അന്ന് ഞാന്‍ ഇട്ട വസ്ത്രം നൈറ്റിയല്ല, അടിയില്‍ എന്തെങ്കിലും ഇട്ടോ എന്ന് ആരേയും ബോധിപ്പിക്കേണ്ട ആവശ്യം എനിക്കില്ല: വൈറല്‍ ചിത്രത്തെ വിമര്‍ശിച്ചവരോട് മാളവിക

5391

ബാലതാരമായി അഭിനയ രംഗത്ത് സജീവമായി പിന്നീട് നായികയായി മാറിയ താരമാണ് നടി മാളവിക മേനോന്‍. ആല്‍ബങ്ങളില്‍ അഭിനയിച്ചു കൊണ്ടാണ് താരം തന്റെ അഭിനയ ജീവിതത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. അനൂപ് മേനോന്‍ നായകനായ 916 എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന മാളവിക മലയാളം തമിഴ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

2012 ലാണ് മാളവികയുടെ ആദ്യ ചിത്രം 916 ചിത്രം പുറത്തിറങ്ങുന്നത്. അതേ വര്‍ഷം തന്നെ മറ്റ് രണ്ട് ചിത്രങ്ങളില്‍ കൂടി മാളവിക അഭിനയിച്ചിട്ടുണ്ട്. ഹീറോയും നിദ്രയും. ഇവാന്‍ വോറെ മാതിരി, വിഴ, ബ്രഹ്‌മന്‍, വീതു വിട്ടു, നിജമാ നിഴലാ, അരുവാ സണ്‍ഡേ എന്നീ തമിഴ് ചിത്രങ്ങളിലും മാളവിക അഭിനയിച്ചിട്ടുണ്ട്. 13 ഓളം മലയാളം ചിത്രങ്ങളിലും മാളവിക ഇതിനകം അഭിനയിച്ചിട്ടുണ്ട്.

Advertisements

ആദ്യ സിനിമയ്ക്ക് ശേഷം ചെറിയ വേഷങ്ങള്‍ ചെയ്തുകൊണ്ട് താരം അഭിനയ ജീവിതത്തില്‍ സജീവം ആവുകയായിരുന്നു. സിബിഐ ഡയറിക്കുറിപ്പില്‍ അഞ്ചാം ഭാഗത്തില്‍ അഭിനയിച്ചതിന്റെ ത്രില്ലിലാണ് മാളവിക മോനോന്‍. മോഹന്‍ലാലിന്റെ ആറാട്ട് സിനിമയില്‍ ഒരു പ്രധാന വേഷത്തിലും നടി എത്തിയിരുന്നു. മമ്മൂട്ടി ചിത്രമായ പുഴു, സുരേഷ് ഗോപി – ജോഷി കൂട്ടുകെട്ടില്‍ ഒരുങ്ങിയ പാപ്പന്‍ തുടങ്ങിയ ചിത്രങ്ങളിലും മാളവിക ചെറിയതെങ്കിലും ശ്രദ്ധേയമായ വേഷങ്ങളില്‍ എത്തി.

ആരിത് അപ്‌സരസ്സോ അഴകു റാണിയോ, ഹോട്ട് ലുക്കിൽ സാധിക വേണുഗോപാൽ, ഞെരിപ്പെന്ന് ആരാധകർ

താരം സാഷ്യല്‍ മീഡിയയിലും സജീവമാണ്. ഇന്‍സ്റ്റഗ്രാമിലൂടെ വിശേഷങ്ങള്‍ താരം പങ്കുവെയ്ക്കാറുണ്ട്. സിനിമ വിശേഷങ്ങളും റീലുകളും ഫോട്ടോഷൂട്ടുമെല്ലാം താരം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. എന്നാല്‍ ചിത്രങ്ങള്‍ വൈറലാകുന്നതിനൊപ്പം ചില മോശം കമന്റുകളും താരത്തിന് നേരെ ഉണ്ടാവാറുണ്ട്. ഈയടുത്ത് പങ്കുവെച്ച താരത്തിന്റെ. ഫോട്ടോഷൂട്ടിന്റെ വീഡിയോയ്ക്ക് എതിരെയും മോശം കമന്റുകള്‍ വന്നിരുന്നു. ഫോട്ടോഷൂട്ടിന് മാളവിക അണിഞ്ഞത് നൈറ്റിയാണ് എന്ന് പറഞ്ഞായിരുന്നു കമന്റുകള്‍. ഇതിനെതിരെ താരം തന്നെ പ്രതികരിക്കുകയാണ് ഇപ്പോള്‍.

