മലയാളത്തിന്റെ കുഞ്ഞിക്ക ദുല്‍ഖര്‍ സല്‍മാന്റെ നായികയായി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച താര സുന്ദരിയാണ് നടി മാളവിക മോഹനന്‍. പിന്നീട് മറ്റ് ഭാഷകളില്‍ സജീവമായ നടി ബോളിവുഡില്‍ അടക്കം തന്റെ സാന്നിധ്യം അറിയിച്ചു. രജനീകാന്ത്, വിജയ് അടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ക്ക് എല്ലാം ഒപ്പം നടി അഭിനയിച്ചു കഴിഞ്ഞു.
ദുല്‍ഖര്‍ സല്‍മാന്റെ നായികയായി മലയാളത്തില്‍ 2013 ലാണ് പട്ടം പോലെ എന്ന ചിത്രത്തിലൂടെ മാളവിക വെള്ളിത്തിയിലെത്തുന്നത്. മലയാളി ഛായാഗ്രാഹകന്‍ കെ.യു മോഹനന്റെ മകളാണ് മാളവിക. പിന്നീട് മറ്റ് ഭാഷകളില്‍ സജീവമായ നടി ബോളിവുഡില്‍ അടക്കം തന്റെ സാന്നിധ്യം അറിയിച്ചു.
സോഷ്യല്‍ മീഡിയയിലും സജീവം ആണ് താരം. ഇപ്പോള്‍ വിവാഹ വേഷത്തില്‍ നില്‍ക്കുന്ന ഏതാനും ചിത്രങ്ങളാണ് മാളവിക ഏറ്റവുമൊടുവില്‍ പങ്കുവച്ചിരിയ്ക്കുന്നത്. എലഗന്റ് ആയിട്ടുള്ള ഒരു ലഹങ്കയാണ് വേഷം.
വിവാഹമാണ് എന്ന് പറഞ്ഞതിന് ശേഷം, ബ്രാക്കറ്റില്‍ എന്റെയല്ല എന്ന് നടി വ്യക്തമാക്കുന്നു. ഏതോ വിവാഹത്തിന് വേണ്ടി ഒരുങ്ങിയ ചിത്രങ്ങള്‍ പങ്കുവച്ചു എന്ന് മാത്രം.
ഷെഹ്ല ഖാന്‍ ആണ് മാളവിക ധരിച്ചിരിയ്ക്കുന്ന വേഷം ഡിസൈന്‍ ചെയ്തിരിക്കുന്നത്. ദിവ്യ ഷെട്ടിയാണ് ഈ ഒരു ലുക്കില്‍ നടിയെ മേക്കപ് ചെയ്തത്. ഭരത് ലിംബയാണ് ഹെയര്‍സ്‌റ്റൈലിസ്റ്റ്.