ഒരുകാലത്ത് മലയാള സിനിമയിലെ മികച്ച ജോഡികള്‍ ഏതെന്ന് ചോദിച്ചാല്‍ ഒട്ടും സംശയിക്കാതെ പറയാം അത് ജയറാമും പാര്‍വതിയും ആണെന്ന്. നിരവധി സിനിമകളില്‍ നായിക നായക കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്ന ഇവര്‍ പിന്നീട് ജീവിതത്തില്‍ ഒന്നിക്കുകയായിരുന്നു. വിവാഹശേഷം ജയറാം സിനിമകള്‍ ചെയ്തു എന്നാല്‍ പാര്‍വതി തന്റെ കുടുംബത്തിന് പ്രാധാന്യം കൊടുത്ത് അഭിനയത്തില്‍ നിന്ന് ഒരു ഇടവേള എടുത്തു. ഈ അടുത്ത് സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു പാര്‍വതി. ഇവരുടെ മക്കള്‍ കാളിദാസും, മാളവികയും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങള്‍ തന്നെ. കാളിദാസ് ഇതിനോടകം നിരവധി ചിത്രങ്ങളിലും നിരവധി ഭാഷകളിലും അഭിനയിച്ചു കഴിഞ്ഞു.
എന്നാല്‍ തുടക്കത്തില്‍ തനിക്ക് അഭിനയത്തില്‍ താല്‍പര്യമില്ലെന്ന് അറിയിച്ച മാളവിക പിന്നീട് സിനിമയിലേക്ക് തന്നെ വരാന്‍ തീരുമാനിക്കുകയായിരുന്നു. വൈകാതെ തന്നെ താരപുത്രിയും മലയാള സിനിമയുടെ ഭാഗമാവും. ഒത്തിരി ചിത്രത്തിന്റെ കഥകള്‍ കേട്ടുകൊണ്ടിരിക്കുകയാണ് മാളവിക. എന്നാല്‍ ഇതുവരെ തനിക്ക് ഓക്കെയായ ഒരു സ്‌ക്രിപ്റ്റ് കിട്ടാത്തത് കൊണ്ടാണ് സിനിമയിലേക്ക് എത്താത്തത് എന്ന് മാളവിക പറഞ്ഞിരുന്നു. അതേസമയം ചില പരസ്യ ചിത്രങ്ങളിലെല്ലാം മാളവിക അച്ഛനൊപ്പം തന്നെ എത്തിയിട്ടുണ്ട്.
ഇപ്പോള്‍ മീനാക്ഷിയുമായുള്ള തന്റെ സൗഹൃദത്തെ കുറിച്ചാണ് മാളവിക അഭിമുഖത്തില്‍ സംസാരിച്ചത്. നേരത്തെ മീനാക്ഷിയെ കുറിച്ച് മാളവിക പറഞ്ഞിരുന്നു. മീനാക്ഷി തനിക്ക് തന്റെ ബേബി സിസ്റ്ററിനെ പോലെയാണെന്നാണ് മാളവിക പറയുന്നത്. കുഞ്ഞുനാളിലെ മീനൂട്ടിയെ എനിക്ക് അറിയാം. ദിലീപ് അങ്കിളിനൊപ്പം വീട്ടില്‍ വരുമായിരുന്നു. ഇപ്പോള്‍ അവള്‍ ചെന്നൈയില്‍ എംബിബിഎസിന് പഠിക്കുന്നു. ഇവിടെ വന്നശേഷം ഞങ്ങള്‍ കൂടുതലും കറങ്ങാന്‍ ഒക്കെ പോകാറുണ്ട്. ഒരിക്കല്‍ ഞാന്‍ അവളെ മതില്‍ ചാടിച്ചു. ഇതറിഞ്ഞതോടെ ദിലീപ് അങ്കിള്‍ എന്നെ വിളിച്ച് വഴക്ക് പറഞ്ഞു. അങ്ങനെ കുറച്ച് കലാപരിപാടികള്‍ ഒക്കെ ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നുവെന്നും മാളവിക പറയുന്നു. അതേസമയം ഇവരുടെ സൗഹൃദത്തെക്കുറിച്ച് ആരാധകര്‍ക്ക് നന്നായി തന്നെ അറിയാം. നേരത്തെ മീനാക്ഷിയെ കുറിച്ച് മാളവിക സംസാരിച്ചിരുന്നു.
മോഹന്‍ലാലിന്റെ മകനും നടനുമായ പ്രണവിനെ കുറിച്ചും മാളവിക പറഞ്ഞു. പ്രണവിനെ ചെറുപ്പത്തില്‍ കണ്ടതാണ് സിനിമയിലേക്ക് വന്നതിനുശേഷം ഞങ്ങള്‍ തമ്മില്‍ കണ്ടിട്ടേയില്ല , ഫില്‍ട്ടര്‍ ഇല്ലാത്ത മനുഷ്യന്‍ എന്നാണ് പ്രണവിനെ കുറിച്ച് മാളവിക പറഞ്ഞത്. ഒപ്പം കല്യാണി പ്രിയദര്‍ശനുമായുള്ള സൗഹൃദത്തെ കുറിച്ചും മാളവിക സംസാരിച്ചു.
മലയാള സിനിമയുടെ ഭാഗം തന്നെയായ ഫഹദ് ഫാസിലിനെ കുറിച്ചും ഇന്റര്‍വ്യൂയില്‍ മാളവിക പറഞ്ഞു. ആള് ശരിക്കും ഒരു അത്ഭുതമാണ്, അഭിമുഖങ്ങളില്‍ കാണുന്നതുപോലെ അല്ലെന്നും മാളവിക അഭിപ്രായപ്പെട്ടു. അതേസമയം ദുല്‍ഖര്‍ സല്‍മാന്‍ ഒപ്പം ഒരു റൊമാന്റിക് ചിത്രം ചെയ്യാന്‍ തനിക്ക് വളരെ ആഗ്രഹമുണ്ടെന്നും മാളവിക അറിയിച്ചു. എന്തായാലും അച്ഛനും അമ്മയ്ക്കും പിന്നാലെ സിനിമയിലേക്ക് തന്നെ വരാനുള്ള തയ്യാറെടുപ്പിലാണ് മാളവിക. വൈകാതെ തന്നെ മാളവികയുടെ മുഖം സിനിമകളില്‍ കാണാന്‍ കഴിയും എന്നാണ് പ്രതീക്ഷ.