ALSO READ- പരസ്യത്തില്‍ നിന്നും സിനിമയിലേക്ക്, അതിസമ്പന്നനായ വ്യവസായിയെ വിവാഹം ചെയ്ത് കോടീശ്വരിയുമായി; ഭര്‍ത്താവ് ആദ്യമായി സമ്മാനിച്ചതാകട്ടെ വിമാനം! കെആര്‍ വിജയയുടെ ജീവിതം ഇങ്ങനെ

പ്രധാനമായും കോവിഡ് കാലത്താണ് താന്‍ കൂടുതല്‍ ഫോട്ടോഷൂട്ടില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും അന്ന് മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല എന്നും മാളവിക പറയുന്നുണ്ട്. ഇന്ത്യഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം..

ഇപ്പോള്‍ ഫോട്ടോഷൂട്ട് നടത്തുന്നത് അല്പം കുറച്ചിട്ടുണ്ട്. വൈറലായ മഞ്ഞ വസ്ത്രം ധരിച്ചുള്ള ഫോട്ടോഷൂട്ട് പലരും മോശമായി ചിത്രീകരിച്ചു. ഞാന്‍ നൈറ്റിയാണ് ഇട്ടത്, അടിയില്‍ വേറെ ഒന്നും ധരിച്ചില്ലെന്നൊക്കെ ആയിരുന്നു കമന്റുകള്‍. കുടുംബത്തിനൊപ്പം മൂന്നാറിലേക്ക് പോയപ്പോള്‍ നടത്തിയ ഫോട്ടോഷൂട്ടായിരുന്നു അതെന്നും വേറെയും വസ്ത്രം ധരിച്ചുകൊണ്ടുള്ള ഫോട്ടോസ് എടുത്തെങ്കിലും വൈറലായത് മഞ്ഞ വസ്ത്രത്തിലെ ചിത്രമായിരുന്നു എന്നും താരം വെളിപ്പെടുത്തി.

ആ ഫോട്ടോഷൂട്ടിലെ എല്ലാ ചിത്രങ്ങളും ഞാന്‍ സോഷ്യല്‍ മീഡിയയില്‍ നേരത്തെ പോസ്റ്റ് ചെയ്തിരുന്നു. പക്ഷെ അപ്പോഴൊന്നും ആരും ശ്രദ്ധിച്ചിരുന്നില്ല. പിന്നീടാണ് വിമര്‍ശനം വന്നത്.

പക്ഷെ അന്നത്തെ എന്റെ വേഷം നൈറ്റി ആയിരുന്നില്ല. അന്നത്തെ ട്രെന്റിങ് കോസ്റ്റിയൂം ആയിരുന്നു. പിന്നെ, താന്‍ അടിയില്‍ എന്തെങ്കിലും ധരിച്ചോ എന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ലെന്നും തന്റെ അന്നത്തെ വസ്ത്രത്തില്‍ എന്റെ സ്ട്രാപ് വരെ കാണാമായിരുന്നെന്നും മാളവിക വിശദീകരിച്ചു.

യൂട്യൂബ് ചാനല്‍ തുടങ്ങിയ സമയത്താണ് മൂന്നാറില്‍ നിന്നും അന്നെടുത്ത ഫോട്ടോസും വീഡിയോസും ചേര്‍ത്ത് ഞാന്‍ തന്നെ എഡിറ്റ് ചെയ്ത് വീഡിയോ ഇട്ടത്. ആദ്യത്തെ വീഡിയോയായിരുന്നു അത്. പിറ്റേന്ന് ഉച്ചയായപ്പോഴേക്കും ഞാന്‍ എഡിറ്റ് ചെയ്ത വീഡിയോ മറ്റുള്ളവര്‍ അവരുടെ സൗകര്യത്തിന് എഡിറ്റ് ചെയ്തിട്ടതാണ് കണ്ടത്. അത് അവരുടെ കുഴപ്പമാണെന്നും തന്റേതല്ലെന്നും മാളവിക അഭിപ്രായപ്പെട്ടു.

Advertisement