സിനിമാലോകം മറ്റെല്ലാ മേഖലകളേയും പോലെ തന്നെയാണ് മാതാപിതാകക്ളുടെ വഴിയേ മക്കളും തേടിയെത്തുന്ന സംഥലം. പലപ്പോഴും താരങ്ങളുടേയോ സിനിമയിലെ പ്രമുഖരുടേയോ മക്കൾ നായികാ-നായകന്മാരായി എത്തുമ്പോൾ നെപ്പോട്ടിസം എന്ന് വിമർശിക്കാറുണ്ടെങ്കിലും കാലങ്ങളായി സിനിമയിലെ മാതാപിതാക്കൾ മക്കളേയും സിനിമയിൽ അവതരിപ്പിക്കാറുണ്ട്.
കഴിവുള്ളവർ വാഴുകയും അല്ലാത്തവർ പൊലിഞ്ഞു പോവുകയും ചെയ്യും. അതുകൊണ്ടുതന്നെ താരപുത്രനോ പുത്രിയോ സിനിമയിലെത്തുമ്പോൾ ആരും ഒരു പരിധിയിൽ കഴിഞ്ഞ് വിമർശിക്കാറില്ല.
സിനിമയിലെത്തും മുമ്പ് തന്നെ ആരാധകരുണ്ടാകും എന്നതാണ് താരങ്ങളുടെ മക്കളുടെ പ്രത്യേകത. അതുതന്നെയാണ് അവർക്ക് വലിയ സമ്മർദ്ദം നൽകുന്നതും. തങ്ങളുടെ മാതാപിതാക്കൾ സൃഷ്ടിച്ച സൽപേര് നിലനിർത്താനായി ഇവർക്ക് കഠിനപ്രയത്നം തന്നെ നടത്തേണ്ടിയും വരും.
ഇപ്പോഴിതാ മാതാപിതാക്കളുടെ പാരമ്പര്യം പിന്തുടർന്ന് സിനിമയിലേക്ക് എത്തിയവരേയും അരങ്ങേറ്റത്തിനായി കാത്തിരിക്കുന്നവരേയും താരതമ്യം ചെയ്തുള്ള ഒരു പോസ്റ്റാണ് വൈറലാകുന്നത്. മാതാപിതാക്കളുടെ പാത പിന്തുടർന്ന് അഭിനയത്തിലേക്ക് കടന്നു വന്ന് സ്വന്തമായി ഇടം സൃഷ്ടിച്ച താരപുത്രിമാരെ കുറിച്ചാണ് ഈ പോസ്റ്റ്. സിനിമയിൽ അഭിനയിക്കാതെ തന്നെ സോഷ്യൽമീഡിയ പോസ്റ്റുകളിലൂടെ ആരാധകരെ സൃഷ്ടിച്ച താരപുത്രിമാരേയും ഇവിടെ താരതമ്യം ചെയ്യുകയാണ്.
താരപുത്രിമാരുടെ സൗന്ദര്യത്തിന്റേയും കഴിവിന്റേയും തൂക്കമെടുത്താൽ താരറാണിമാരായിരുന്ന അമ്മമാരുടെ അത്ര വരില്ലെന്നാണ് ഈ മീം പറയുന്നത്. മേനക സുരേഷിന്റെ മകൾ കീർത്തിയും പാർവതി ജയറാമിന്റെ മകൾ മാളവികയും മഞ്ജുവാര്യരുടെ മകൾ മീനാക്ഷിയും ലിസിയുടെ മകൾ കല്യാണിയുമൊക്കെയാണ് ഈ മീമുകളിൽ ഉള്ളത്.
ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകൾ മീനാക്ഷി ഒരു സിനിമയിൽ പോലും അഭിനയിച്ചിട്ടില്ലെങ്കിലും മീനാക്ഷിയ്ക്ക് ആരാധകരുണ്ട്. എങ്കിലും അമ്മയുടെ സൗന്ദര്യം ലഭിച്ചിട്ടില്ലെന്നാണ് ചിലരുടെ അഭിപ്രായം. താരപുത്രിമാരായ കീർത്തി സുരേഷും കല്യാണി പ്രിയദർശനും ഇപ്പോൾ തെന്നിന്ത്യയിലെ മൂല്യമേറിയ നായികാ നടിമാരാണ് എങ്കിലും ഇവരുടെ അമ്മമാരുടെ സൗന്ദര്യമൊന്നും മക്കൾക്ക് ലഭിച്ചില്ലെന്നാണ് അഭിപ്രായം.
