പേട്ട കഴിഞ്ഞതോടെ അദ്ദേഹത്തോട് പ്രണയം തോന്നുന്നു; വെളിപ്പെടുത്തലുമായി മാളവിക മോഹനന്‍

89

മലയാളത്തിലൂടെ സിനിമയിലെത്തി പ്രശസ്ത സംവിധായകന്‍ മജീദ് മജീദിയുടെ ബിയോണ്ട് ദി ക്ലൗഡ്‌സിലൂടെ ദേശിയ ശ്രദ്ധ നേടിയ താരമാണ് മാളവിക മോഹനന്‍. ഇപ്പോള്‍ രജനീകാന്തിന്റെ പേട്ടയിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് താരം.

രജനീകാന്തിനെ കൂടാതെ, വിജയ് സേതുപതി, നവാസുദ്ദീന്‍ സിദ്ദിഖി, സിമ്രന്‍, തൃഷ ഇങ്ങനെ നീണ്ടുപോകുന്ന താരനിരയ്‌ക്കൊപ്പം തന്നെ ആദ്യ തമിഴ് ചിത്രം ചെയ്യാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് മാളവിക.

Advertisements

പ്രത്യേകിച്ച്‌ രജനീകാന്തിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിനെ ഏറ്റവും വലിയ ബഹുമതിയായിട്ടാണ് താരം കാണുന്നത്.

രജനീകാന്ത് സൂപ്പര്‍സ്റ്റാര്‍ മാത്രമല്ല അതിനേക്കാള്‍ വലുതാണ് അദ്ദേഹത്തിന്റെ സ്ഥാനം എന്നാണ് മാളവിക പറയുന്നത്.

‘ഒരുമിച്ച്‌ ജോലി ചെയ്യുന്നതിന് മുന്‍പ് തന്നെ രജനീകാന്തിനെ ഇഷ്ടമായിരുന്നു. എന്നാല്‍ ഇപ്പോള്‍, പേട്ടയ്ക്ക് ശേഷം അദ്ദേഹത്തിലെ വ്യക്തിയുമായി ഞാന്‍ പ്രണയത്തിലായി. ആളുകള്‍ അഭിമുഖങ്ങളില്‍ നല്ല കാര്യങ്ങള്‍ പറയുന്നത് സാധാരണയാണ്.

എന്നാല്‍ ഇത് എന്റെ ഹൃദയത്തില്‍ നിന്ന് പറയുന്നതാണ്. ഒരാള്‍ കാണാന്‍ ആഗ്രഹിക്കുന്നതുപോലെയുള്ള ഏറ്റവും വിനയമുള്ള വ്യക്തിയാണ് അദ്ദേഹം. മറ്റ് വമ്ബന്‍ താരങ്ങളെ വെച്ച്‌ നോക്കുമ്ബോള്‍ ഏറ്റവും അടുക്കാന്‍ സാധിക്കുന്ന ആളാണ് രജനി. മാളവിക പറഞ്ഞു.

‘വെറും സൂപ്പര്‍സ്റ്റാര്‍ മാത്രമല്ല, അതിനേക്കാള്‍ വലുതാണ് അദ്ദേഹം. മറ്റ് താരങ്ങള്‍ക്ക് ചുറ്റും വലിയ പരിവാരങ്ങളുണ്ടാകും അതുകൊണ്ട് അവരെ സമീപിക്കാന്‍ ബുദ്ധിമുട്ടായിരിക്കും.

എന്നാല്‍ രജനിസാറിന്റെ കാര്യം ഇതിന് നേര്‍ വിപരീതമാണ്. സെറ്റിലെ എന്റെ ആദ്യത്തെ ദിവസം രജനിസാര്‍ അടുത്തുവന്ന് എന്നെ കംഫര്‍ടബിള്‍ ആക്കുന്നതിന് വേണ്ടി മാത്രം സംസാരിക്കാന്‍ തുടങ്ങി.

എന്റെ പേടി എത്രയുണ്ട് എന്ന് മനസിലാക്കിയാണ് അദ്ദേഹം ഞാനുമായി അടുത്തത്.’ മാളവിക പറഞ്ഞു.

രജനീകാന്തില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനായി എന്നും താരം കൂട്ടിച്ചേര്‍ത്തു. അദ്ദേഹം വളരെ അധികം നിരീക്ഷണ പാടവമുള്ള വ്യക്തിയാണ്.

ഒരു അഭിനേതാവിന് വേണ്ട ഏറ്റവും പ്രധാനപ്പെട്ട സ്വഭാവമാണിത്. ഓരോ രംഗത്തിന് അനുസരിച്ച്‌ പ്രതികരിക്കാന്‍ കഴിയുന്നത് അപ്പോഴാണെന്നാണ് മാളവിക പറയുന്നത്. ചിത്രത്തില്‍ പ്രായമായ വേഷത്തിലും താരം എത്തുന്നുണ്ട്.

എന്നാല്‍ അതൊന്നും വലിയ കാര്യമല്ല എന്നാണ് മാളവിക വിശ്വസിക്കുന്നത്. ബാഹുബലിയില്‍ പ്രഭാസിന്റെ അമ്മയായിട്ടല്ലേ അനുഷ്‌ക എത്തുന്നത് എന്നാണ് താരത്തിന്റെ ചോദ്യം. താന്‍ സിനിമയുടെ പ്രമേയത്തിലാണ് ശ്രദ്ധിക്കുന്നതെന്നാണ് മാളവിക പറയുന്നത്.

Advertisement