ്തു, കാരവാനടക്കം എനിക്ക് തന്നു, പക്ഷേ അനിയത്തി റോളുകള്‍ ചെയ്ത് എനിക്ക് മടുത്തുപോയി, തുറന്നുപറഞ്ഞ് ശരണ്യ മോഹന്‍

ആദ്യ ദിനം തന്നെ മികച്ച കളക്ഷനാണ് കണ്ണൂര്‍ സ്‌ക്വാഡിന് തിയ്യേറ്ററുകളില്‍ നിന്നും ലഭിച്ചത്. ചിത്രത്തിന്റെ ഭാഗമായ എല്ലാവരും മികച്ച രീതിയിലുള്ള പ്രകടനമാണ് കാഴ്ചവെച്ചതെന്നായിരുന്നു സിനിമ കണ്ടിറങ്ങിയവര്‍ അഭിപ്രായപ്പെട്ടത്.

Advertisement