പഴയകാല നടി മേനകയുടെയും നിർമ്മാതാവും നടനുമായ സുരേഷ് കുമാറിന്റെയും മകളായ കീർത്തി സുരേഷും ഈ മീമിലുണ്ട്. ഏറെ ആരാധകരും കീർത്തിയ്ക്കുണ്ട്. കന്നഡയും തമിഴും തെലുങ്കും മലയാളവും കടന്ന് ബോളിവുഡിൽ അഭിനയിക്കാനുള്ള ഒരുക്കത്തിലാണ് ഈ താരപുത്രി. എന്നാൽ സോഷ്യൽ മീഡിയയുടെ അഭിപ്രായം അമ്മ മേനകയുടെ ഭംഗി മകൾ കീർത്തിക്ക് ലഭിച്ചിട്ടില്ല എന്നാണ്. എന്നാൽ ഇത് കണ്ണും പൂട്ടി സമ്മതിക്കാനൊന്നും ചിലർ ഒരുക്കമല്ല. അമ്മയെക്കാൾ സുന്ദരിയാണ് കീർത്തി എന്നാണ് ആരാധകർ പറയുന്നത്.
പാർവതിയുടെയും ജയറാമിന്റെയും മകൻ കാളിദാസാണ് ആദ്യം ക്യാമറയ്ക്ക് മുന്നിലേക്കെത്തിയതെങ്കിലും പിന്നാലെ മാളവികയും അഭിനയലോകത്തേക്ക് കടക്കുമെന്നാണ് സൂചന. ഇതിന്റെ ആദ്യപടിയായി ഒരു വീഡിയോ ആൽബം ഗാനത്തിൽ അഭിനയിച്ചു കഴിഞ്ഞു മാളവിക. പരസ്യത്തിലും മാളവിക സാന്നിധ്യമറിയിച്ചു.
സോഷ്യൽ മീഡിയയിലും സജീവമായ മാളവികയ്ക്ക് നിരവധി ആരാധകരുമുണ്ട്. എന്നാൽ അമ്മ പാർവതിയുടെ സൗന്ദര്യം മാളവികയ്ക്ക് കിട്ടിയിട്ടില്ലെന്നാണ് ചിലരുടെ പരിഭവം. എന്നാൽ ഓരോ വ്യക്തികൾക്കുമുള്ള സൗന്ദര്യം വേറിട്ടതായിരിക്കുമെന്നും മാതാപിതാക്കളുടെ സൗന്ദര്യം ലഭിക്കണമെന്ന് നിർബന്ധമുണ്ടോ എന്നും തിരിച്ചടിക്കുകയാണ് ചിലർ.
പഴയകാല നടി ലിസിയുടെയും സംവിധായകൻ പ്രിയദർശന്റെയും മകളാണ് കല്യാണി പ്രിയദർശൻ. തെലുങ്ക് സിനിമയിലൂടെ അരങ്ങേറിയ നടി ഇപ്പോൾ തെന്നിന്ത്യയിലെ മൂല്യമേറിയ മുൻനിര നായികയാണ്. മലയാളത്തിലും കന്നഡയിലും തെലുങ്കിലും തമിഴിലും ഒരേ സമയം നിരവധി പ്രൊജക്ടുകളുടെ ഭാഗമാണ് കല്യാണി.
കല്യാണിയ്ക്ക് നിരവധി ആരാധകരാണുള്ളത്. എന്നാൽ അമ്മ ലിസിയ്ക്ക് സിനിമയിൽ അഭിനയിക്കുന്ന കാലത്ത് ഉണ്ടായിരുന്ന ഭംഗി കല്യാണിക്ക് ഇല്ലെന്നാണ് ഒരു പക്ഷം വാദിക്കുന്നത്. ഈ വാദത്തെ തള്ളി കല്യാണിയുടെ ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.
ഒരുകാലത്തെ ആരാധകരുടെ പ്രിയജോഡിയായിരുന്നു ദിലീപും മഞ്ജു വാര്യരും. ഇവർ പിന്നീട് വിവാഹിതരാകുകയും ചെയ്തു. ഇവരുടെ മകൾ മീനാക്ഷിക്കും ആരാധകർ കുറവല്ല. പിന്നീട് ദിലീപും മഞ്ജു വാര്യരും വിവാഹബന്ധം വേർപെടുത്തിയപ്പോൾ മീനാക്ഷി ദിലീപിന്റെ കൂടെ നിന്നു.
അധികം ക്യാമറാക്കണ്ണുകൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടാതെയിരുന്ന മീനാക്ഷിയെ കൺനിറയെ ക്യാമറാക്കണ്ണുകൾ കണ്ടത് മീനാക്ഷിയുടെ ഉറ്റസുഹൃത്തു കൂടിയായ നാദിർഷയുടെ മകളുടെ വിവാഹ വേദിയിലാണ്. ഒരു സിനിമയിൽ പോലും അഭിനയിച്ചിട്ടില്ലെങ്കിലും നിരവധി ആരാധകരാണ് മീനാക്ഷിക്കുമുള്ളത്. അമ്മ മഞ്ജു വാര്യരുടെ ഭംഗി മീനാക്ഷിക്കും കിട്ടിയില്ലെന്നാണ് സോഷ്യൽമീഡിയയുടെ പരാതി.